നമ്മുടെ ജീവിതവും ജീവിതവീക്ഷണവും
നാമെല്ലാം ലോകത്തില്‍ ജീവിക്കുന്നു ; എന്നാല്‍ നാം ജീവിതത്തെ മനസിലാക്കുന്നത് ഒരുപോലെയല്ല . നാം ജീവിതത്തെ എങ്ങനെ മനസിലാക്കുന്നുവോ അതനുസരിച്ചായിരിക്കും നമ്മുടെ ജീവിതം നാം കെട്ടിപ്പടുക്കുന്നത് . ഒരു ചെറുകുടില്‍ പോലെയുള്ള വീട് സങ്കല്പിക്കുന്നയാള്‍ക്ക് കൊട്ടാരം പോലെയുള്ള വീട് നിര്‍മ്മിക്കുവാന്‍ സാധിക്കുകയില്ല . മനസ്സില്‍ നാം എന്ത് കാണുന്നുവോ അതാണ് നാം യാഥാര്‍ത്ഥ്യമാക്കുന്നത് . നമ്മുടെ ജീവിതത്തെ വലുതായി സങ്കല്‍പ്പിക്കുവാന്‍ നമുക്ക് സാധിച്ചാല്‍ മാത്രമേ വലിയൊരു ജീവിതം നമുക്ക് ജീവിക്കുവാന്‍ കഴിയൂ . ജീവിതത്തെ സങ്കല്പിക്കുന്നതിനെയാണ് ഇവിടെ നാം ജീവിതവീക്ഷണം എന്ന് വിളിക്കുന്നത് . ജീവിതം സങ്കല്പിക്കുന്നതിന് ജീവിതത്തെ സംബന്ധിക്കുന്ന അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടണം . നാം ആരാണ് , നാം പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ? എവിടെയാണ് നാം ? എന്തിനുവേണ്ടിയാണ് നാം ജീവിക്കുന്നത് ? എങ്ങനെ വേണം നാം ജീവിക്കുവാന്‍ ? ഇത്തരം അടിസ്ഥാന ചോദ്യങ്ങള്‍ക്ക് എത്രയും അര്‍ത്ഥവത്തായ ഉത്തരങ്ങള്‍ നാം കണ്ടെത്തുന്നുവോ , അത്രയും അര്‍ത്ഥവത്തും മഹത്തുമായിരിക്കും നമ്മുടെ ജീവിതവീക്ഷണം . നാം സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന ...