Posts

Showing posts with the label health support group

ആരോഗ്യപരിപാലക സൌഹൃദം

ആരോഗ്യപരിപാലക സൌഹൃദം എന്ന പേരില്‍ ഒരു support group മുഖത്തല സെന്‍റ് ജോര്‍ജ് പള്ളിയില്‍ ആരംഭിച്ചു. പ്രമേഹം, അമിതരക്തസമ്മര്‍ദം, അമിത കോളസ്റ്റെറോള്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ ഉള്ളവരാണ് പ്രധാനമായും ഇതില്‍ പങ്കെടുക്കുന്നത്. ജീവിതശൈലിയില്‍ മാറ്റം വരുത്തികൊണ്ട് മാത്രമേ ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാനാവൂ എന്നു മനസിലാക്കിക്കൊണ്ടു അതിനുള്ള കൂട്ടായ ഒരു പരിശ്രമമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. മെയ് 3-നു വൈകിട്ട് 4 മണിക്ക് ദേവാലയത്തില്‍ കൂടിയ പ്രഥമ യോഗത്തില്‍ ബഹുമാനപ്പെട്ട ഇടവക വികാരി ഫാദർ ജിബു സോളമന്‍ ഈ സംരംഭം ഉദ്ഘാടനം ചെയ്തു. ശരീരം ദൈവത്തിന്റെ ദാനമാണെന്നും അതിനെ വേണ്ടവണം പരിപാലിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശരീരത്തിന്‍റെ രോഗങ്ങള്‍ പലപ്പോഴും ആത്മരോഗങ്ങളുടെയും മനോരോഗങ്ങളുടെയും പ്രകടനമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ദേവാലയത്തില്‍ സമ്മേളിക്കാന്‍ തീരുമാനിച്ചു. വ്യായാമം, ആഹാര നിയന്ത്രണം, മരുന്നുകളുടെ ഉപയോഗം തുടങ്ങി പ്രയോജനകരമായ വിവരങ്ങള്‍ പരസ്പരം പങ്ക് വയ്ക്കുകയാണ് ഒരുമിച്ച് കൂടുമ്പോള്‍ പ്രധാനമായും ചെയ്യാനുദ്ദേശി...