അറിവിന്റെ മഹാരഹസ്യങ്ങൾ
ഒരു കുട്ടി പൂമ്പാറ്റയെ കണ്ട് അതിശയിക്കുന്ന ഒരു ചെറുകഥയിലൂടെ അറിവിന്റെ മഹാരഹസ്യങ്ങള്‍ കുമാരനാശാൻ അനാവരണം ചെയ്യുന്നു. ഒരമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തില്‍. കുട്ടി : ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ! അമ്മ: തെറ്റീ നിനക്കുണ്ണി ചൊല്ലാം നൽപ്പൂമ്പാറ്റകളല്ലേയിതെല്ലാം. കുട്ടി: മേൽക്കുമേലിങ്ങിവ പൊങ്ങീ വിണ്ണിൽ നോക്കമ്മേയെന്തൊരു ഭംഗി! അയ്യോ പോയ്ക്കൂടിക്കളിപ്പാൻ അമ്മേ വയ്യേയെനിക്കു പറപ്പാൻ! അമ്മ: ആകാത്തതിങ്ങനെ എണ്ണീ ചുമ്മാ മാഴ്കൊല്ലായെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ നീയിപ്പിച്ചകമുണ്ടോ നടപ്പൂ? കുട്ടി: അമ്മട്ടിലായതെന്തെന്നാൽ ഞാനൊരുമ്മതരാമമ്മ ചൊന്നാൽ. അമ്മ: നാമിങ്ങറിയുവതല്പം എല്ലാമോമനേ ദേവസങ്കല്പം! 1. കുട്ടിയുടെ കണ്ണിലൂടെ ഒരു പുതിയ അറിവ് മനസ്സിനുള്ളിലേയ്ക്ക് കടക്കുന്നു. ഇന്ദ്രിയങ്ങൾ എന്ന വാതിലുകളിലൂടെയാണ് അറിവുകൾ മനസിനുള്ളിൽ കടക്കുന്നത്. "ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ!" 2. പുതിയ അറിവ് പ്രവേശിച്ചാലുടന്‍ നിലവിലുള്ള അറിവുകളുമായി ഒരു ഒത്തു നോക്കല്‍ നടക്കുന്നു. കുട്ടിക്ക് പൂക്കളെക്കുറിച്ച് അറിവുണ്ട്. എന്നാൽ പൂക്കൾ പറക്കും എന്നത് പുതി...