ബാറക്മോര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങള്‍
ബാറക്മോര്‍ എന്ന സുറിയാനി വാക്കിന് "കര്‍ത്താവേ വാഴ്ത്തണമേ" എന്ന അര്‍ഥമാണ് നാം സാധാരണ കേള്‍ക്കാറുള്ളത്. ബാറക് എന്നു വച്ചാല്‍ വാഴ്ത്തുക (bless); മോര്‍ എന്നു വച്ചാല്‍ കര്‍ത്താവ് (lord). ഈ വാക്ക് ഉപയോഗിക്കുന്ന വിവിധ സന്ദര്‍ഭങ്ങളെപ്പറ്റി മനസിലാക്കിയാല്‍ കുറെക്കൂടി അര്‍ഥവത്തായി ഈ വാക്ക് ഉപയോഗിക്കാന്‍ നമുക്ക് സാധിക്കും. സാധാരണ നമ്മള്‍ കര്‍ത്താവ് എന്നു വിളിക്കുന്നത് ദൈവത്തെ/യേശുതമ്പുരാനെ ആണ്. അതുകൊണ്ടു നമ്മുടെ ആരാധനയിലും മോര്‍ എന്ന പ്രയോഗം ദൈവത്തെ/യേശുതമ്പുരാനെ കുറിച്ചാണെന്ന് നാം ധരിച്ചു പോകും. എന്നാല്‍ വാസ്തവം അതല്ല. മോര്‍ (lord) എന്നു മനുഷ്യരെയും വിളിക്കാറുണ്ട്. മെത്രാപ്പോലീത്താമാരുടെ പേരില്‍ മോര്‍ ഉണ്ട്. മോര്‍ എന്ന പ്രയോഗത്തിന്‍റെ സ്ത്രീലിംഗമാണ് മൊര്‍ത്ത് (Lady). വിശുദ്ധ കന്യകമറിയാമിനെ മൊര്‍ത്ത്മറിയം എന്നു വിളിക്കുന്നുണ്ടല്ലോ. ബാറക്മോര്‍ എന്ന പ്രയോഗത്തില്‍ മോര്‍ എന്നു വിളിക്കുന്നത് ദൈവത്തെ/യേശുതമ്പുരാനെ അല്ല, മറിച്ച് ആരാധനയുടെ പ്രധാന കാര്‍മികനെയാണ്. ഒന്നിലധികം കാര്‍മികരുള്ളപ്പോള്‍ ഒരാള്‍ മറ്റൊരാളെ മോര്‍ എന്നു സംബോധന ചെയ്യാറുണ്ട്. ആര് ആരോട് എപ്പോള്‍ ബാറക്മോര്‍ പറയുന്നു എന്നതാണു ...