TCI -- ഉത്ഭവവും വളര്‍ച്ചയും
Ruth Cohn ഇക്കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ മനശാസ്ത്രതത്വങ്ങളെ അടിസ്ഥാനമാക്കിയ ഒരു പഠനരീതിയെന്ന നിലയില്‍ നാമ്പെടുത്ത TCI പില്‍ക്കാലത്ത് ഒരു ജീവിതരീതി എന്ന നിലയില്‍ വികസിക്കുകയുണ്ടായി . ആധുനിക മനശാസ്ത്രം ഇരുപതാം നൂറ്റാണ്ടിലാണ് ആധുനികമനശാസ്ത്രം വളരുന്നത് . അത് മുളച്ചുവന്നത് യൂറോപ്പിലായിരുന്നെങ്കിലും വളര്‍ന്ന് പന്തലിച്ചത് അമേരിക്കന്‍ മണ്ണിലായിരുന്നു . മനുഷ്യമനസ്സിനെ സംബന്ധിക്കുന്ന രണ്ട് തിരിച്ചറിവുകളാണ് തുടക്കത്തില്‍ പ്രധാനമായും മനശാസ്ത്രം നമുക്ക് നല്‍കിയത് . മനസ്സിന്റെ ബോധതലത്തിന് പിന്നില്‍ അതിലും വളരെയേഴെ ആഴത്തിലും പരപ്പിലും മറഞ്ഞു കിടക്കുന്ന ഉപബോധതലമുണ്ടെന്ന തിരിച്ചറിവാണ് ഒന്ന് . മനുഷ്യന്റെ ജീവിതത്തെയും പ്രവൃത്തികളെയും ബോധമനസിനെക്കാള്‍ സ്വാധീനിക്കുന്നത് ഉപബോധമനസാകുന്നു എന്ന തിരിച്ചറിവ് നമ്മുടെ വിചാരലോകത്തില്‍ ഒരു വന്‍ വിപ്ലവം വരുത്തി . വികാരങ്ങള്‍ വിചാരങ്ങളെക്കാള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന കണ്ടെത്തലാണ് രണ്ടാമത്തെ തിരിച്ചറിവ് . മനസ്സിന്‍റെ പ്രധാന ഘടകം ചിന്തയാണെന്നായിരുന്നു പൊതുവേ ധരിച്ചിരുന്നത് . വികാരങ്ങള്‍ ഗൌരവമായ വിചിന്തനത്തി...