Posts

Showing posts with the label മനുഷ്യന്‍

ഒരു മതാതീത മനുഷ്യസങ്കല്‍പ്പം

മനുഷ്യരായ നമുക്ക് നമ്മെപ്പറ്റി ചിലതെല്ലാം അറിയാം . എന്നാല്‍ മനുഷ്യനെ സംബന്ധിക്കുന്ന അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഇന്നും നമുക്ക് വ്യക്തമായ ഉത്തരമില്ല . മനുഷ്യനെക്കുറിച്ച് അഞ്ച് അടിസ്ഥാനചോദ്യങ്ങള്‍ക്ക് ഇവിടെ ഉത്തരം തേടാം മനുഷ്യന്‍ ഉണ്ടായിരിക്കുന്നത് എന്തെല്ലാം ചേര്‍ന്നാണ് ? മനുഷ്യ വ്യക്തിയും മനുഷ്യസമൂഹവും തമ്മിലുള്ള ബന്ധമെന്താണ് ? മനുഷ്യന്‍ ലോകവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? മനുഷ്യന്‍ ദൈവവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? മനുഷ്യന്റെ അടിസ്ഥാനസ്വഭാവമെന്താണ്? ഈ ചോദ്യങ്ങള്‍ക്ക് സംശയാതീതമായ വസ്തുതകള്‍ ഉത്തരങ്ങളായി ഇല്ലാത്തതുകൊണ്ട് നമുക്കുള്ളത് വിശ്വാസങ്ങളും സങ്കല്പങ്ങളും മാത്രമാണ് . ഓരോ ചോദ്യത്തിനും ലഭ്യമായ ഉത്തരങ്ങള്‍ പരിശോധിക്കാം . അവയില്‍ പലതും വളരെ ജനസമ്മതി ഉള്ളതാണെങ്കിലും യുക്തിഭദ്രമല്ല . 1. മനുഷ്യന്‍ ഉണ്ടായിരിക്കുന്നത് എന്തെല്ലാം ചേര്‍ന്നാണ് ? ഈ ചോദ്യത്തിന് പൊതുവേ മൂന്ന് ഉത്തരങ്ങള്‍ നിലവിലുണ്ട് . ദേഹവും ദേഹിയും ചേര്‍ന്നത് ദേഹം മാത്രം നമുക്കറിഞ്ഞുകൂടാ ; കാരണം , മനുഷ്യന്റെ...