Posts

Showing posts with the label മരണം

നമ്മുടെ ജീവിതത്തിന് ഉറപ്പുള്ള ഒരു അടിസ്ഥാനം സാധ്യമോ?

മനുഷ്യവര്‍ഗമാകെ  ഇന്ന് മരണനിഴലിന്‍ താഴ്വരയിലാണ് . മരണം എന്ന ഭീകരഭൂതം നമ്മുടെ അടുക്കലുണ്ട് . അതിന്റെ നിഴല്‍ നമുക്ക് കാണാം . ഏതു നിമിഷവും മരണം പിടികൂടാമെന്ന ഭയത്തിലാണ് മനുഷ്യവര്‍ഗ്ഗമാകെ . ആരെയെല്ലാം മരണം പിടികൂടും ? ആരെയെല്ലാം വെറുതെ വിടും ? ആര്‍ക്കും അറിഞ്ഞുകൂടാ . ഈ അനിശ്ചിതത്വം വല്ലാത്ത പരിഭ്രാന്തിയും ആകുലതയും മനുഷ്യമനസില്‍ സൃഷ്ടിക്കുന്നുണ്ട് . ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത മുന്നില്‍ കാണുമ്പോഴാണല്ലോ നാം ജീവന്റെ വില അറിയുന്നത് . ജീവനെപ്പറ്റിയോ ജീവിതത്തെപ്പറ്റിയോ അധികമൊന്നും ചിന്തിക്കാതെയാണ് നാം ജീവിച്ചു പോരുന്നത് . കൊവിട് ബാധ ലോകമെങ്ങും ചുറ്റിയടിക്കുമ്പോള്‍ നമ്മുടെ ജീവിതത്തെ ഒന്ന് മാറി നിന്ന് നോക്കികാണുവാന്‍ നാം നിര്‍ബ്ബന്ധിതരാകുന്നു . മണലിന്മേല്‍ വീട് പണിത ബുദ്ധിശൂന്യരായ മനുഷ്യരാണോ നാം എന്ന് സ്വയം ചോദിക്കാനുള്ള ഒരവസരമാണിത് . നമ്മുടെ ജീവിതം എന്ത് അടിസ്ഥാനത്തിന്റെ മേലാണ് നാം കെട്ടിപ്പടുത്തിരിക്കുന്നത് ? ഈ മഹാമാരി ചുറ്റിയടിക്കുമ്പോള്‍ നാം ഭയപ്പെടുന്നെങ്കില്‍ , അത് നമ്മെ ആശങ്കാകുലരാക്കുന്നെങ്കില്‍ നാം സ്വയം ചോദിക്കണം എവിടെയാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് . ആഴെക്കു...

മരിക്കുമ്പോള്‍ നാം എങ്ങോട്ട് പോകും?

കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ ഈ ചോദ്യം നമ്മുടെ മനസ്സില്‍ വന്നു . മരണത്തോടെ ഇല്ലാതാകുന്നതാണ് നമ്മുടെ ജീവിതമെങ്കില്‍ പിന്നെ ജീവിക്കാന്‍ വേണ്ടി നാം ഇത്ര ബുദ്ധിമുട്ടേണ്ടതുണ്ടോ ? നമ്മെ വിഷമിപ്പിക്കാതിരിക്കാന്‍ പ്രായമായവര്‍ അന്ന് നമ്മോട് പറഞ്ഞു മരണം ജീവിതത്തിന്‍റെ അവസാനമല്ലെന്ന് . മരിക്കുന്നത് നമ്മുടെ ശരീരം മാത്രമാണെന്നും നാം അദൃശ്യരായി , ആത്മരൂപത്തില്‍ തുടര്‍ന്നും ജീവിക്കുമെന്നും പറഞ്ഞ് അവര്‍ നമുക്ക് ആശ്വാസമേകി .  ഇതിന്‍റെ വിശദാംശങ്ങള്‍ വിവിധ മതപാരമ്പര്യങ്ങള്‍ വ്യത്യസ്തമായാണ് നമ്മോട് പറഞ്ഞത് . മരണശേഷം നാം മറ്റൊരു രൂപത്തില്‍ ( മിക്കവാറും മനുഷ്യനായി ) ഭൂമിയില്‍ തന്നെ തുടര്‍ന്ന്‍ ജീവിക്കും എന്നാണ് പൌരാണിക ഭാരത - യവന മതങ്ങള്‍ വിശ്വസിക്കുന്നത് . അനേക ജന്മങ്ങള്‍ക്കൊടുവില്‍ സ്വര്‍ഗ്ഗലോകത്തേക്ക് പോകാന്‍ അവസരമുണ്ട് . മരണശേഷം മനുഷ്യര്‍ അന്ത്യന്യായവിധിക്കായി പുതിയൊരു ശരീരവുമായി ജീവിച്ചെഴുന്നേല്‍ക്കുമെന്നും തുടര്‍ന്ന്‍ വിധിയുടെ സ്വഭാമാനുസരിച്ച് സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകും എന്നുമാണ് സെമിറ്റിക്‌ മതങ്ങള്‍ പൊതുവേ വിശ്വസിക്കുന്നത് . മരണഭയത്തില്‍ നിന്ന്‍ മനുഷ്യനെ രക്ഷിക്കുവാനാണ് ഇ...

വലിയ ചിത്രം

Image
പരേതയായ എലിസബത്ത്  ചാണ്ടപ്പിള്ളയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ (ജനുവരി 9) ചെയ്ത ധ്യാനപ്രഭാഷണം. ലിറ്റില്‍ റോക്കില്‍ താമസിക്കുന്ന ഫാദര്‍ ജോണ്‍ ഗീവര്‍ഗീസിന്‍റെ  ജേഷ്ഠസഹോദരനായ ചാണ്ടപ്പിള്ള ഗീവര്‍ഗീസിന്‍റെ പത്നിയാണ് പരേത. ഏതാണ്ട്‌ 12 മിനിട്ട് നീണ്ട ഈ  പ്രഭാഷണം താഴെ കൊടുത്തിരിക്കുന്നു.  . You may also read a summary of this speech in English  here .

ദേഹമേ നിന്നോട് യാത്ര ചോദിപ്പു ഞാന്‍

മാര്‍ അപ്രേമിന്‍റെ ഒരു സങ്കീര്‍ത്തനം ആലാപനം: ജസി സാബു ആത്മാവ് ചൊല്ലുന്നു: ദേഹമാം സത്രത്തില്‍ അല്പകാലത്തേയ്ക്കു ഞാനൊന്ന് പാര്‍ക്കവേ എന്‍ വീട്ടുകാരനിതാ ആളെ വിട്ടിരി- ക്കുന്നെന്നെ കൂട്ടിത്തിരിച്ചു ചെല്ലാന്‍ ചൊല്ലുന്നയാള്‍ "വേഗം വിട്ടാലുമീ ഗേഹം" ആകയാല്‍ നില്‍ക്കുവാനാകില്ലെനിക്കിനി എത്ര കയ്പേറിയതാമീ വേര്‍പാടിന്‍ ച- ഷകമെന്നിന്നു നന്നായറിഞ്ഞീടുന്നേന്‍ അല്പകാലത്തേയ്ക്കു പാര്‍ക്കാനിടം തന്ന ദേഹമേ നിന്നോട് യാത്ര ചോദിപ്പു ഞാന്‍ ഉത്ഥാന നാളത്തില്‍ ആഹ്ലാദത്തോടങ്ങ്‌ കണ്ടുമുട്ടീടാം നമുക്ക് വീണ്ടും ദര്ശിപ്പു ഞാനിതാ എന്‍ ഗൃഹനാഥനെ നാഥാ നയിച്ചാലും വീട്ടിലെക്കെന്നെ നീ നിന്‍ വിശുദ്ധന്‍മാരോടൊപ്പം നിരന്തരം കീര്‍ത്തിച്ചിടും നിന്നെ ഗാനങ്ങളാല്‍