മരണം മരിച്ച മഹാദിനം
ദുഖവെള്ളി നമസ്ക്കാരക്രമത്തെക്കുറിച്ച് ഒരു പുതിയ പുസ്തകം. ഗ്രന്ഥകര്‍ത്താവ്: ജോണ്‍ ഡി. കുന്നത്ത് പ്രസാധകര്‍: മൌനം ബുക്സ് , കോട്ടയം ദുഖവെള്ളി നമസ്കാരക്രമത്തെക്കുറിച്ചുള്ള ആഴമായ ഒരു സാഹിത്യ - ധ്യാനപഠനമാണിത് . ഈ വിഷയത്തെപ്പറ്റി മലയാളഭാഷയില്‍ ഉണ്ടാകുന്ന ആദ്യഗ്രഗ്രന്ഥമാണിത് എന്നാണ് ഞാന്‍ മനസിലാക്കുന്നത് . ഇങ്ങനെയൊരു പഠനപാത വെട്ടിത്തുറക്കുവാന്‍ ഉല്‍സാഹിച്ചതിന് ഗ്രന്ഥകര്‍ത്താവ് അഭിനന്ദനം അര്‍ഹിക്കുന്നു . ഡോ . എം . കുറിയാക്കോസ് പൌരസ്ത്യ പിതാക്കന്മാരുടെ ദര്‍ശനത്തിന്‍റെ ആഴത്തിലേക്ക് വെളിച്ചം വീശുന്ന ഒരു കൃതിയാണിത് . അവര്‍ ഇക്കാലത്ത് നമ്മുടെ ഇടയില്‍ ജീവിച്ചിരുന്നെങ്കില്‍ അവരുടെ രചനകള്‍ എങ്ങനെ ആകുമായിരുന്നു എന്ന ചോദ്യം ഇത് നമുടെ മുമ്പില്‍ ഉയര്‍ത്തുന്നു . മനുഷ്യവര്‍ഗ്ഗത്തിന് ലഭിച്ച രക്ഷയുടെ അനുസ്മരണദിനം ആഹ്ലാദത്തിന്‍റെ ദിനമാണ് . അത് പൂര്‍ണമാകുന്നത് മാലാഖമാരുടെ ആഹ്ലാദകീര്‍ത്തനത്തോടെയാണ് ഡോ . പി . കെ . ജോര്‍ജ് ദൈവേഷ്ടം നിരാകരിക്കുമ്പോഴെല്ലാം മനുഷ്യന്‍ ദൈവത്തെ ക്രൂശിലേറ്റുകയാണെന്ന സ്വാവബോധം ഇത് വായിക്കുന്നവരിലേക്ക് അനുനിമിഷം നീറിപ്പടര്‍ന്നുകൊണ്ടിരിക്കും. ആനീസ്...