Posts

Showing posts with the label സമാധാനം

ഹൃദയശുധിയുള്ളവര്‍ ദൈവത്തെ കാണും

ജൂലൈ 1 ഞായറാഴ്ച ഹ്യൂസ്ടന്‍ സെന്റ്‌ മേരിസ് പള്ളിയില്‍ നടത്തിയ ഒരു വേദപഠന ക്ലാസിന്റെ സംഗ്രഹം താഴെ വായിക്കാം. ഏതാണ്ട് 20 മിനിറ്റ് നീണ്ട ക്ലാസ് ഇവിടെ കേള്‍ക്കാം.  നിങ്ങളുടെ വീട്ടില്‍ വന്ന ഒരതിഥി നിങ്ങളുടെ പ്രതീക്ഷ പോലെ പെരുമാറാതിരുന്നാല്‍  നിങ്ങള്‍ മുഖത്തു നോക്കി അതിഥിയെ ശാസിക്കുമോ? ഈ അതിഥി നിങ്ങള്‍ ആദരിക്കുന്ന ഒരാള്‍ ആണെങ്കില്‍ സ്വപ്നത്തില്‍ പോലും അങ്ങനെ ചെയ്യാന്‍ മുതിരുകയില്ല. എന്നാല്‍ അങ്ങനെയുള്ള ഒരു സംഭവം വേദപുസ്തകത്തിലുണ്ട്. യേശു തമ്പുരാന്‍ ആയിരുന്നു അതിഥി. മാര്ത്തയാണ്  യേശുവിനെ ശാസിക്കാന്‍ ധൈര്യപ്പെട്ട  വീട്ടുകാരി.  മാര്‍ത്തയുടെ മനസ്സ് കലങ്ങി മറിഞ്ഞിരുന്നു. അതാണ്‌ അത്തരം  വിവേകശൂന്യമായ പെരുമാറ്റം ഉണ്ടാവാന്‍ കാരണം. കലങ്ങി മറിയുന്ന മനസ്സ് കൊടുംകാറ്റ് അടിച്ചു കലങ്ങി  മറിയുന്ന   ഒരു  തടാകം  പോലെയാണ്. ശാന്തമായ  ഒരു മനസ്സിനേ  വിജയകരമായ  ഒരു ജീവിതം  പടുത്തുയര്ത്താനാവു. "ഹൃദയശുധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ...