കര്‍ത്തൃപ്രാര്‍ഥനയ്ക്ക് ഒരു പുനരാഖ്യാനം
സ്വര്‍ഗ്ഗത്തില്‍ വാണിടും താതാ തവ നാമം പാവനമെന്ന് വാഴ്ത്തപ്പെടട്ടെ അങ്ങല്ലാതില്ല പരിശുദ്ധനായാരും എന്നേവരുമറിയേണം നന്നായ് നാഥാ അവിടുന്ന് സ്വര്‍ഗ്ഗത്തെ വാഴും പോല്‍ വാഴണേ ഭൂമിയെയും ദയവായ് താവകയിഷ്ടം സ്വര്‍ലോകെ ഭവിക്കുംപോ- ലീ ഭൂവിലും ഭവിച്ചീടണമേ അങ്ങേയ്ക്കൊപ്പം മക്കള്‍ ഞങ്ങള്‍ വളരുവാ- നേക തിരിച്ചറിവെന്ന ഭോജ്യം താവകയിഷ്ടം പോല്‍ ജീവിപ്പതിന്നായി അഭ്യസിപ്പിക്കടിയാരെയെന്നും ഞങ്ങള്‍ക്കെതിരായി ദോഷങ്ങള്‍ ചെയ്തിടു- മേവരോടും ക്ഷമിക്കുന്നു ഞങ്ങള്‍ ഞങ്ങള്‍ ദിനവും വരുത്തുമബദ്ധങ്ങള്‍- ക്കായ് ക്ഷമ യാചിച്ചിടുന്നു ഞങ്ങള്‍ ആരെയും ന്യായം വിധിക്കാതെ ഞങ്ങളെ നാഥാ തടയേണമേ ദയവായ് സാത്താന്‍റെ പാതയില്‍ പോയിടാതെങ്ങളെ സംരക്ഷിക്കേണമനവരതം ലോകത്തിന്‍ രാജാവവിടുന്ന് മാത്രമാ - ണെന്തും കഴിയുന്നോനങ്ങ് മാത്രം അങ്ങ് മാത്രം വീഴ്ചകള്‍ വരുത്താത്തവന്‍ ആകയാലങ്ങ് മഹത്വയോഗ്യന്‍