Posts

Showing posts from October, 2016

ക്രൈസ്തവീകതയുടെ അടിസ്ഥാനം

    ഒരു ജീവിതവീക്ഷണത്തിന്‍റെ പേരാണ് ക്രൈസ്തവീകത. എല്ലാവരും ജീവിതത്തെ നോക്കിക്കാണുന്നത് ഒരു പോലെയല്ല. ജീവിതപ്രശ്നങ്ങളെയും ആദര്‍ശജീവിതത്തെയും പലരും പല വിധത്തിലാണ് നോക്കി മനസിലാക്കുന്നത്‌.  ഒരേ രോഗിക്ക് പല വൈദ്യന്മാര്‍ പല തരത്തില്‍ രോഗനിര്‍ണയവും ചികിത്സയും നടത്തുന്നതിനോട് ഇതിനെ ഉപമിക്കാം.     ജീവിതവീക്ഷണങ്ങള്‍ ചിന്താധാരകളായി ചരിത്രത്തിലൂടെ ഒഴുകുന്നത്‌ കാണാം. പല ചിന്താധാരകള്‍ സമന്വയിച്ച് ഒന്നാകുന്നതും ഒരു ചിന്താധാര പല ഉപശാഖകളായി പിരിയുന്നതും കാണാം. എബ്രായ ജീവിതവീക്ഷണത്തില്‍ നിന്ന് യവന ജീവിതവീക്ഷണത്തിന്‍റെ സ്വാധീനത്തോടെ  രൂപപ്പെട്ടതാണ് ക്രൈസ്തവീകത എന്ന ജീവിതവീക്ഷണം എന്ന് കാണാം. ക്രൈസ്തവീകത തന്നെ പില്‍ക്കാലത്ത് പല ഉപശാഖകളായി പിരിയുകയുണ്ടായി.     പാറമേല്‍ അടിസ്ഥാനമിട്ട ഒരു കെട്ടിടം കൊടുങ്കാറ്റില്‍ ഇളകാതെ നില്‍ക്കുന്നതുപോലെ പാറ പോലെ ഉറപ്പുള്ള ഒരു ജീവിതവീക്ഷണത്തിന്മേല്‍ അടിസ്ഥാനമിട്ട ജീവിതം ഇളകാതെ നില്‍ക്കും. മണ്ണ് പോലെ ഉറപ്പില്ലാത്ത ശാസ്ത്രിപരീശന്മാരുട ജീവിതവീക്ഷണത്തിന്മേലാണ് തന്‍റെ സമുദായം നില്‍ക്കുന്നത് എന്ന് കണ്ടിട്ട് അതിന്‍റെ സ്ഥാനത്ത്...