Posts

Showing posts with the label സ്തുതി

ദൈവത്തെ അഭിവാദ്യം ചെയ്യുന്നതെങ്ങനെ?

പരിചയമുള്ള ഒരാളെ കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്നത് സാധാരണ മര്യാദയാണ്. നമസ്തേ, നമസ്കാരം, സലാം, hello, Good Morning എന്നൊക്കെ നമ്മുടെ അനുദിന ജീവിതത്തില്‍ നാം സാധാരണ പറയാറുണ്ട്. ബന്ധങ്ങള്‍ വിഘടിതമായിപ്പോകാതെ അരക്കിട്ടുറപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് ഇത്. നമ്മള്‍ സുഹൃദ്ബന്ധത്തിലാണ്, ഞാന്‍ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നു എന്നൊക്കെയുള്ള അര്‍ഥങ്ങള്‍ അഭിവാദ്യത്തിനുണ്ട്.   എബ്രായഭാഷയില്‍ ശാലോം എന്നായിരുന്നു ആളുകള്‍ പരസ്പരം അഭിവാദ്യം ചെയ്തിരുന്നത്. സമാധാനം എന്നാണ് സാധാരണ ഈ പദത്തെ തര്‍ജമ ചെയ്യാറുള്ളത്. എന്നാല്‍ സുഖവും, സന്തോഷവും, ആരോഗ്യവും, സുരക്ഷിതത്വവും, സമാധാനവും എല്ലാം ഈ പദത്തില്‍ ഉണ്ട് എന്നു എബ്രായ ഭാഷ അറിയാവുന്നവര്‍ പറയുന്നു. നിങ്ങള്ക്ക് സര്‍വ ഐശ്വര്യങ്ങളും, സുഖവും, സന്തോഷവും, ആരോഗ്യവും, സമാധാനവും ഉണ്ടാകട്ടെ എന്ന ആശംസയാണ് ശാലോം. അറബിക് ഭാഷയില്‍ ഇത് സലാം ആയി. സുറിയാനിയില്‍ ഇത് ശ്ലോമോ ആയി.   ശാലോം പറഞ്ഞു അഭിവാദ്യം ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വേദപുസ്തകത്തിലുണ്ട്. ദൈവദൂതന്‍ മറിയാമിനെ കാണുമ്പോള്‍ (ലൂക്കോസ് 1:28), ശാലോം പറയുന്നുണ്ട്. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ശിഷ്യന്മാരെ കാണ...