Posts

Showing posts from March, 2012

അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക്

Image
ഒരു പിറവിക്കുരുടനെ യേശു സൌഖ്യമാക്കുന്ന  കഥ ഹൃദയ സ്പര്‍ശിയാണ്. അയാള്‍ക്ക്‌സൌഖ്യം നല്‍കാന്‍ വേണ്ടി അല്പം മണ്ണ് കുഴച്ചതിന്റെ പേരില്‍ മതപ്രമാണിമാര്‍ യേശുവിനെ പാപി എന്ന് മുദ്ര കുത്തുന്നു. അയാളുടെ പൂര്‍വികര്‍ ചെയ്ത പാപത്തിന്റെ ശിക്ഷയായി ദൈവം അയാളെ അന്ധനായി സൃഷ്ടിച്ചതാണെന്നും അയാളുടെ കണ്ണ് തുറന്ന യേശു ദൈവത്തെ ധിക്കരിക്കുന്ന ഒരാളാണെന്നും അവര്‍ വിലയിരുത്തുന്നു. യേശുവിന്റെ ശക്തി സാത്താന്റെതാനെന്നും അവര്‍ കരുതുന്നു. യേശു ഒരു ദൈവമനുഷ്യനാണ് എന്ന് പറഞ്ഞതിന്റെ പേരില്‍ ആ മനുഷ്യനെ അവര്‍ സമുദായത്തില്‍ നിന്നും ഭ്രഷ്ടനാക്കുന്നു. വിഷമത്തിന്റെ പടുകുഴിയില്‍ പതിച്ച അയാളെ യേശു ചെന്ന് കണ്ടു ആശ്വസിപ്പിക്കുന്നു. ഹ്യൂസ്ടന്‍ സെന്‍റ് മേരിസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ ഞാന്‍ ഇന്ന് ചെയ്ത പ്രഭാഷണത്തിന്റെ ഒരു സംഗ്രഹമാണിത് . പ്രഭാഷണം ഇവിടെ കേള്‍ക്കാം. Read a summary in English here .