Posts

Showing posts with the label kumaraguru devan

അടിമവര്‍ഗ്ഗത്തിന്റെ രക്ഷകന്‍

Image
അടിമത്തത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മുടെ മനസില്‍ വരുന്നത് അമേരിക്കയിലെ അടിമത്തമാണ്‌ . എന്നാല്‍ നമ്മുടെ ഈ കേരളത്തില്‍ തന്നെ വെറും ഒരു നൂറ്റാണ്ടു മുമ്പ് വരെ അടിമത്തം നിലവിലിരുന്നു എന്നത് നമ്മില്‍ പലരെയും അതിശയിപ്പിക്കും . പുലയര്‍ , കുറവര്‍ , പറയര്‍ , വേടര്‍ തുടങ്ങിയ ആളുകള്‍ അക്കാലത്ത് അടിമകളായിരുന്നു . കന്നുകാലികളെപ്പോലെ അവരെ വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്നു . പത്തൊന്‍പതാം നൂറ്റാണ്ടില്‍ രാജവിളംബരം മൂലം അടിമത്തം നിരോധിച്ചെങ്കിലും അത് പ്രയോഗത്തില്‍ വരുവാന്‍ പിന്നെയും അധികകാലം വേണ്ടി വന്നു . അടിമത്തം മാറിയപ്പോള്‍ അതിന്റെ സ്ഥാനത്ത് ജന്മിത്ത വ്യവസ്ഥിതി വരികയും , അടിമകള്‍ കുടിയാന്മാരായി തുടരുകയും ചെയ്തു . കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യ മുഴുവന്‍ കാല്‍നടയായി യാത്ര ചെയ്ത ശ്രീ വിവേകാനന്ദന്‍ ഈ നാടിനെ ഭ്രാന്താലയം എന്ന് വിളിച്ചത് വെറുതെയല്ല . മനുഷ്യനെ മുഗമായി കാണുന്ന ഒരു വ്യവസ്ഥിതിയാണ് ഇവിടെ നിലവിലിരുന്നത് . അനേകം മനുഷ്യജാതികള്‍ -- കൂടിയ ജാതികള്‍ കുറഞ്ഞ ജാതികള്‍ . ബ്രാഹ്മണരെക്കാള്‍ കുറഞ്ഞവര്‍ നായന്മാര്‍ . അവരെക്കാള്‍ കുറഞ്ഞവര്‍ ഈഴവര്‍ . അവരിലും കുറഞ്ഞ അടിമവര്‍ഗ്ഗക്കാര്‍ . കുറഞ്ഞ ജാതിക്കാര്...