Posts

Showing posts with the label ലോകസങ്കല്പം

ഒരു മതാതീത ലോകസങ്കല്പം

എന്റെ ശരീരത്തിനുള്ളില്‍ എന്റെ ഭാഗമായി ജീവിക്കുന്ന ഒരു കോശത്തിന് ചിന്തശേഷിയുണ്ടെങ്കില്‍ അത് എപ്പോഴും എന്നെക്കുറിച്ച് അറിവ് നേടിക്കൊണ്ടിരിക്കും . എങ്കിലും ഒരിക്കലും അതിന് എന്റെ ശരീരത്തിന്   വെളിയില്‍ വന്ന് എന്നെ വസ്തുനിഷ്ടമായി നോക്കിക്കാണാനാവില്ല . അതുകൊണ്ട് എന്നെ പൂര്‍ണമായി അറിയാനുമാവില്ല . അതുപോലെ ലോകത്തിനുള്ളില്‍ ലോകത്തിന്റെ ഭാഗമായി ജീവിക്കുന്ന നമുക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് എപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു . എങ്കിലും  നമുക്ക് ഒരിക്കലും ലോകത്തിന് വെളിയില്‍ പോയി അതിനെ വസ്തുനിഷ്ടമായി നോക്കിക്കാണാനാവില്ല . അതുകൊണ്ട് ഒരിക്കലും ലോകത്തെ അതായിരിക്കുന്നത് പോലെ മനസിലാക്കുവാന്‍ നമുക്ക് സാധിക്കുകയില്ല . നമ്മുടെ അറിവ് എപ്പോഴും ഭാഗികമാണ് . ലോകത്തെ യഥാര്‍ത്ഥമായി മനസിലാക്കാന്‍ നമുക്ക് കഴിയുകയില്ലെങ്കില്‍      പിന്നെ നമുക്ക് സാധിക്കുന്നത് അതിനെ സങ്കല്പിക്കാന്‍ മാത്രമാണ് . അറിയാത്ത കാര്യങ്ങള്‍ സങ്കല്പിക്കാനും വിശ്വസിക്കാനും മാത്രമേ നമുക്ക് കഴിയൂ . ഒരു ലോകത്തിലാണ് നാമെല്ലാം ജീവിക്കുന്നതെങ്കിലും ലോകത്തെ നാം സങ്കല്പിക്കുന്നത് ഒരുപോലെയല്ല . നമ്മുടെയെല്ലാം സങ്ക...