കര്‍ത്താവേ കൃപ ചെയ്യണമേ
സുറിയാനി ക്രിസ്ത്യാനികള്‍ ദിവസവും ഉറങ്ങുന്നതിന് മുമ്പായി ആലപിക്കുന്ന ഒരു ധ്യാനകീര്‍ത്തനമാണ് ഞാനിവിടെ ലളിതമായ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയിരിക്കുന്നത്. മനസിലാക്കാന്‍ പ്രയാസമുള്ള പല വാക്കുകളും പ്രയോഗങ്ങളും ഇതില്‍ ഒഴിവാക്കിയിരിക്കുന്നു. ഇപ്പോള്‍ ചൊല്ലുന്ന ഗാനത്തിന്റെ സ്ഥാനത്ത് ഈ ഗാനം ചൊല്ലണം എന്നു ഉദ്ദേശിച്ചല്ല ഇത് എഴുതിയത്. ഇതുപോലെ നമ്മുടെ ഗാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ സാധിയ്ക്കും എന്നു കാണിക്കുക മാത്രമാണു എന്റെ ഉദ്ദേശം. ഇതിനേക്കാള്‍ ലളിതസുന്ദരമായ മലയാളത്തില്‍ മൊഴിമാറ്റം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ഇത് ഒരു പ്രചോദനമാകണം എന്നു ആഗ്രഹിക്കുന്നു. നാഥാ കൃപ ചെയ്തീടണമേ കേട്ടിട്ടീ യാചന ശബ്ദം തിരുസന്നിധിയിങ്കല്‍ നിന്നും അലിവുമനുഗ്രഹവും നല്ക. നിദ്ര വെടിഞ്ഞുണര്‍വോടെ നാ- ഥാ തവ സന്നിധെയെത്താനും തിന്മയശേഷം തീണ്ടാതെ വീണ്ടുമുറങ്ങാനും കൃപ ചെയ്. പാപം ഞാനുണര്‍വില്‍ ചെയ്കില്‍ നാഥാ ക്ഷമയരുളീടേണം; പാപം നിദ്രയില്‍ ഞാന്‍ ചെയ്കില്‍ നാഥാ മോചനമരുളേ...