Posts

Showing posts with the label kurian writer

സഭാതര്‍ക്കങ്ങളുടെ അറിയപ്പെടാത്ത രഹസ്യങ്ങള്‍

കെ . ജോസഫ് സഖറിയ കൊച്ചുപുരയ്ക്കല്‍ മലങ്കര സഭയുടെ ചരിത്രം അതിസങ്കീര്‍ണമാണ് . എങ്കിലും അത് മനസിലാക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു സഭാസ്നേഹി അതേപ്പറ്റി നിലവിലൂള്ള ഒട്ടനവധി ഗ്രന്ഥങ്ങള്‍ വായിച്ച് ഗ്രഹിക്കുകയും , ഒടുവില്‍ അതിന്റെ രത്നച്ചുരുക്കം സാധാരണ വായനക്കാര്‍ക്ക് വേണ്ടി എഴുതി വയ്ക്കുകയും ചെയ്തു . ഒരു പുസ്തകങ്ങളിലും കണ്ടെത്താന്‍ കഴിയാതിരുന്ന ചില പുതിയ വിവരങ്ങളും അതോടൊപ്പം കൂട്ടിച്ചേര്‍ത്തു . മലങ്കരസഭാ ചരിത്രത്തില്‍ നിര്‍ണായകമായ പങ്ക് നിര്‍വഹിച്ച ചില അല്‍മായ പ്രമുഖരുടെ കുടുംബത്തില്‍ നിന്നാണ് ഈ ഗ്രന്ഥകാരന്‍ വന്നിരിക്കുന്നത് . അതുകൊണ്ട് മറ്റാര്‍ക്കുമറിയാത്ത ചില വിവരങ്ങള്‍ തന്റെ സ്വന്തം കുടുംബചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് കൂട്ടിച്ചേര്‍ക്കാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിരിക്കുന്നു . അതുകൊണ്ട് തന്നെ വെറും 80 പേജില്‍ ഒതുങ്ങുന്ന ഈ ചരിത്രഗ്രന്ഥം അമൂല്യമാണെന്നതിന് രണ്ടുപക്ഷമില്ല . പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതി വരെയുള്ള മലങ്കരസഭാചരിത്രം ആദ്യം സ്വന്തം കാഴ്ചപ്പാടിലൂടെ അദ്ദേഹം ചുരുക്കി എഴുതുന്നു . അതിന് അദ്ദേഹം അവലംബമാക്കിയിരിക്കുന്നത് നിലവിലുള്ള ചരിത്ര ഗ്രന്ഥങ്ങള്‍ തന്നെയാണ് . 15 ചരിത...