വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രാര്‍ഥന
(അന്‍പുടയോനെ നിന്‍ വാതില്‍ എന്ന രീതിയില്‍ പാടാം) എന്നുള്ളില്‍ സൃഷ്ടിച്ചാലും നിര്‍മലമായീടും ഹൃദയം പുതുതാക്കീടണമേ നാഥാ സ്ഥിരമായോരാത്മാവിനെയും എന്നുള്ളം നിര്‍മ്മലമാകാന്‍ ഈസോപ്പായാല്‍ തളിക്കണമേ വെണ്മ ഹിമത്തെക്കാള്‍ നേടാന്‍ എന്നെക്കഴുകണമേ നന്നായ് പഠിക്കാന്‍ പുസ്തകം തുറക്കുമ്പോള്‍ പ്രാര്‍ഥിക്കാവുന്ന ഒരു പ്രാര്‍ഥനയാണ് അന്‍പത്തിഒന്നാം സങ്കീര്‍ത്തനത്തിലെ ഈ വരികള്‍. സണ്ടെസ്കൂള്‍ ക്ലാസുകളുടെ തുടക്കത്തിലും ആകാം ഈ പ്രാര്‍ഥന. നന്നായി പഠിക്കണമെങ്കില്‍ ഹൃദയം നിര്‍മലമാകണം. മനസ്സിന് സ്ഥിരതയും വേണം. വല്ലതും "മനസില്‍ ആകണമെങ്കില്‍" മനസ്സ് നിര്‍മലവും, സ്ഥിരവും, ശാന്തവുമായിരുന്നാലേ പറ്റൂ. കലങ്ങി മറിഞ്ഞ് അഴുക്ക് പിടിച്ച് അസ്ഥിരമായിരിക്കുന്ന മനസിലേക്ക് കേള്‍ക്കുന്നതും വായിക്കുന്നതും ഒന്നും കയറുകയില്ല. കാദീശ് എന്ന സുറിയാനി വാക്കിന് ശുദ്ധം, പരിശുദ്ധം എന്നൊക്കെയാണ് അര്‍ത്ഥം. കൂദാശ എന്നു വച്ചാല്‍ ശുദ്ധീകരിക്കല്‍ എന്നാണ് അര്‍ത്ഥം. മനുഷ്യമനസും ഹൃദയവും ശുദ്ധീകരിക്കലാണ് കൂദാശ. ഹൃദയം വികാരങ്ങളുടെ ഇരിപ്പിടമാണ്; മനസ് ചിന്തകളുടെ ഇരിപ്പിടവും. ദേഹം ശുദ്ധിയാക്കുന്നതിന് ഒന്നു കുളിച്ചാല്‍ മതി. മുറി ശുദ്ധ...