Posts

കഷ്ടത എന്തുകൊണ്ട്?

Image
മലങ്കരസഭ മാസികയുടെ നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം  

ശബ്ദസൌന്ദര്യവും അര്‍ഥവ്യക്തതയും കുര്‍ബാനഗാനങ്ങളില്‍

വിശുദ്ധ കുര്‍ബാനയില്‍ നാം ആലപിക്കുന്ന ചില ഗാനങ്ങള്‍ ലളിതമായ സമകാലിക മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയിരിക്കുകയാണ് ഇവിടെ. അനേക വര്‍ഷങ്ങളായി അര്‍ത്ഥം  വേണ്ടവണ്ണം മനസ്സിലാക്കാതെയാണ് ഇവയില്‍ പലതും നാം ചൊല്ലിപ്പോന്നത്. അര്‍ത്ഥം മനസ്സിലാക്കി ചൊല്ലുമ്പോഴാണു ഇവ നമ്മുടെ ഹൃദയത്തില്‍ നിന്നുയരുന്നതും ആരാധന അര്‍ഥവത്താകുന്നതും. ഈ മൊഴിമാറ്റം കുറ്റമറ്റതാണെന്നോ ഇപ്പോള്‍ ഉപയോഗിയ്ക്കുന്ന ഗാനങ്ങളുടെ സ്ഥാനത്ത് ഉപയോഗിക്കപ്പെടുവാന്‍ ഇവ യോഗ്യമാണെന്നോ ഒന്നും ഈ എഴുത്തുകാരന്‍ അവകാശപ്പെടുന്നില്ല. ഇത്തരത്തില്‍ ലളിതമായ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതുകൊണ്ടുള്ള പ്രയോജനം ചൂണ്ടിക്കാണിക്കുക മാത്രമേ ഈ ശ്രമം കൊണ്ട്  ഉദ്ദേശിക്കുന്നുള്ളൂ.  ഈ എഴുത്തുകാരന്റെ ഈ വികലശ്രമം നമ്മുടെ നാട്ടിലുള്ള കഴിവുറ്റ എഴുത്തുകാര്‍ക്ക് പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു. ഇത് സഭയുടെ നേതൃസ്ഥാനത്തു ആരാധനാപരിഷ്കരണത്തിന് ചുമതലപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുമെന്നും പ്രത്യാശിക്കുന്നു. നിലവിലുള്ള ഗാനങ്ങളില്‍ അര്‍ഥവ്യക്തതയെക്കാളും പ്രാധാന്യം ശബ്ദസൌന്ദര്യത്തിന് നല്കിയിരിക്കുന്നതായി കാണാം. ശബ്ദസൌന്ദര്യത്തിന് അമിതപ്രാധാന്യം നല്കിയിരുന്ന ഒരു...

പ്രാര്‍ത്ഥന ഹൃദയത്തില്‍ നിന്നുയരണമെങ്കില്‍

ഹൃദയത്തില്‍ നിന്നുയര്‍ന്നാലെ പ്രാര്‍ഥന പ്രാര്‍ഥനയാകൂ. ചൊല്ലുന്ന പ്രാര്‍ഥനയുടെ അര്‍ത്ഥം മനസ്സിലാകാതെ അത് ഹൃദയത്തില്‍ നിന്നുയരുന്നതെങ്ങനെ? പ്രാര്‍ഥന ഹൃദയത്തില്‍ നിന്നുയരുന്നതിന് പകരം ഒരു അധര വ്യായാമമായി അധഃപ്പതിക്കാതിരിക്കണമെങ്കില്‍ സമകാലിക ഭാഷയിലേക്ക് നിരന്തരം മൊഴിമാറ്റം നടന്നുകൊണ്ടിരിക്കണം. സുറിയാനി ക്രിസ്ത്യാനികള്‍ പതിവായി ചൊല്ലുന്ന ചില പ്രാര്‍ഥനകള്‍ അര്‍ത്ഥം വ്യക്തമാകത്തക്ക വിധത്തില്‍ സമകാലിക മലയാളത്തിലേക്കു മൊഴിമാറ്റം നടത്താനുള്ള ഒരു ശ്രമമാണ് ഇവിടെ ഞാന്‍ നടത്തുന്നത്. ഇന്നത്തെ മലയാളികള്‍ നൂറു വര്‍ഷത്തിന് മുമ്പുള്ള മലയാളത്തില്‍ പ്രാര്‍ഥിച്ച് സ്വയം ശിക്ഷിക്കേണ്ടതില്ല. ഇങ്ങനെ ഒരു സാധ്യതയെക്കുറിച്ചുള്ള ഒരു ബോധവല്‍ക്കരണം മാത്രമാണു എന്റെ ലക്ഷ്യം. ഇതിനേക്കാള്‍ വളരെ ലളിതവും സുന്ദരവുമായ ഭാഷയില്‍ മൊഴിമാറ്റം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലുണ്ട്. അങ്ങനെയുള്ളവര്‍ക്ക് എന്റെ ഈ ശ്രമം ഒരു പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു.   അനുഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നവനെ അനുഗ്രഹീതനായ കര്‍ത്താവേ പുനരുഥാനനാളില്‍ അങ്ങയുടെ സൃഷ്ടിയെ അവിടുന്നു പുതുതാക്കണമേ. അങ്ങയില്‍ ആശ്രയം വച്ച് നിദ്രപ്രാപിച്ചു അങ്ങയുടെ...

മഹാബലി വീണ്ടും വരണം

Image
 ഓണം ലോകമെങ്ങുമുള്ള എല്ലാ മലയാളികളും ജാതിമത ഭേദമെന്യേ ആഘോഷിക്കുന്ന ഉത്സവമാണ്. എല്ലാവരും ഒന്നുപോലെ ആമോദത്തോടെ വസിച്ചിരുന്ന ഒരു കാലത്തെ അനുസ്മരിച്ചു കൊണ്ടാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇന്നുള്ള പോലെ സുഖസൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലത്താണ് മനുഷ്യര്‍ ആമോദത്തോടെ വസിച്ചിരുന്നത് എന്നോര്‍ക്കണം. സുഖസൌകര്യങ്ങളും സമ്പത്തുമൊന്നുമല്ല സന്തോഷത്തിന്‍റെ അടിസ്ഥാനം എന്ന് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു.   പിന്നെ എന്താണ് സന്തോഷത്തിന്‍റെ അടിസ്ഥാനം? ഓണത്തെക്കുറിച്ചുള്ള പ്രസിദ്ധമായ നാടന്‍ പാട്ടില്‍ പറയുന്നത് പോലെ കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല കള്ളത്തരം ഒട്ടുമില്ലാതെ സത്യസന്ധത അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതം ഉണ്ടെങ്കിലെ സന്തോഷം ഉണ്ടാകൂ. എല്ലാവര്ക്കും എല്ലാവരെയും വിശ്വസിക്കാവുന്ന ഒരു സാഹചര്യത്തിലേ സന്തോഷം ഉണ്ടാവു. എല്ലാവരും എല്ലാവരെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്ന ഇടത്ത് എങ്ങനെ സന്തോഷവും സമാധാനവും ഉണ്ടാകാനാണ്. സത്യസന്ധത എങ്ങനെ ജീവിതത്തിന്റെ അടിസ്ഥാനമാകും? ഒരു മാര്‍ഗമേയുള്ളൂ. മഹാബലി ഭരിക്കണം. മഹത...

കര്‍ത്താവേ കൃപ ചെയ്യണമേ

സുറിയാനി ക്രിസ്ത്യാനികള്‍ ദിവസവും ഉറങ്ങുന്നതിന് മുമ്പായി ആലപിക്കുന്ന ഒരു ധ്യാനകീര്‍ത്തനമാണ്  ഞാനിവിടെ ലളിതമായ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയിരിക്കുന്നത്. മനസിലാക്കാന്‍ പ്രയാസമുള്ള പല വാക്കുകളും പ്രയോഗങ്ങളും ഇതില്‍ ഒഴിവാക്കിയിരിക്കുന്നു.  ഇപ്പോള്‍ ചൊല്ലുന്ന  ഗാനത്തിന്റെ  സ്ഥാനത്ത്  ഈ ഗാനം ചൊല്ലണം എന്നു ഉദ്ദേശിച്ചല്ല ഇത് എഴുതിയത്. ഇതുപോലെ നമ്മുടെ ഗാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ സാധിയ്ക്കും എന്നു കാണിക്കുക മാത്രമാണു എന്റെ ഉദ്ദേശം. ഇതിനേക്കാള്‍ ലളിതസുന്ദരമായ മലയാളത്തില്‍ മൊഴിമാറ്റം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ഇത് ഒരു പ്രചോദനമാകണം എന്നു ആഗ്രഹിക്കുന്നു. നാഥാ കൃപ ചെയ്തീടണമേ  കേട്ടിട്ടീ യാചന ശബ്ദം  തിരുസന്നിധിയിങ്കല്‍ നിന്നും   അലിവുമനുഗ്രഹവും നല്ക.    നിദ്ര വെടിഞ്ഞുണര്‍വോടെ നാ-  ഥാ തവ സന്നിധെയെത്താനും   തിന്മയശേഷം തീണ്ടാതെ  വീണ്ടുമുറങ്ങാനും കൃപ ചെയ്.  പാപം ഞാനുണര്‍വില്‍ ചെയ്കില്‍   നാഥാ ക്ഷമയരുളീടേണം;   പാപം നിദ്രയില്‍ ഞാന്‍ ചെയ്കില്‍   നാഥാ മോചനമരുളേ...

ഡേവിഡ് & ഗോലിയാത്ത്

വളരെ അര്‍ഥവത്തും ഹൃദയ സ്പര്ശിയുമായ ഒരു ചലച്ചിത്രം ഈയിടെ കാണുവാനിടയായി-- ഡേവിഡ് & ഗോലിയാത്ത്. ഒരു പുരാണകഥയുടെ സമകാലിക വ്യാഖാനമായി ഇതിനെ കാണാം. വെറുമൊരു ആട്ടിടയബാലനായിരുന്ന ഡേവിഡ് കവിണയില്‍ കല്ലെറിഞ്ഞു മഹാമല്ലനായിരുന്ന ഗോലിയാത്തിനെ തോല്പ്പിക്കുന്നതാണ് പുരാണ കഥ. ദൈവത്തിലുള്ള അചഞ്ചല വിശ്വാസമാണ് ഡേവിഡിനെ ഇതിനു പ്രാപ്തനാക്കുന്നത്. ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രവും ഡേവിഡ് തന്നെ. കോട്ടയം ജില്ലയിലെ വാഗമണ്‍ എന്ന മലമ്പ്രദേശത്ത് ഒരു ക്രൈസ്തവ പുരോഹിതനോടൊപ്പം വളരുന്ന ഒരു അനാഥബാലനാണ് ഡേവിഡ്. ഇച്ഹാശക്തി ലവലേശമില്ലാത്ത ഒരു പേടിത്തൊണ്ടനാണ് അവന്‍ . പ്രത്യേകിച്ച് ആള്‍ക്കൂട്ടം അവനില്‍ ഭയമുണ്ടാക്കും. ഭയം വരുമ്പോള്‍ മൂക്കിലൂടെ രക്തം ഒലിക്കുകയും ചെയ്യും. സ്നേഹം, ക്ഷമ, സഹനം, തുടങ്ങിയ ക്രൈസ്തവ മൂല്യങ്ങള്‍ പുരോഹിതനില്‍ നിന്ന് അവന്‍ സ്വായത്തമാക്കുന്നു. ചെറുപ്പത്തില്‍ അസാമാന്യ ബുദ്ധിവൈഭവം പ്രകടമാക്കുന്നുണ്ടെങ്കിലും സ്കൂള്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയുന്നില്ല. പിന്നീട് സാങ്കേതിക വിദ്യയില്‍ സാമര്‍ത്ഥ്യം പ്രകടമാക്കുന്നു. സ്വന്തമായി ഒരു ഗീസര്‍ നിര്‌മ്മിക്കുന്നു. അതിനു ശേഷം ഒരു വൈദ്യുതി ജെനറേറ്ററും. ത...

ജാതിചിന്തയുടെ ബീഭല്‌സതയെ തുറന്നുകാട്ടുന്ന ഒരു ചലച്ചിത്രം

 ഈയിടെ വളരെ ഹൃദയ സ്പര്‍ശിയായ ഒരു ചലച്ചിത്രം കാണുവാനിടയായി -celluloid എന്നാണു അതിന്റെ പേര്. ജാതിചിന്തയുടെ ബീഭല്‌സതയെ തുറന്നുകാട്ടുന്ന ഈ  ചലച്ചിത്രം എല്ലാവരും കാണേണ്ട ഒന്നാണ് എന്ന് ഞാന്‍ കരുതുന്നു. മറ്റു ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടേണ്ട ഒന്നാണ് ഇത് എന്നും ഞാന്‍ കരുതുന്നു. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രത്തിന്റെ കഥയാണ്‌ ഇത്. 1920- കളുടെ ഒടുവില്‍ J C Daniel നിര്‍മ്മിച്ച വിഗതകുമാരന്‍ (The Lost Child) ആണ് അത്. മലയാളക്കരയിലേക്ക് സിനിമ കൊണ്ടുവരാന്‍ ഒരു മലയാളി നടത്തിയ സാഹസികമായ പരിശ്രമങ്ങളെ അതിരസകരമായി ചിത്രീകരിച്ചിരിക്കുന്നു.  സിനിമാനിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ഒരു പ്രാവശ്യം പോലും അത് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ സിനിമയില്‍ നായികയുടെ വേഷമിട്ട സ്ത്രീക്ക് ഒരു പ്രാവശ്യം പോലും തന്നെ വെള്ളിത്തിരയില്‍ കാണാന്‍ ഭാഗ്യം ഉണ്ടായില്ല. വിവേകാനന്ദനെക്കൊണ്ട്‌ ഭ്രാന്താലയം എന്ന് വിളിപ്പിച്ച സാമൂഹ്യവ്യവസ്ഥിതിയാണ്  അതിനു കാരണമായിതീര്ന്നത്. അതില്‍ നായികയായി വേഷമിട്ടത് അന്നത്തെ താണ ജാതിയില്‍ പെട്ട ഒരു സ്ത്രീ ആയിരുന്നു . ഒരു താണ ജാതിക്കാരി അഭിനയിക്കുന്ന സിനിമ ...