Posts

Showing posts with the label benyamin

അബീശഗിന്‍

Image
ഗ്രന്ഥകര്‍ത്താവ് : ബെ ന്യാമിന്‍ പ്രസാധകര്‍: ഡി. സി. ബുക്സ് First Edition 2013 ബെന്യാമിന്‍ എന്ന അനുഗ്രഹീത എഴുത്തുകാരന്‍റെ തൂലികയില്‍ നിന്നു നമുക്ക് ലഭിച്ചിരിക്കുന്ന അതിമനോഹരമായ ഒരു കഥയാണ് അബീശഗിന്‍ . വിശുദ്ധ വേദപുസ്തകത്തിലെ രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലാണ് അബീശഗിന്‍ പ്രത്യക്ഷപ്പെടുന്നത് . രാജാക്കന്മാരുടെ വീരകഥകള്‍ക്കിടയില്‍ വളരെ അപ്രധാനമായ ഒരു സ്ഥാനമേ അവള്‍ക്ക് അവിടെ നല്‍കിയിട്ടുള്ളൂ . രാജാക്കന്മാരുടെയും പ്രവാചകന്മാരുടെയും വീരകഥകള്‍ക്കിടയില്‍ അവഗണിക്കപ്പെട്ടുപോയ അവളുടെ കഥയെ ബെന്യാമിന്‍ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നു . അധികാരത്തിന്‍റെ തേരോട്ടങ്ങള്‍ക്കും പങ്കുവയ്ക്കലിനും ഇടയില്‍ പിടഞ്ഞുപോയ ഒരു മനസിന്‍റെ ഉടമയായി അബീശഗിനെ വരച്ചുകാട്ടിയിരിക്കുന്നു . പുരാണകഥകളിലെല്ലാം പെണ്ണിന്‍റെ വിധി സമാനമാണെന്ന് കണ്ടെത്തുന്ന ഈ എഴുത്തുകാരന്‍ അബീശഗിനെ വിളിക്കുന്നത് ഇസ്രായേലിലെ വൈശാലി എന്നാണ് . അബീശഗിനെ ശൂനേംകാരത്തി എന്നു രാജാക്കന്മാരുടെ പുസ്തകത്തില്‍ വിളിച്ചിട്ടുണ്ട് . ഉത്തമഗീതത്തിലെ നായികയും ശൂനേംകാരത്തി തന്നെ . അവളെ ഭാര്യയായി ചോദിച്ചതിന്‍റെ പേരിലാണ് തന്‍റെ സഹോദരനായ അദോനിയാവിനെ ...