Posts

Showing posts with the label സക്കറിയ

എന്തുണ്ട് വിശേഷം പീലാത്തോസേ?

സക്കറിയ എന്ന പ്രശസ്ത എഴുത്തുകാരന്‍ രചിച്ചു 1997 ല്‍ DC Books പ്രകാശനം ചെയ്ത ഒരു ചെറു നോവലാണ് ഇത്.  യേശുവിനെ വധശിക്ഷക്ക് വിധിക്കാനുണ്ടായ സാഹചര്യം ന്യായാധിപനായിരുന്ന പീലാത്തൊസിന്‍റെ കാഴ്ചപ്പാടിലൂടെ കാണുകയാണ് ഇതില്‍. തന്റെ ഒരു സുഹൃത്തുമായി പീലാത്തൊസ് നടത്തുന്ന കത്തിടപാടുകളുടെ രൂപത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്. ബാല്യകാല സുഹൃത്തായ ആന്‍റോണിയോസില്‍ നിന്നും പീലാത്തൊസിന് ഒരു കത്തു ലഭിക്കുന്നു. യേശുവിന്റെ കുരിശുമരണം നടന്ന ആഴ്ചയിലായിരുന്നു അത്. അതിന്റെ മറുപടിക്കത്തില്‍ പീലാത്തൊസ് തന്റെ ഉള്ളം തുറക്കുന്നു. യേശുവിനെ തൂക്കാന്‍ വിധിക്കാന്‍ താന്‍ നിര്‍ബന്ധിതനായ സാഹചര്യം സവിസ്തരം പ്രതിപാദിക്കുന്നു. റോമിലും താന്‍ ഗവര്‍ണറായിരുന്ന യഹൂദ പ്രവിശ്യയിലും നിലവിലിരുന്ന രാഷ്ട്രീയ സാംസ്കാരിക പശ്ചാത്തലം വിവരിച്ചിരിക്കുന്നു. അതോടൊപ്പം തന്റെ ജീവിതവീക്ഷണവും വ്യക്തമാക്കിയിരിക്കുന്നു. ഇടയ്ക്കു ഒരു അദ്ധ്യായത്തില്‍ പീലാത്തൊസിന്‍റെ സ്റ്റെനോഗ്രാഫറായ റൂത്തിന്റെ കണ്ണുകളിലൂടെ പീലാത്തൊസിന്‍റെ വ്യക്തിത്വത്തിന്റെ ഒരു വീക്ഷണം വായനക്കാരന് ലഭിക്കുന്നു. രൂത്തും, പീലാത്തൊസിന്‍റെ ഭാര്യ ജൂലിയയും, മഗ്നലന മറിയയും ഉള്‍പ്പെട്ട ഒരു...