Posts

Showing posts with the label സ്വര്‍ഗ്ഗരാജ്യവീക്ഷണം

ജോണ്‍ കുന്നത്തിന്റെ സ്വര്‍ഗരാജ്യവീക്ഷണം

Image
(എന്‍റെ സ്വര്‍ഗരാജ്യം ഭൂമിയില്‍ എന്ന ഗ്രന്ഥത്തിന് ശ്രീ ബാബു പോള്‍ രചിച്ച അവതാരിക) ശ്രീയേശു വിശ്വാസികള്‍ക്ക് അഭിഷിക്തനും ദൈവവും ദൈവപുത്രനും വിമോചകനും രക്ഷകനും എല്ലാമാണ്. അവിശ്വാസികള്‍ക്കു പലതാണു പരിപ്രേക്ഷ്യങ്ങള്‍. സദ്ഗുരു, പ്രവാചകന്‍, വിപ്‌ളവകാരി, സമുദായത്തിലെ ‘പ്രതിപക്ഷനേതാ’ക്കളിലൊരാള്‍, മാജിക്കുകാരന്‍, ഫ്‌റോഡ്, ആരുടേയൊക്കെയോ കല്പനയില്‍ തെളിഞ്ഞൊരു കഥാപാത്രം ഇത്യാദി. എന്റെ അഭിപ്രായത്തില്‍ ഇപ്പറഞ്ഞ രണ്ടു ധ്രുവങ്ങളേക്കാള്‍ പ്രധാനം യേശു എനിയ്ക്ക് ആരാണ് എന്നതാണ്. പൊതുവായൊരു പ്രസ്താവനയിലൂടെ ഒഴിഞ്ഞുമാറാനല്ല, പി ഏ പൗലോസ് കോറെപ്പിസ്‌കോപ്പയുടേയും മേരി പോളിന്റേയും മകന്‍ ഡി ബാബുപോളിനു യേശു ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടാനാണു ഞാന്‍ ശ്രമിയ്‌ക്കേണ്ടത്. അപ്പോള്‍ ആദിപാപവും ആദാമ്യപാപവും ഒരുപോലെ അപ്രസക്തമാവും. ജാനാമിധര്‍മ്മം നചമേ പ്രവൃത്തി, ജാനാമ്യധര്‍മ്മം നചമേ നിവൃത്തി എന്നു യക്ഷസംവാദത്തില്‍ പറയുന്നതും പൗലോസ് റോമാ ലേഖനത്തില്‍ (7:15) പറയുന്നതും വിശദീകരിയ്ക്കാനുള്ള പരിശ്രമമായി അതു കാണേണ്ടി വന്നു എന്നും വരാം. അങ്ങനെ വരുമ്പോള്‍ വിമോചകരക്ഷകഭാവങ്ങള്‍ അപ്രസക്തമാവും. വായനയുടേയും...