Posts

Showing posts from March, 2014

സ്തൌമന്‍കാലോസ്

സ്തൌമന്‍കാലോസ്! എന്താണ് ഇതിന്‍റെ അര്‍ത്ഥം? ഈ ചോദ്യത്തിന് എന്‍റെ മനസില്‍ വന്ന ഉത്തരം നിങ്ങളുമായി പങ്കു വയ്ക്കുകയാണിവിടെ.  ആരാധനയില്‍ ഉപയോഗിയ്ക്കുന്ന മിക്ക പ്രയോഗങ്ങളും വന്നിരിക്കുന്നതു സുറിയാനിയില്‍ നിന്നാണ്. എന്നാല്‍ ഗ്രീക്കു ഭാഷയില്‍ നിന്നാണ് സ്തൌമന്‍കാലോസ് വന്നിരിക്കുന്നത്. കുറിയേലായിസോന്‍ വന്നിരിക്കുന്നതും ഗ്രീക്കില്‍ നിന്നാണ്. സ്തൌമന്‍ എന്നാല്‍ നില്‍ക്കണം എന്നു അര്‍ഥമാക്കാം. കാലോസ് എന്നാല്‍ നന്നായി എന്നും അര്‍ഥമാക്കാം.  അപ്പോള്‍ സ്തൌമന്‍കാലോസ് എന്നാല്‍ നന്നായി നില്‍ക്കണം (stand well) എന്നു അര്‍ഥമാക്കാം. നമ്മുടെ ആരാധനക്രമം  വികസിച്ചു വന്ന കാലത്ത് ശുശ്രൂഷക്കാര്‍ ഇല്ലായിരുന്നു എന്നു വേണം മനസിലാക്കാന്‍. ഇന്ന് ശുശ്രൂഷക്കാര്‍ ചെയ്യുന്ന ജോലികള്‍ അന്ന് പട്ടക്കാര്‍ തന്നെ ചെയ്തിരുന്നിരിക്കണം. കിഴക്കോട്ട് തിരിഞ്ഞു പ്രാര്‍ഥിക്കുന്നതിനിടയില്‍ പട്ടക്കാര്‍ പടിഞ്ഞാട്ടു തിരിഞ്ഞു ജനങ്ങള്‍ക്ക് ചില നിദേശങ്ങള്‍ നല്കിയിരുന്നു എന്നു അനുമാനിക്കാം. എന്നാല്‍ പില്‍ക്കാലത്ത് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന ജോലി ശുശ്രൂഷക്കാര്‍ ഏറ്റെടുത്തു. നന്നായി നില്‍ക്കണം, തമ്മില്‍ തമ്മില്‍ സമാധാനം കൊടുക്കണം, തല കുനി