നമ്മുടെ മനസ്സ് വിവരങ്ങൾ പ്രോസസ് ചെയ്യുന്നതും സ്വീകരിക്കുന്നതും നമ്മുടെ ദഹനവ്യവസ്ഥ ആഹാരം പ്രോസസ് ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്നത് പോലെയാണ് എന്ന് പറയാം. വായിലൂടെ അകത്തു കടക്കുന്ന ആഹാരം നമ്മുടെ ചെറുകുടലിലും പിന്നീട് വൻകുടലിലും എത്തുമ്പോൾ അതിൽനിന്ന് നമുക്ക് വേണ്ട പോഷകാംശങ്ങൾ ശരീരം സ്വീകരിക്കുകയും വേണ്ടാത്തതെല്ലാം മലദ്വാരത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. ഏതാണ്ട് അതുപോലെ നമ്മുടെ 5 ഇന്ദ്രിയങ്ങൾ വഴിയായി മനസ്സിനുള്ളിൽ എത്തുന്ന വിവരങ്ങൾ എല്ലാം അതേപടി മനസ്സ് സ്വീകരിക്കുന്നില്ല. രണ്ട് മാനദണ്ഡങ്ങൾ ഉപയോഗിച്ച് മനസ്സ് അവയെ മൂല്യനിർണയം നടത്തുന്നു. ഒന്നാമത്തെ മാനദണ്ഡം ഈ വിവരങ്ങൾ സത്യമാണോ അല്ലയോ എന്നുള്ളതാണ്. മറ്റൊരു മാനദണ്ഡം ഈ വിവരം നമുക്ക് ആവശ്യമുള്ളതാണോ അല്ലയോ എന്നുള്ളതാണ്. ഈ രണ്ടു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവരങ്ങളെ നാലായി തിരിക്കാം. ഒന്ന്, ഒരു വിവരം സത്യമാണ്, നമുക്ക് വേണ്ടതാണ്. രണ്ട്, വിവരം സത്യമല്ല, നമുക്ക് വേണ്ടതും അല്ല. മൂന്ന്, സത്യമാണ്, പക്ഷേ നമുക്ക് വേണ്ടതല്ല. നാല്, നമുക്കുവേണ്ടതാണ്, പക്ഷേ സത്യമാണോ അല്ലയോ എന്ന് അറിഞ്ഞുകൂടാ. ആദ്യത്തെ മൂന്ന് തരം...
Comments