സ്വര്‍ഗീയ മാലാഖമാര്‍ സ്തുതിക്കുന്നതുപോലെ
2015 April 13 നു കോട്ടയത്തു പ്രകാശനം ചെയ്ത ഈ പുസ്തകം ക്രൈസ്തവാരാധനയുടെ ഒരു ധ്യാനപഠനമാണ്. സ്വര്‍ഗം സ്വര്‍ഗമായിരിക്കുന്നത് സ്വര്‍ഗനിവാസികള്‍ ദൈവത്തെ സ്തുതിക്കുന്നതുകൊണ്ടാണ്. അതുപോലെ നാമും ദൈവത്തെ സ്തുതിച്ചാല്‍ നമ്മുടെ ഭൂമിയും സ്വര്‍ഗമാകും -- ഇതാണ് ഈ ഗ്രന്ഥത്തിന്‍റെ കേന്ദ്ര ആശയം. ശ്രീ ബന്യാമിന്‍ അവതാരികയില്‍ പറയുന്നതുപോലെ, ഇത് വായിച്ച് ഗ്രഹിച്ചശേഷം പങ്കെടുക്കുന്ന ആരാധന ഇന്നലെവരെ കണ്ട ആരാധനയില്‍ നിന്നു വ്യത്യസ്തമായിരിക്കും. ഈ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് K. M. George അച്ചന്‍ പറയുന്നതു ഇവിടെ കേള്‍ക്കാം: https://www.youtube.com/watch?v=XNPSmJqQ3B8&feature=youtu.be ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ വച്ച് കാതോലിക്കാബാവ തിരുമേനി പുസ്തകം ജോഷ്വാ അച്ചന് നല്‍കി പ്രകാശനം ചെയ്യുന്നു. 25 അദ്ധ്യായങ്ങളാണ് ഇതില്‍ ഉള്ളത്. ഇ തിലെ ഒന്നാം അധ്യായം താഴെ കൊടുക്കുന്നു. 1. സ്രാപ്പികളെക്കണ്ടേശായാ ക്രിസ്തുവിനും ...