മഹാബലി വീണ്ടും വരണം
ഓണം ലോകമെങ്ങുമുള്ള എല്ലാ മലയാളികളും ജാതിമത ഭേദമെന്യേ ആഘോഷിക്കുന്ന ഉത്സവമാണ്. എല്ലാവരും ഒന്നുപോലെ ആമോദത്തോടെ വസിച്ചിരുന്ന ഒരു കാലത്തെ അനുസ്മരിച്ചു കൊണ്ടാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇന്നുള്ള പോലെ സുഖസൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലത്താണ് മനുഷ്യര്‍ ആമോദത്തോടെ വസിച്ചിരുന്നത് എന്നോര്‍ക്കണം. സുഖസൌകര്യങ്ങളും സമ്പത്തുമൊന്നുമല്ല സന്തോഷത്തിന്‍റെ അടിസ്ഥാനം എന്ന് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു. പിന്നെ എന്താണ് സന്തോഷത്തിന്‍റെ അടിസ്ഥാനം? ഓണത്തെക്കുറിച്ചുള്ള പ്രസിദ്ധമായ നാടന്‍ പാട്ടില്‍ പറയുന്നത് പോലെ കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല കള്ളത്തരം ഒട്ടുമില്ലാതെ സത്യസന്ധത അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതം ഉണ്ടെങ്കിലെ സന്തോഷം ഉണ്ടാകൂ. എല്ലാവര്ക്കും എല്ലാവരെയും വിശ്വസിക്കാവുന്ന ഒരു സാഹചര്യത്തിലേ സന്തോഷം ഉണ്ടാവു. എല്ലാവരും എല്ലാവരെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്ന ഇടത്ത് എങ്ങനെ സന്തോഷവും സമാധാനവും ഉണ്ടാകാനാണ്. സത്യസന്ധത എങ്ങനെ ജീവിതത്തിന്റെ അടിസ്ഥാനമാകും? ഒരു മാര്‍ഗമേയുള്ളൂ. മഹാബലി ഭരിക്കണം. മഹത...