Posts

ധ്യാനം -- എന്ത്? എന്തിന്? എങ്ങനെ?

Image
കോട്ടയം സീനിയർ സിറ്റിസൺ ഫോറത്തിന്റെ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രഭാഷണം. Sep 22, 2023 ധ്യാനം (meditation) എന്ന പദത്തിന് രണ്ട് വ്യത്യസ്ത അര്‍ഥങ്ങള്‍ നിലവിലുണ്ട്: 1. എന്തിനെക്കുറിച്ചെങ്കിലും ആഴമായി ചിന്തിക്കുക എന്നൊരു അര്‍ഥമുണ്ട്. 2. ഒന്നും ചിന്തിക്കാതെ മനസിനെ ചിന്താവിമുക്തമാക്കുക എന്നൊരു അര്‍ത്ഥവും ആ പദത്തിനുണ്ട്. ഈ രണ്ട് അര്‍ഥങ്ങള്‍ പ്രത്യക്ഷത്തില്‍ വിപരീതങ്ങള്‍ ആണെങ്കിലും, അവ തമ്മില്‍ ഒരു ബന്ധമുണ്ട്. ആദ്യത്തെ ധ്യാനത്തിന് രണ്ടാമത്തെ ധ്യാനം സഹായിക്കും. അതായത് മനസ് ചിന്താവിമുക്തമാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ ഒരു വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാനുള്ള കഴിവ് നമുക്കുണ്ടാകും. ഈ രണ്ടാമത്തെ അര്‍ത്ഥത്തിലുള്ള ധ്യാനമാണ് ഇവിടെ നമ്മുടെ ചിന്താവിഷയം. എന്താണ് ധ്യാനം? ക്രിസ്തുവിനും മുമ്പ് രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന പതഞ്‌ജലി മഹര്‍ഷി അതിനെ നിര്‍വചിച്ചത് ചിത്തവൃത്തി നിരോധം എന്നാണ്. അതായത് മനസിനെ അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തമാക്കുക. ചിന്തകളും അവയെ അടിസ്ഥാനമാക്കിയുള്ള ആഗ്രഹങ്ങളും വികാരങ്ങളും ആണ് മനസിന്‍റെ പ്രവര്‍ത്തനങ്ങള്‍ . ഉറങ്ങുന്നതും ഉണര്‍ന്നിരിക്കുന്നതും മനസിന്‍റെ രണ്ട് അവസ്...

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

Image
കോട്ടയം Y's Men ന്റെ 2023 ലെ ഓണാഘോഷത്തിൽ  നൽകിയ ഓണസന്ദേശം   ഓണാഘോഷത്തെപ്പറ്റി എന്റെ മനസ്സിൽ വലിയൊരു സന്തോഷം ഉണ്ട്, അതോടൊപ്പം വലിയൊരു വിഷമവും ഉണ്ട്. വർഷത്തിലുടനീളം ധാരാളം ആഘോഷങ്ങൾ ഉണ്ടെങ്കിലും നമുക്കെല്ലാം ഏറ്റവും ഇഷ്ടമുള്ള ആഘോഷം ഓണം തന്നെയാണ്. ഈ നാട്ടിലുള്ള എല്ലാവരും ഈ ആഘോഷത്തിൽ പങ്കെടുക്കുന്നു എന്നതാണ് അതിന്റെ പ്രധാന കാരണം. ചിലർ ആഘോഷിക്കുകയും മറ്റു ചിലർ ആഘോഷിക്കാതിരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ സന്തോഷം അപൂർണ്ണമാണ്. എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുകയും അതിന്റെ സന്തോഷത്തിൽ പങ്കു കൊള്ളുകയും ചെയ്യുമ്പോഴാണ് നമുക്ക് അത് ഏറ്റവും ആസ്വാദ്യകരമാകുന്നത്. നമ്മുടെ നാട്ടിലെ വിവിധ ജനവിഭാഗങ്ങൾക്ക് ഒത്തൊരുമയോടെ വർഷം മുഴുവൻ ജീവിക്കാൻ കഴിയുന്നത് ഒരുപക്ഷേ ഇങ്ങനെ ഒരാഘോഷം ഉള്ളതുകൊണ്ട് ആയിരിക്കും. നമ്മുടെ സമൂഹത്തെ ആരോഗ്യത്തോടെ നിലനിർത്തുക എന്ന ഒരു ഫംഗ്ഷൻ ഈ ആഘോഷം നിർവഹിക്കുന്നുണ്ട്. ഇതാണ് നമ്മുടെ ഓണാഘോഷത്തെപ്പറ്റി എനിക്കുള്ള വലിയ സന്തോഷം. ഇനി അതിനെപ്പറ്റിയുള്ള എന്റെ വിഷമം പറയാം. ഇതുപോലെ എല്ലാവരും ഒന്നിച്ച് അമോദത്തോടെ ആഘോഷിക്കുന്ന ഒന്നായി ഓണം ഭാവിയിലും നിലനിൽക്കുമോ എന്ന കാര്യത്തിൽ എന്റെ ഉള്ളിൽ ഒരു ഭ...

മതം എന്ന പദത്തിന്റെ അർത്ഥം

മതം എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ? ഇങ്ങനെ ഒരു അന്വേഷണത്തിനായി ആരെങ്കിലും സമയം കളയേണ്ടതുണ്ടോ എന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ അത് സ്വാഭാവികം മാത്രം. എന്നാൽ പദങ്ങളുടെ അർത്ഥം പലരും കരുതുന്ന അത്ര ലളിതമായ ഒരു കാര്യമല്ല. പദങ്ങളുടെ അർത്ഥത്തെപ്പറ്റി നിലവിലിരിക്കുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണ ഓരോ പദത്തിനും കൃത്യമായി ഓരോ അർത്ഥം ഉണ്ട് എന്നതാണ്. പുതിയ ഒരു വാക്ക് കേൾക്കുമ്പോൾ അതിന്റെ അർത്ഥം എന്താണ് എന്ന് നമ്മൾ അന്വേഷിക്കും. ഒരു വാക്കിന് ഒരു അർത്ഥം എന്ന് നാം അനുമാനിക്കുന്നു. എന്നാൽ അങ്ങനെയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! ഡിക്ഷണറിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചാൽ ആർക്കും കാണാവുന്നതേയുള്ളൂ ഓരോ വാക്കിനും നിരവധി അർത്ഥങ്ങൾ. ഓരോ ആശയത്തെയും പ്രതിനിധാനം ചെയ്യുവാനായി നിരവധി പദങ്ങളും ഉണ്ട്. ഉപയോഗിക്കപ്പെടുന്ന സന്ദർഭത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഒരു പദത്തിന്റെ അർത്ഥം അനുമാനിക്കാൻ കഴിയൂ എന്ന് നാം തിരിച്ചറിയുന്നു. വാക്കുകളുടെ അർത്ഥനിർണയത്തിന് പൊതുവായ ചില മാർഗ്ഗ നിർദ്ദേശങ്ങൾ ചൂണ്ടിക്കാണിക്കുവാൻ കഴിയും. അവയിൽ ഒന്ന് ഇങ്ങനെയാണ്. നാം സർവ്വസാധാരണയായി ഉപയോഗിക്കുന്ന പല പദങ്ങൾക്കും രണ്ട് അർത്ഥങ്ങൾ ഉ...

കൃഷ്ണനും കൃഷ്ണ ദർശനവും -- ഓഷോ

Image
Osho International Foundation 2004 പേജ് 318 വിവർത്തനം: ധ്യാൻ ജാഗ്രൻ രജനീഷ്  ചന്ദ്രമോഹൻ ജെയിൻ (1931 - 1990). 1970-കളിൽ ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയ ഗുരുവാണു്. മധ്യപ്രദേശിലെ കുച്ച്വാടാ യിൽ ജനിച്ചു. 1953 ൽ ബോധോദയം ഉണ്ടായി. തത്വശാസ്ത്രത്തിൽ ഉപരിപഠനം നടത്തി. കുറേക്കാലം അധ്യാപകനായിരുന്ന ശേഷം ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച പ്രഭാഷണങ്ങൾ നടത്തി. എഴുപതുകളിൽ പൂന ആസ്ഥാനമാക്കി ധ്യാനകേന്ദ്രം നടത്തി. 80 കളുടെ തുടക്കത്തിൽ അമേരിക്കയിലെ ഓറിഗോണിലേക്ക് താമസം മാറി. 80 കളുടെ പകുതിയോടെ ലോകമെങ്ങും സഞ്ചരിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. 87 ആദ്യം പൂനെയിലെ ആശ്രമത്തിലേക്ക് മടങ്ങി. 88 ൽ ഓഷോ എന്ന പേര് സ്വീകരിച്ചു. 90 ൽ അന്തരിച്ചു. പൂനയിലെ ഓഷോ ധ്യാനകേന്ദ്രത്തിൽ വർഷംതോറും രണ്ട് ലക്ഷത്തോളം സന്ദർശകർ എത്താറുണ്ട്. അദ്ദേഹത്തിന്റെ കൃതികൾ 50 ഓളം ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്.  ശ്രീകൃഷ്ണനെ കുറിച്ചുള്ള ഏഴ് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മറ്റ് ജഗദ് ഗുരുക്കന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രീകൃഷ്ണൻ പല കാര്യങ്ങളിലും വേറിട്ട് നിൽക്കുന്നു. ഒരു ജഗദ് ഗുരു...

സംസ്കാരിക മുന്നേറ്റങ്ങളുടെ ജീവിതകഥ

Image
 ഒരു പ്രത്യേക സ്ഥലത്ത്, കാലത്ത് ജീവിക്കുന്ന ഒരു മഹാമനുഷ്യന്റെ  നവജീവിത ദർശനമാണ് മിക്കപ്പോഴും ഒരു സാംസ്കാരിക മുന്നേറ്റത്തിന്റെ ഉത്ഭവത്തിന് നിദാനമാകുന്നത്. കാലം കടന്നുപോകുന്തോറും  ആ മഹാമനുഷ്യന്റെ പ്രകാശവലയത്തിൽ എത്തിപ്പെടുന്ന ആളുകളുടെ മനസ്സുകളിൽ അദ്ദേഹത്തോടുള്ള ആദരവ് വാനത്തോളം ഉയരുകയും, തൽഫലമായി ആ മഹാമനുഷ്യൻ ഒരു അമാനുഷനായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. അപ്പോൾ ആ മഹാത്മാവിന്റെ പ്രബോധനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുകയും, ജീവിത മാതൃക അവഗണിക്കപ്പെടുകയും, അതോടെ ആ സാംസ്കാരിക മുന്നേറ്റത്തിന് മൃത്യു ഭവിക്കുകയും ചെയ്യുന്നു. ആ മഹാമനുഷ്യൻ തുടക്കമിട്ട മഹത്തായ സംസ്കാരിക മുന്നേറ്റത്തിന്റെ സ്ഥാനത്ത് അതിന്റെ മൃതദേഹം സ്ഥാനം പിടിക്കുന്നു. ഒരു ചെടി വളർന്ന് വലുതായി പുഷ്പിച്ച് കായ്ച്ച ശേഷം അത് നിലം പതിക്കുന്നത് പോലെയുള്ള പ്രക്രിയയാണ് അത്. കായ്ച്ചു കഴിഞ്ഞ ഒരു വാഴ നിലത്ത് വീഴുന്നത് സങ്കൽപ്പിക്കുക. പിന്നെ അതിന് ജീവനില്ല. ക്രമേണ അത് അഴുകുകയും മണ്ണോട്  ചേരുകയും ചെയ്യുന്നു.  അതിനെ വളമാക്കിക്കൊണ്ട് പുതിയ വാഴതൈകൾ അവിടെ വളർന്നു വരുന്നു.  ഒരു സാംസ്കാരിക മുന്നേറ്റം ജീവനുള്ള ഒരു വാഴയെ പോലെയാണ്. ...

വിശ്വാസികൾ വിശ്വസിക്കുന്നത് ആരിൽ?

ഒരു മതത്തിൽപ്പെട്ട ആളുകളെ കുറിച്ച് പറയുവാൻ വിശ്വാസികൾ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ക്രിസ്തുമതത്തിൽ പെട്ടവർ ക്രിസ്തുമത വിശ്വാസികൾ, ഇസ്ലാം മതത്തിൽ പെട്ടവർ ഇസ്ലാം മത വിശ്വാസികൾ, ഇങ്ങനെ ഓരോ മതത്തിൽ പെട്ടവരെ കുറിച്ചും വിശ്വാസികൾ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.  ശരിക്കും എന്താണ് ഓരോ മതത്തിലും പെട്ടവർ വിശ്വസിക്കുന്നത്?  നമ്മളെല്ലാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്. ക്രിസ്തുമതത്തിൽ ജനിച്ചു വളർന്ന ഞാൻ സ്വയം ചോദിക്കണം, എന്താണ് ഞാൻ വിശ്വസിക്കുന്നത്?  ക്രിസ്തുമതത്തിന്റെ ഉത്ഭവത്തിനു കാരണമായത് യേശുവാണ്. തിന്മയുടെയും അജ്ഞാനത്തിന്റെയും അന്ധകാരം നിറഞ്ഞ ലോകത്തിൽ നന്മയുടെ പ്രകാശം പരത്തിയ യേശുവിന്റെ അടുക്കലേക്ക് ധാരാളം പേർ ആകർഷിക്കപ്പെട്ടു. യേശുവിന്റെ കാഴ്ചപ്പാടും പ്രബോധനങ്ങളും അവരുടെ ജീവിതത്തിന് പുതിയ ഒരു അർത്ഥം നൽകി. ഇപ്രകാരം യേശുവിന്റെ പ്രകാശത്താൽ ആകൃഷ്ടരായ ജനത്തെ വിശ്വാസികൾ എന്ന് വിളിക്കാമോ? വിളിക്കാമെങ്കിൽ, എന്താണ് അവർ വിശ്വസിച്ചത്?  അവർ യേശുവിൽ വിശ്വസിച്ചു. യേശു പറയുന്നത് സത്യമായ കാര്യങ്ങളാണെന്നും മനുഷ്യജീവിതത്തിൽ അവ പ്രധാനമാണെന്നും അവർ ഉറച്ച് വിശ്വസിച്ചു. അവർ യേശുവിന്റെ പ്രബോധനങ്...

മതകലഹത്തിന് ഒരൊറ്റമൂലി

Image
  ഭൂമിയിലെ കലഹങ്ങളുടെ കാരണമായി കുഞ്ചൻ നമ്പ്യാർ മനസ്സിലാക്കിയത് ക നകവും കാമിനിയും ആണ് . അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് കേരളത്തിൽ അത് ശരിയായിരുന്നിരിക്കും . എന്നാൽ അദ്ദേഹം ഈ കാലത്ത് കേരളത്തിൽ ജീവിക്കുകയാണെങ്കിൽ അതിന്റെ കൂടെ തീർച്ചയായും ഒന്ന് കൂടെ കൂട്ടിച്ചേർക്കും - മതം . കനകം കാമം മതം മൂലം കലഹം പലവിധമുലകിൽ സുലഭം ഏതാണ്ട് ഇങ്ങനെയായിരിക്കും അദ്ദേഹം പാടുക . വിവിധ മതങ്ങളിൽ പെട്ടവർ ഒരുമിച്ച് ജീവിക്കുന്ന ഇടങ്ങളിൽ അവർക്ക് മനുഷ്യരെന്ന നിലയിൽ തന്നെ പരസ്പരം ഇടപെടാൻ കുഞ്ചൻ നമ്പ്യാരുടെ കാലത്ത് കഴിഞ്ഞിരുന്നു എന്ന് വേണം മനസിലാക്കുവാന്‍ . എന്നാൽ ഇന്ന് അത് വളരെ പ്രയാസകരമായി മാറുന്നു . പണ്ടൊക്കെ ചില ചായക്കടകളിൽ ഇവിടെ രാഷ്ട്രീയം പാടില്ല എന്നൊരു ബോർഡ് എഴുതി തൂക്കുമായിരുന്നു . കാരണം അവിടെ ചായ കുടിക്കാൻ എത്തുന്നവർ രാഷ്ട്രീയം പറഞ്ഞു തുടങ്ങിയാൽ അവർ തമ്മിൽ കലഹമാകും . ഇന്ന് രാഷ്ട്രീയത്തെക്കാൾ വളരെയേറെ കലഹം ഉണ്ടാക്കുന്ന ഒരു വിഷയമാണ് മതം . അതുകൊണ്ട് ചായക്കടകളിൽ മാത്രമല്ല മനുഷ്യർ ഒന്നിച്ചു കൂടുന്ന എല്ലാ ഇടങ്ങളിലും മതത്തിന് വിലക്കുണ്ട് . ഇവിടെ മതപരമായ യാതൊരു കാര്യങ്ങളും മിണ്ടരുത് എന്ന അലിഖിതമായ നിയമം നിലനിൽക...