Posts

Showing posts with the label Amen

ആമ്മീന്‍ എന്ന പദത്തിന്‍റെ അര്‍ഥവും പ്രസക്തിയും

ആരാധനയില്‍ വളരെയേറെ ഉപയോഗിക്കപ്പെടുന്ന ഒരു പ്രയോഗമാണ് ആമ്മീന്‍. ആരാധനയില്‍ പ്രധാന കാര്‍മികന്‍ ചൊല്ലുന്ന ഒരു പ്രാര്‍ഥനയ്ക്ക് പ്രതിവാക്യമായാണ് ജനം ആമീന്‍ പറയുന്നതു. "അങ്ങനെ തന്നെ", "അത് ഞങ്ങള്‍ സമ്മതിക്കുന്നു"  എന്നൊക്കെയാണ് അതിന്‍റെ അര്‍ത്ഥം.  ആരാധിക്കുന്നത് ദൈവജനമാണ്. പ്രധാനകാര്‍മികന്‍ ദൈവജനത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് പ്രാര്‍ഥന ചൊല്ലുക മാത്രമാണു ചെയ്യുന്നത്. എല്ലാവരും കൂടി ചൊല്ലുന്നതിന് പകരം ഒരാള്‍ മാത്രം ചൊല്ലുകയും, അതിന്‍റെ ഒടുവില്‍ എല്ലാവരും ചേര്‍ന്ന് അമ്മീന്‍ പറഞ്ഞു അത് അങ്ങനെ തന്നെ എന്നു സമ്മതിക്കുകയും ചെയ്യുന്നു. കാര്‍മികന്‍ ജനത്തില്‍ നിന്നു മാറി നില്‍ക്കുന്ന ആളല്ല, മറിച്ച് ജനത്തിന്‍റെ ഭാഗമായി അവര്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണ്. വായ് സംസാരിക്കുന്നതു ശരീരത്തിനു മുഴുവനും വേണ്ടി ആയതുപോലെ ഒരു ജനസ്മൂഹത്തിന്റെ വായ് എന്ന നിലയിലാണ് കാര്‍മികന്‍ പ്രാര്‍ഥനകള്‍ ചൊല്ലുന്നത്. ഒരു കമ്പനിയുടെ മാനേജെരെ സങ്കല്‍പ്പിക്കുക. അയാളുടെ സെക്രെട്ടറി എഴുതി ടൈപ്പ് ചെയ്ത ഒരു എഴുത്തിന്റെ താഴെ അയാള്‍ ഒപ്പ് വയ്ക്കുമ്പോള്‍ അത് അയാളുടെ എഴുത്തായി മാറുന്നു. അയാളുടെ ഒപ്പ് ഇല്ലാതെ ആ എഴുത്ത...