മനസ്സിനും വേണം വ്യായാമം
2011 മാര്‍ച്ച് 6 -നു വൈകിട്ട് 4 മണിക്ക് ഹ്യൂസ്റ്റനില്‍ വച്ചു നടന്ന മലയാളം സൊസൈറ്റിയുടെ സാഹിത്യ സമ്മേളനത്തില്‍ അവതരിപ്പിച്ച വിഷയം. ഡ്രൈവിംഗ് വശമില്ലാത്ത ഒരാള്‍ കാറോടിച്ചാല്‍ എങ്ങനെയിരിക്കും? അപകടം സുനിശ്ചിതം. എത്തേണ്ടിടത്ത് എത്തുകയുമില്ല. മനസ്സ് എന്ന കാറോടിച്ചാണ് മനുഷ്യന്‍ ജീവിതയാത്ര ചെയ്യുന്നത്. എന്നാല്‍ നമ്മുടെ ഈ കാലഘട്ടത്തില്‍ ഭൂരിപക്ഷം പേര്‍ക്കും ഈ കാര്‍ വേണ്ടപോലെ ഡ്രൈവ് ചെയ്യാന്‍ അറിഞ്ഞുകൂടാ എന്നുള്ളതാണ് സത്യം. ഇന്നത്തെ വഴി പിഴച്ച വൈയക്തിക-സാമൂഹ്യ ജീവിതശൈലിയുടെ പ്രധാന കാരണം ഇതാണെന്ന് സംശയലേശമെന്യേ പറയാം. മനസെന്ന കാറിനെ അതിന്റെ വഴിക്ക് പോകാന്‍ വിടാതെ പൂര്‍ണമായ നിയന്ത്രണത്തിലാക്കി വേണ്ടപോലെ ഡ്രൈവ് ചെയ്യുവാന്‍ നമ്മെ കഴിവുള്ളവരാക്കുന്ന ഒരു പരിശീലന പരിപാടിയാണ് മെഡിറ്റെഷെന്‍. ശരീരത്തിന്റെ സൌന്ദര്യത്തിനും ആരോഗ്യത്തിനും അമിത പ്രാധാന്യം നല്‍കി മനസിന്റെ സൌന്ദര്യത്തെയും ആരോഗ്യത്തെയും അവഗണിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ...