Posts

ആരാധനയുടെ ഭാഷാപരിഷ്കരണം

Image
ഈ വിഷയത്തെപ്പറ്റി കൂടുതല്‍ ലേഖനങ്ങള്‍ ഇവിടെ വായിക്കാം https://nammudearadhana.blogspot.com Read my book in English on this topic: https://worshipmeaning.blogspot.com

മരിക്കുമ്പോള്‍ നാം എങ്ങോട്ട് പോകും?

കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ ഈ ചോദ്യം നമ്മുടെ മനസ്സില്‍ വന്നു . മരണത്തോടെ ഇല്ലാതാകുന്നതാണ് നമ്മുടെ ജീവിതമെങ്കില്‍ പിന്നെ ജീവിക്കാന്‍ വേണ്ടി നാം ഇത്ര ബുദ്ധിമുട്ടേണ്ടതുണ്ടോ ? നമ്മെ വിഷമിപ്പിക്കാതിരിക്കാന്‍ പ്രായമായവര്‍ അന്ന് നമ്മോട് പറഞ്ഞു മരണം ജീവിതത്തിന്‍റെ അവസാനമല്ലെന്ന് . മരിക്കുന്നത് നമ്മുടെ ശരീരം മാത്രമാണെന്നും നാം അദൃശ്യരായി , ആത്മരൂപത്തില്‍ തുടര്‍ന്നും ജീവിക്കുമെന്നും പറഞ്ഞ് അവര്‍ നമുക്ക് ആശ്വാസമേകി .  ഇതിന്‍റെ വിശദാംശങ്ങള്‍ വിവിധ മതപാരമ്പര്യങ്ങള്‍ വ്യത്യസ്തമായാണ് നമ്മോട് പറഞ്ഞത് . മരണശേഷം നാം മറ്റൊരു രൂപത്തില്‍ ( മിക്കവാറും മനുഷ്യനായി ) ഭൂമിയില്‍ തന്നെ തുടര്‍ന്ന്‍ ജീവിക്കും എന്നാണ് പൌരാണിക ഭാരത - യവന മതങ്ങള്‍ വിശ്വസിക്കുന്നത് . അനേക ജന്മങ്ങള്‍ക്കൊടുവില്‍ സ്വര്‍ഗ്ഗലോകത്തേക്ക് പോകാന്‍ അവസരമുണ്ട് . മരണശേഷം മനുഷ്യര്‍ അന്ത്യന്യായവിധിക്കായി പുതിയൊരു ശരീരവുമായി ജീവിച്ചെഴുന്നേല്‍ക്കുമെന്നും തുടര്‍ന്ന്‍ വിധിയുടെ സ്വഭാമാനുസരിച്ച് സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകും എന്നുമാണ് സെമിറ്റിക്‌ മതങ്ങള്‍ പൊതുവേ വിശ്വസിക്കുന്നത് . മരണഭയത്തില്‍ നിന്ന്‍ മനുഷ്യനെ രക്ഷിക്കുവാനാണ് ഇ...

പ്രഭാഷണങ്ങള്‍, സങ്കീര്‍ത്തനങ്ങള്‍, ബൈബിള്‍ക്കഥകള്‍

https://www.youtube.com/user/johnkunnathu ഇത് എന്റെ youtube ചാനല്‍ ആണ്. ഇതില്‍ ആരാധനയെക്കുറിച്ചുള്ള ചെറിയ പ്രഭാഷണങ്ങള്‍ ഇംഗ്ലിഷിലും മലയാളത്തിലും കാണാം. കൂടാതെ പദ്യരൂപത്തില്‍ സങ്കീര്‍ത്തനങ്ങളും ബൈബിള്‍ക്കഥകളും ചൊല്ലിയിരിക്കുന്നു. വീഡിയോയുടെ താഴെ അതിന്റെ പേരില്‍ ഒന്ന് തൊട്ടാല്‍ lyrics കാണാം. ദയവായി കാണുക, കേള്‍ക്കുക! സുഹൃത്തുക്കള്‍ക്ക് forward ചെയ്യുക! Subscribe ചെയ്യുക ! Comment ചെയ്യുക ! John D. Kunnathu

ആരാധനയുടെ ഭാഷാപരിഷ്കരണം

ആരാധനയ്ക്കായി കൂടുമ്പോള്‍ ആന്യഭാഷകളില്‍ പതിനായിരം വാക്കുകള്‍ പറയുന്നതിനെക്കാള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് പര്യാപ്തമായ അഞ്ചു വാക്കുകള്‍ പറയുന്നതാണ് ഞാന്‍ അധികം ഇഷ്ടപ്പെടുന്നത് . I കൊരി . 14:19. മനുഷ്യര്‍ക്ക് മനസിലാകാത്ത പതിനായിരം വാക്കുകളേക്കാള്‍ മനസിലാകുന്ന അഞ്ചു വാക്കുകളാണ് ആരാധനയില്‍ ഉത്തമം എന്നാണ് പൌലൊസ് അപ്പൊസ്തോലന്‍ കൊരിന്ത്യരെ എഴുതി അറിയിച്ചത് . അക്കാലത്ത് അന്യഭാഷാവരം ഉള്ള ആളുകള്‍ ആരാധനാവേളയില്‍ ആത്മപ്രചോദിതരായി ധാരാളം അന്യഭാഷ പറഞ്ഞിരുന്നു . എന്നാല്‍ അത് മനുഷ്യര്‍ക്ക് മനസിലാകുന്നില്ല എങ്കില്‍ ആരാധനയില്‍ അതിന്‍റെ ഉപയോഗം പരിമിതപ്പെടുത്തണം എന്നു കാര്യകാരണസഹിതം അപ്പൊസ്തോലന്‍ സമര്‍ഥിച്ചിട്ടുണ്ട് . നമുക്ക് മനസിലാകുന്ന ഭാഷയില്‍ വേണം ആരാധിക്കുവാന്‍ , കാരണം യഥാര്‍ത്ഥ ആരാധന വരുന്നത് നമ്മുടെ ഹൃദയങ്ങളില്‍ നിന്നാണ് . നമുക്ക് മനസിലാകാത്ത ശബ്ദങ്ങളും വാക്കുകളും വാചകങ്ങളും കൊണ്ട് അധരവ്യായാമം നടത്തിയാല്‍ അത് ആരാധനയാകുകയില്ല . ആരാധനക്രമം ഉപയോഗിച്ച് ആരാധിക്കുന്ന ക്രൈസ്തവസഭകളില്‍ അന്യഭാഷവരം ഉള്ള ആളുകള്‍ ഇന്ന് മിക്കവാറും ഇല്ല . എന്നാല്‍ മനുഷ്യര്‍ക്ക് മനസിലാകാത്ത ഭാഷയുടെ ഉപയോഗം മറ്റൊ...

മലയാളത്തിന്‍റെ ശബ്ദങ്ങളും ലിപികളും

ഹ്യൂസ്റ്റനിലെ Writer's Forum- ത്തിന്റെ സമ്മേളനത്തിൽ   അവതരിപ്പിച്ച പ്രഭാഷണത്തിന്റെ ചുരുക്കം  മലയാളം കേട്ട് മനസ്സിലാക്കാനും സംസാരിക്കാനുമറിയാമെങ്കിലും വായിക്കാനും എഴുതാനുമറിഞ്ഞുകൂടാ -- രണ്ടാം തലമുറക്കാരായ മിക്ക മലയാളി പ്രവാസികളുടെയും അവസ്ഥ ഇതാണ് . വാമൊഴി കുറെയൊക്കെ അറിയാം ; വരമൊഴി തീരെ വശമില്ല . അങ്ങനെയുള്ളവരെ എഴുത്തും വായനയും പഠിപ്പിക്കുന്ന മലയാളം ക്ലാസ്സുകള്‍ വിദേശരാജ്യങ്ങളില്‍ നടക്കുന്നുണ്ട് . അത്തരം ചില ക്ലാസുകളില്‍ മലയാളം പഠിപ്പിച്ചതില്‍ നിന്നും ഉള്‍ക്കൊണ്ട ചില അനുഭവപാഠങ്ങളാണ് ഇവിടെ കുറിക്കുന്നത് . ചൈനീസ് കഴിഞ്ഞാല്‍ പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഭാഷയാണ്‌ മലയാളം എന്ന്‍ പലരും പറഞ്ഞ് കേട്ടിട്ടുണ്ട് . ഈ മുന്‍വിധിയോടെ മലയാളത്തെ സമീപിക്കുന്നതിന്റെ ഫലമായി മലയാളപഠനം ഒരു ബാലികേറാമലയാണെന്ന് പലരും തെറ്റായി ധരിക്കുന്നു . മലയാളത്തിന്‍റെ വ്യാകരണഘടന മറ്റേതൊരു ഭാഷയെപ്പോലെയും സാമാന്യം വിഷമകരം തന്നെ . എന്നാല്‍ മലയാളം വായിക്കാനും എഴുതാനും പഠിക്കുന്നത് എളുപ്പമാണ് . മലയാളം സംസാരിക്കാനറിയാം എന്നാല്‍ വായിക്കാനറിയില്ല എന്ന്‍ പറയുന്നവരോട് ഞാന്‍ ഇങ്ങനെ പറയാറുണ്ട് : വാമൊഴി പഠിച്ചതിലൂ...