Posts

Showing posts from January, 2012

ദൈവത്തെ സ്നേഹിപ്പോര്‍ ഭാഗ്യവാന്‍മാര്‍

( മാര്‍ അപ്രേമിന്‍റെ ഒരു സങ്കീര്‍ ത്തനം) ക്ലേശ സമ്പൂര്‍ണമീ ജീവിത യാത്രയില്‍ ദൈവത്തെ സ്നേഹിപ്പോര്‍ ഭാഗ്യവാന്‍മാര്‍ ജീവഫലങ്ങള്‍ സമൃദ്ധി യായ് കായ്ചിടും നല്‍ വയല്‍ പോലവര്‍ നന്മ ചെയ്‌ വു സ്വര്‍ഗീയ ദൂതരെ പ്പോല്‍ സദാ പാവന ചിന്തയില്‍ വ്യാപരി പ്പോര്‍ക്ക് ഭാഗ്യം ഒന്നിനും ദാസ്യ പ്പെടാതെ യാത്മാവിനെ നിത്യവും കാത്തിടും ശുദ്ധ രവര്‍ ദൈവ സ്മരണ മറഞ്ഞു പോകാതെ മ- നസ്സില്‍ സൂക്ഷിക്കുവോര്‍ ഭാഗ്യ വാന്മാര്‍ സ്വര്‍ഗീയ ദൂതരെ പ്പോലവര്‍ സസ്നേഹം നാഥനെ വാഴ്ത്തി പ്പുകഴ്ത്തും സദാ ഏവരേയും ദൈവ സന്നിധെ എത്തിക്കും പശ്ചാത്താ പത്തെ സ്നേഹി ച്ചിടുവോര്‍ കണ്ടെത്തി ല്ലാനന്ദം പാപകര്‍മ്മങ്ങളില്‍ ആഹ്ലാദിക്കും സല്‍പ്രവര്‍ത്തികളില്‍ താലന്തുകള്‍ നന്നായ്‌ വ്യാപാരം ചെയ്തിടും ഉത്തമ കാര്യ വിചാരകന്‍ പോല്‍ ആത്മാവിനെയും ശരീരത്തെയും പരി- പാലിച്ചിടുന്നവര്‍ ഭാഗ്യ വാന്മാര്‍