സ്വര്‍ലോക രാജകുമാരന്‍
ചൊല്ലുന്നത് കേള്‍ക്കൂ നമ്മള്‍ പാര്‍ക്കുന്നോരീ ഭൂലോകം പണ്ടുപ - ണ്ടെന്നോ സ്വര്‍ലോകത്തിന്‍ ഭാഗമായി - രുന്നുപോല്‍ , ഭൂലോകവാസികളേവരും സ്വര്‍ഗസുഖത്തില്‍ കഴിഞ്ഞു പോലും . സ്വര്‍ലോകത്തിന്‍ മഹാരാജാവോ സ്നേഹവാ - നാകുമൊരു പിതാവിന്നു തുല്യ - നാകയാല്‍ ഭൂസ്വര്‍ഗലോക ങ്ങളേ ക കു - ടുംബമാ യാ മോദാല്‍ പാര്‍ത്തു പോലും . ഏവ രുമാ മോദത്തോടെ വസിക്കവേ രാജ ന്‍റെ കാരുണ്യം ആത്മാര്‍ഥമോ എന്നൊരു സന്ദേഹം വൃത്തികെ ട്ടോ രു വി - ഷപ്പാപ്പിനെപ്പോലിഴഞ്ഞു കേറി . ഭൂസ്വര്‍ഗങ്ങള്‍ക്കുമിടയിലായ് വൈരത്തിന്‍ വന്മതിലൊന്നങ്ങുയര്‍ന്നു വന്നു ; ഭൂവാസികള്‍ക്കുമിടയിലായ് പൊങ്ങിയു - യര്‍ന്നു വൈരത്തിന്‍ പെരും വേലികള്‍ ഭൂലോകമിവ്വിധം നരകതുല്യമായ് കാലമൊട്ടേറെക്കടന്നു പോയി . രാജാവിന്മേല്‍ തന്നെ ചാര്‍ത്തിയിതിന്‍ കുറ്റം കാരണമെന്തെന്നറിയാതവര്‍ . നല്ലവനാകും മഹാരാജനിവ്വിധം മാനുഷദൃഷ്ടിയില്‍ ദുഷ്ടനായി . രാജന്‍റെ ദുഷ്ടത യെ ങ്ങനെ മാറ്റിയെ - ടുക്കുമെന്നായി മനുഷ്യചിന്ത . സത്യമെന്തെന്നറിയാതെ ഭൂവാസികള്‍ തെറ്റിദ്ധരിപ്പതു കണ്ടു മനം നൊന്തു രാജേശ്വരന്‍ സത്യമറിയിപ്പാന്‍ ദൂതരെയൊട്ടേറെ വിട്ടുനോക്കി . ആരുമവര്‍ക്ക് ചെവി കൊടുക്കാതായി എന്ന് കണ്ടേറ്റമൊടുവിലായി സ്വര്...