ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ - ഒരു ലഘുചരിത്രം
പടിഞ്ഞാറന്‍ യൂറോപ്പിലുള്ള ആളുകള്‍ 16 മുതല്‍ 19 വരെയുള്ള നാല് നൂറ്റാണ്ടുകള്‍ കൊണ്ട് ലോകത്തിന്റെ ഏതാണ്ട് മിക്ക ഭാഗങ്ങളും വെട്ടിപ്പിടിക്കുകയും കൊള്ളയടിക്കുകയും ചെയ്തു . അവരുടെ പിടിയില്‍ നിന്ന് രക്ഷനേടാന്‍ ലോകജനത ഒട്ടേറെ വിഷമിച്ചു . അന്നവര്‍ അവശേഷിപ്പിച്ചിട്ട് പോയ പ്രശ്നങ്ങള്‍ അതിജീവിക്കുവാന്‍ ഇന്നും ലോകമെങ്ങും മനുഷ്യര്‍ പെടാപ്പാട് പെടുന്നു . ലോകമെങ്ങും യാത്ര ചെയ്യാനും ആരോടും പടപൊരുതി ജയിക്കാനും വേണ്ട സാങ്കേതിക വിദ്യ അവര്‍ സ്വായത്തമാക്കിയിരുന്നു . ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തെ കുറേക്കൂടി നല്ല ഒരു സ്ഥലമാക്കി മാറ്റുവാന്‍ അവര്‍ക്ക് ശ്രമിക്കാമായിരുന്നു . അതിന് പകരം മറ്റ് നാടുകളിലുള്ള സമസൃഷ്ടങ്ങളെയെല്ലാം കൊള്ളയടിക്കുകയും സ്വന്തം കീശ വീര്‍പ്പിക്കുകയുമാണ് അവര്‍ ചെയ്തത് . അറിവും സംസ്കാരവും വേണ്ടുവോളമുണ്ട് എന്നഭിമാനിച്ചിരുന്ന അവര്‍ ലോകമെങ്ങുമുള്ള മനുഷ്യരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും അജ്ഞതയിലേക്കും കലഹങ്ങളിലേക്കും തള്ളിവിട്ടു . കൊള്ളയടിച്ചതൊന്നും അവര്‍ക്ക് ഗുണപ്പെട്ടുമില്ല . രണ്ട് ലോകമഹായുദ്ധങ്ങള്‍ നടത്തി അവര്‍ എല്ലാം മുടിച്ചു . ഇത്രയും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുവാന്‍ യൂറോപ്പുക...