Posts

Showing posts from May, 2015

പൌലൊസ് മാര്‍ ഗ്രിഗോറിയോസിന്‍റെ ദൈവ-ലോക-മനുഷ്യ ദര്‍ശനം

ഒരു പുതിയ നാഗരികതയുടെ അടിസ്ഥാനശിലകള്‍ ഇംഗ്ലീഷിലെ civilization എന്ന പദം മലയാളത്തില്‍ നാഗരികത എന്നും സംസ്കാരം എന്നും തര്‍ജമ ചെയ്യാറുണ്ട്. ഒരു മനുഷ്യസമൂഹം വികസിപ്പിച്ചെടുത്ത് തുടര്‍ന്നു പോകുന്ന ജീവിതരീതി എന്നാണ് ആ പദം കൊണ്ട്  അര്‍ഥമാക്കുന്നത്. ജനിച്ചു വികസിച്ചു മരിക്കുന്ന നാഗരികതകളിലൂടെയാണ് മനുഷ്യവര്‍ഗം മുന്നോട്ട് ഗമിക്കുന്നത്. ഒരു നാഗരികത മരിച്ചു മണ്ണടിയുമ്പോള്‍ അതിന്‍റെ സ്ഥാനത്ത് മറ്റൊന്നുണ്ടാകണം. ഒരു നാഗരികതയുടെ അടിസ്ഥാനം ജീര്‍ണിക്കുമ്പോഴാണ് അത് മണ്ണടിയുന്നത്. അതിന്‍റെ സ്ഥാനത്ത് ബലവത്തായ പുതിയ ഒരു അടിസ്ഥാനവുമായി പുതിയ ഒരു നാഗരികത ഉണ്ടാകണം. ഒരു മനുഷ്യസമൂഹം ജീവിക്കുന്ന വിധമാണ് നാഗരികത. ജീവിതത്തെ സംബന്ധിച്ചു ആ സമൂഹത്തിനുള്ള ധാരണകളാണ് അവരുടെ നാഗരികതയുടെ അടിസ്ഥാനം. ബലവത്തായ ധാരണകളുടെ മേല്‍ ബലവത്തായ ഒരു നാഗരികത പടുത്തുയര്‍ത്താം. ധാരണകള്‍ ബലഹീനങ്ങളാകുമ്പോള്‍ നാഗരികത തകര്‍ന്നടിയും. യേശുതമ്പുരാന്‍ പറഞ്ഞ രണ്ടു കെട്ടിടങ്ങളുടെ കഥ ഇതിന്നുദാഹരണമാണ്. കൊടുങ്കാറ്റുകളെയും പേമാരികളെയും അതിജീവിക്കണമെങ്കില്‍ ഒരു കെട്ടിടത്തിന്‍റെ അടിസ്ഥാനം പാറമേലായിരിക്കണം. മണലിന്‍മേല്‍ നില്‍ക്കുന്ന വീട് ഒരു ചെറി...