Posts

Showing posts from February, 2009

ദേഹമേ നിന്നോട് യാത്ര ചോദിപ്പു ഞാന്‍

മാര്‍ അപ്രേമിന്‍റെ ഒരു സങ്കീര്‍ത്തനം ആലാപനം: ജസി സാബു ആത്മാവ് ചൊല്ലുന്നു: ദേഹമാം സത്രത്തില്‍ അല്പകാലത്തേയ്ക്കു ഞാനൊന്ന് പാര്‍ക്കവേ എന്‍ വീട്ടുകാരനിതാ ആളെ വിട്ടിരി- ക്കുന്നെന്നെ കൂട്ടിത്തിരിച്ചു ചെല്ലാന്‍ ചൊല്ലുന്നയാള്‍ "വേഗം വിട്ടാലുമീ ഗേഹം" ആകയാല്‍ നില്‍ക്കുവാനാകില്ലെനിക്കിനി എത്ര കയ്പേറിയതാമീ വേര്‍പാടിന്‍ ച- ഷകമെന്നിന്നു നന്നായറിഞ്ഞീടുന്നേന്‍ അല്പകാലത്തേയ്ക്കു പാര്‍ക്കാനിടം തന്ന ദേഹമേ നിന്നോട് യാത്ര ചോദിപ്പു ഞാന്‍ ഉത്ഥാന നാളത്തില്‍ ആഹ്ലാദത്തോടങ്ങ്‌ കണ്ടുമുട്ടീടാം നമുക്ക് വീണ്ടും ദര്ശിപ്പു ഞാനിതാ എന്‍ ഗൃഹനാഥനെ നാഥാ നയിച്ചാലും വീട്ടിലെക്കെന്നെ നീ നിന്‍ വിശുദ്ധന്‍മാരോടൊപ്പം നിരന്തരം കീര്‍ത്തിച്ചിടും നിന്നെ ഗാനങ്ങളാല്‍