Posts

Showing posts from October, 2023

കെഎം ജോർജ് അച്ചൻ എന്ന ഹ്യൂമൻ ലൈബ്രറി

Image
 ഒക്ടോബർ മാസത്തിൽ കോട്ടയത്ത് നടന്ന സിനർജിയുടെ ഹ്യൂമൻ ലൈബ്രറി പരിപാടിക്ക് എത്തിയത് എത്രയും ആദരണീയനായ കെ എം ജോർജ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും ജീവിതവീക്ഷണവും നമ്മുടെ മുമ്പിൽ തുറന്നു വച്ചപ്പോൾ അത് എന്നിൽ ഉണർത്തിയ വിചാരങ്ങളും വികാരങ്ങളും ഞാനിവിടെ പങ്കുവയ്ക്കുകയാണ്. ബാല്യം ഒരു ബാല്യകാലസ്മരണ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. "വീട്ടിനു മുമ്പിൽ അല്പമകലെയായി ഒരു മൊട്ടക്കുന്ന് ഉണ്ടായിരുന്നു. കുന്നിന് പിന്നിലേക്ക് സൂര്യൻ അസ്തമിക്കുന്നത് ഞാൻ നോക്കി നിൽക്കുമായിരുന്നു. കുന്നിന് പിന്നിൽ മറഞ്ഞ സൂര്യൻ എങ്ങോട്ടാണ് പോയത് എന്ന ചോദ്യം അക്കാലത്ത് എന്റെ കുഞ്ഞു മനസ്സിൽ ഉയർന്നു വന്നിരുന്നത് ഞാൻ ഓർക്കുന്നു." ഈ അന്വേഷണത്വര ജീവിതകാലം മുഴുവനും അദ്ദേഹം നിലനിർത്തി. ടെന്നിസൻ എന്ന ആംഗലേയ കവി തന്റെ Ulysses എന്ന കാവ്യത്തിൽ പറഞ്ഞിരിക്കുന്നതാണ് അപ്പോൾ എന്റെ ഓർമ്മയിൽ വന്നത്. To follow knowledge like a sinking star Beyond the utmost bound of human thought കോളേജ് ജീവിതം ചങ്ങനാശ്ശേരി എസ് ബി കോളജിലും കോട്ടയം സിഎംഎസ് കോളജിലും ആയിരുന്നു കോളേജ് വിദ്യാഭ്യാസം. എസ് ബി കോളേജിൽ ഉണ്ടായിരുന്നത് പോലെയുള്ള അടുക...