Posts

ദൈവത്തിന് മനുഷ്യരുടെ സ്തുതി വേണോ?

ഈയിടെ ഫേസ്ബുക്കിൽ വന്ന ഒരു ചർച്ച ദൈവത്തെ സ്തുതിക്കുന്നതിനെ പറ്റി ആയിരുന്നു. അതിൽ പങ്കെടുത്തു കൊണ്ട് ചിലർ പറഞ്ഞ കാര്യങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു: "പുകഴ്ത്തുമ്പോൾ പൊങ്ങുന്ന/ പ്രിതിപ്പെടുന്ന  അല്പനാണ് ദൈവം എന്ന് പ്രാർത്ഥനാ സംഘം നമ്മോട് പറയുന്നു." "ദൈവത്തെ പുകഴ്ത്താനാണ് നമ്മളെയൊക്കെ ദൈവം സൃഷ്ട്ടിച്ചു വച്ചിരിക്കുന്നത്." " 24×7 നമ്മൾ ഒരാളോട് ഞാൻ നിങ്ങളെ സ്തുതിക്കുന്നു എന്ന് പറയണോ? എല്ലാം അറിയുന്നവനെ ഇങ്ങനെ ബോധിപ്പിക്കേണ്ട ആവശ്യമുണ്ടോ? " "സ്വർഗത്തിൽ ചെന്നാലും ഇതുതന്നെയാണ് പണി, എപ്പോഴും സ്തുതിച്ചുകൊണ്ടിരിക്കണം."  ഈ പോസ്റ്റുകൾ ചെയ്ത ആളുകളൊക്കെ ചീത്ത മനുഷ്യരാണ് എന്ന മുൻവിധി മാറ്റിവയ്ക്കാം. അവരൊക്കെ ചിന്തിക്കാൻ സന്മനസ്സ് കാട്ടിയ മനുഷ്യരാണ്. അറിയാത്ത കാര്യങ്ങൾ അറിഞ്ഞുകൂടാ എന്ന് സമ്മതിച്ചുകൊണ്ട്  അതിനെപ്പറ്റി ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് നാം അറിവ് നേടുന്നത്.  അനേകം വർഷങ്ങൾ ഈ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ തേടുകയും ചെയ്ത ഒരാളാണ് ഞാൻ. ഇതിനെപ്പറ്റി ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ താഴെ ചുരുക്കി പറയാം.  ഏറ്റവും ആദ്യം നാം മനസ്സിലാക്കേണ്ട ഒരു കാര്യം സ്തുതിയും മുഖസ്തുതിയും...

ക്രിസ്തുവിനെപ്പറ്റി ഒരു മഹാകാവ്യം – ലളിതമായ ഭാഷയില്‍

Image
ശ്രീമാന്‍ കുണ്ടറ  പി . കെ .  കോശിയുടെ ക്രിസ്തുഗാഥ യുടെ മൂല്യം വേണ്ടവണ്ണം അറിയുകയും വിലയിരുത്തുകയും ചെയ്യുന്നതിന് അത് വിരചിതമായ ചരിത്രപശ്ചാത്തലം അറിയേണ്ടതുണ്ട് . മലയാളഭാഷയിൽ ആദ്യ മു ണ്ടായ മഹാകാവ്യം പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചെറുശ്ശേരിയുടെ കൃഷ്ണഗാഥയാണ്. സംസ്കൃതം ലിഖിതഭാഷയായിരുന്ന അക്കാലത്ത് സംസ്കൃതപദങ്ങൾ കഴിവതും കുറച്ച് സാധാരണക്കാർ സംസാരിക്കുന്ന മലയാളത്തിൽ എഴുതപ്പെട്ട കൃതി എന്ന നിലയ്ക്ക് അതിന് വളരെ പ്രചാരം ലഭിക്കുകയുണ്ടായി. എളുപ്പത്തിൽ ആലപിക്കാവുന്ന മഞ്ജരി വൃത്തത്തിലാണ് കൃഷ്ണഗാഥ രചിക്കപ്പെട്ടത്. ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതകഥയാണ്  അ തിന്റെ ഇതിവൃത്തം. കൃഷ്ണഗാഥയിൽ ഉണ്ണികൃഷ്ണന്റെ ബാലലീലകൾ വിവരിക്കുന്നത് കാണുക: അച്ഛനെപ്പോലെയുടുക്കുന്നേനെന്നി ട്ടു നല്‍ച്ചേലകൊണ്ടങ്ങുടുക്കും നന്നായ്; മാനിച്ചുനിന്നച്ഛന്‍ കുമ്പിടും നേരത്ത- ങ്ങാനകളിക്കും മുതുകിലേറി; തേവാരിക്കേണമിന്നച്ഛായെനിക്കു നീ പൂവെല്ലാം കൊണ്ടെത്തായെന്നു ചൊല്ലും; അച്ഛനും താനുമായിച്ഛയിലങ്ങ ന നിച്ചലും നിന്നു പടകളിക്കും. അതിന് ശേഷം പതിനേഴാം നൂറ്റാണ്ടില്‍ തുഞ്ചത്ത് എഴുത്തച്ഛന്...

സങ്കീർത്തനങ്ങള്‍ - ഒരാമുഖം

  എബ്രായഭാഷയിൽ Tehillim എന്നാണ് ബൈബിളിലെ സങ്കീർത്തനപുസ്തകം വിളിക്കപ്പെട്ടിരുന്നത്. സ്തുതിഗീതങ്ങൾ എന്നാണ് അതിനർത്ഥം.  B C 1200 മുതൽ 200 വരെയുള്ള ആയിരം വർഷങ്ങൾ കൊണ്ടാണ് ഈ ഗീതസമാഹാരം രൂപപ്പെട്ടത് എന്നു വേണം കരുതാൻ. മോശ, ദാവീദ്, ശലോമോൻ, ആസാഫ് തുടങ്ങി നിരവധി രചയിതാക്കളുടെ പേരുകൾ സങ്കീർത്തനങ്ങളിൽ കാണാം. എന്നാൽ ഭൂരിപക്ഷവും രചയിതാക്കളുടെ പേരില്ലാതെ ആണ് കൊടുത്തിരിക്കുന്നത്.  150 സങ്കീർത്തനങ്ങൾ  അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.  വ്യത്യസ്ത സ്ഥലങ്ങളില്‍, കാലങ്ങളിൽ രൂപമെടുത്ത അഞ്ച് ഗീതസമാഹാരങ്ങൾ പിൽക്കാലത്ത് ഒന്നിച്ച് ചേർത്തതാകാൻ സാധ്യതയുണ്ട്. തുടക്കത്തിൽ ഉണ്ടായിരുന്നത്  ദാവീദിന്റെ പേരിലുള്ള ഒരു ചെറിയ ഗീതസമാഹാരം ആയിരുന്നിരിക്കണം. പിൽക്കാലത്ത് അതിനോട് കൂടുതൽ കൂട്ടിച്ചേർക്കുകയും ഇന്ന് നാം കാണുന്ന വിധത്തിൽ ആയിത്തീരുകയും ചെയ്തു എന്ന് അനുമാനിക്കാം. വിവിധ ജീവിതസാഹചര്യങ്ങളിൽ അനേകം വ്യക്തികൾ എഴുതിയ ഈ ഗീതസമാഹാരം പിൽക്കാലത്ത്  ആരാധനയിൽ ഉപയോഗിക്കപ്പെട്ടു. യെരുശലേം ദേവാലയത്തിലും സിനഗോഗുകളിലും ആരാധനാവേളയിലും,  കൂടാതെ തീർത്ഥാടനത്തിൽ ഏർപ്പെടുമ്പോഴും സമൂഹമായി സങ്കീർത്തനങ്...

വിശ്വദീപം മഹാകാവ്യം

Image
 സുഹൃത്തുക്കളെ, ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു. പേര് വിശ്വദീപം. ഇതൊരു മഹാകാവ്യമാണ്. എഴുത്തുകാരൻ പുത്തൻകാവ് മാത്തൻ തരകൻ. 1965 ൽ കേരള സാഹിത്യ അക്കാദമിയുടെ സാമ്പത്തിക സഹായത്തോടുകൂടി പത്തനംതിട്ട കലാ മന്ദിരം പ്രസ്സിൽ അടിക്കുകയും ഏഷ്യൻ ബുക്ക് സ്റ്റോൾ പ്രസാധനം ചെയ്യുകയും ചെയ്തു. ഏതാണ്ട് 600 പേജുള്ള ഈ പുസ്തകത്തിന്റെ വില 10 രൂപ. അന്നത്തെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു. ആ സമയത്ത് കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ ആയിരുന്ന പുത്തേഴത്ത് രാമൻ മേനോൻ അവതാരിക എഴുതിയിരിക്കുന്നു. ഈ പുസ്തകം ഒന്ന് കാണാൻ ആഗ്രഹിച്ച് കോട്ടയം പബ്ലിക് ലൈബ്രറിയിൽ തെരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല.  ഇക്കാര്യം ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ അത് കണ്ട് ഫാദർ ജോൺ തോമസ് കരിങ്ങാട്ടിൽ പഴയസെമിനാരി ലൈബ്രറിയിൽ നിന്ന് അത് കണ്ടുപിടിച്ച് എനിക്ക് തരികയുണ്ടായി. അദ്ദേഹത്തിന്റെ സന്മനസ്സിന് പ്രത്യേകം നന്ദി. മുപ്പത്തിയഞ്ചോളം പുസ്തകങ്ങളുടെ കർത്താവായ പുത്തൻകാവ് മാത്തൻ തരകൻ ചെങ്ങന്നൂരിനടുത്തുള്ള  പുത്തൻകാവിൽ 1903-ൽ ജനിച്ചു. സ്കൂൾ ഫൈനൽ വരെയായിരുന്നു...

സ്വീകരിക്കാനും നിരാകരിക്കാനും പറ്റാത്ത വിവരങ്ങൾ

നമ്മുടെ മനസ്സ് വിവരങ്ങൾ പ്രോസസ് ചെയ്യുന്നതും സ്വീകരിക്കുന്നതും  നമ്മുടെ ദഹനവ്യവസ്ഥ ആഹാരം പ്രോസസ് ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്നത് പോലെയാണ് എന്ന് പറയാം. വായിലൂടെ അകത്തു കടക്കുന്ന ആഹാരം നമ്മുടെ ചെറുകുടലിലും പിന്നീട് വൻകുടലിലും എത്തുമ്പോൾ അതിൽനിന്ന് നമുക്ക് വേണ്ട പോഷകാംശങ്ങൾ ശരീരം സ്വീകരിക്കുകയും വേണ്ടാത്തതെല്ലാം മലദ്വാരത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. ഏതാണ്ട് അതുപോലെ നമ്മുടെ 5 ഇന്ദ്രിയങ്ങൾ വഴിയായി മനസ്സിനുള്ളിൽ എത്തുന്ന വിവരങ്ങൾ എല്ലാം അതേപടി മനസ്സ് സ്വീകരിക്കുന്നില്ല. രണ്ട് മാനദണ്ഡങ്ങൾ ഉപയോഗിച്ച് മനസ്സ് അവയെ മൂല്യനിർണയം നടത്തുന്നു. ഒന്നാമത്തെ മാനദണ്ഡം ഈ വിവരങ്ങൾ സത്യമാണോ അല്ലയോ എന്നുള്ളതാണ്. മറ്റൊരു മാനദണ്ഡം  ഈ വിവരം നമുക്ക് ആവശ്യമുള്ളതാണോ അല്ലയോ എന്നുള്ളതാണ്. ഈ രണ്ടു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവരങ്ങളെ നാലായി തിരിക്കാം.  ഒന്ന്, ഒരു വിവരം സത്യമാണ്, നമുക്ക് വേണ്ടതാണ്.  രണ്ട്, വിവരം സത്യമല്ല, നമുക്ക് വേണ്ടതും അല്ല.  മൂന്ന്, സത്യമാണ്, പക്ഷേ നമുക്ക് വേണ്ടതല്ല.  നാല്, നമുക്കുവേണ്ടതാണ്, പക്ഷേ സത്യമാണോ അല്ലയോ എന്ന് അറിഞ്ഞുകൂടാ.  ആദ്യത്തെ മൂന്ന് തരം...

കേരളത്തിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം

Image
 സുഹൃത്തുക്കളേ,  ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു. പുസ്തകത്തിന്റെ പേര് *ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ*. എഴുത്തുകാരന്റെ പേര് ബെഞ്ചമിൻ ബെയ്ലി. 1824ൽ, അതായത് ഇന്നേക്ക് 200 വർഷങ്ങൾക്ക് മുമ്പ് ആണ് ഇത് ഇറങ്ങിയത്. കേരളത്തിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അച്ചടിയന്ത്രം ഇംഗ്ലണ്ടിൽ നിന്നു വരുത്തി. അച്ചുകൾ മദ്രാസിൽനിന്ന് വരുത്തി. കോട്ടയം സിഎംഎസ് പ്രസ്സിൽ അടിച്ചു. മലയാളത്തിലെ ആദ്യ കഥാസമാഹാരം, ആദ്യ ബാലസാഹിത്യ കൃതി, ആദ്യ പാഠപുസ്തകം എന്നീ പ്രത്യേകതകളും ഇതിന് അവകാശപ്പെട്ടതാണ്.  2014 ഇൽ സാഹിത്യപ്രവർത്തകസഹകരണസംഘം ഇത് പുനഃപ്രസിദ്ധീകരണം ചെയ്തു. സിഎംഎസ് കോളജിലെ മലയാള അധ്യാപകനായ ഡോ. ബാബു ചെറിയാൻ ആമുഖ പഠനം നിർവഹിച്ചിരിക്കുന്നു. ബെഞ്ചമിൻ ബെയിലിയുടെ സാഹിത്യ സംഭാവനകളെ കുറിച്ചുള്ള പഠനത്തിനാണ് ഡോ. ബാബു ചെറിയാന് പിഎച്ച്ഡി ബിരുദം ലഭിച്ചത്.   1791-ൽ ഇംഗ്ലണ്ടിൽ ജനിച്ച ബെഞ്ചമിൻ ബെയിലി ഏതാണ്ട് 25 വയസ്സുള്ളപ്പോൾ ഒരു ക്രിസ്ത്യൻ മിഷണറിയായി കേരളത്തിൽ വന്നു.  34 വർഷം കേരളത്തിൽ താമസിച്ച ശേഷം തിരികെ ...

ചന്ദ്രലേഖ

Image
 ഞാൻ ഈയിടെ വായിച്ച അത്യന്തം രസകരമായ ഒരു പുസ്തകം പരിചയപ്പെടുത്തുന്നു. പുസ്തകത്തിന്റെ പേര് ചന്ദ്രലേഖ. അതിനൊരു ഉപശീർഷകം ഉണ്ട് അത് ഇങ്ങനെയാണ് --  അഥവാ ഇന്ദുലേഖ (രണ്ടാംഭാഗം). എഴുത്തുകാരൻറെ പേര് വി കെ രാമൻ മേനോൻ.  മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയുടെ രണ്ടാം ഭാഗം എന്ന നിലയിലാണ് ഇത് എഴുതിയിരിക്കുന്നത്. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് 1947 ൽ ആണ്. ചന്തുമേനോൻ ജനിച്ചത് 1847  ലാണ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാവണം ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.  ഇതിന്റെ ഗ്രന്ഥകർത്താവിന്റെ പേരായി കൊടുത്തിരിക്കുന്നത് ചന്തുമേനോൻ എന്നാണ്. ചന്തുമേനോൻ തനിക്ക് സ്വപ്നത്തിൽ പ്രത്യക്ഷനായി എന്നും അദ്ദേഹം പറഞ്ഞു തന്ന കഥ താൻ എഴുതി എന്ന് മാത്രമേയുള്ളൂ എന്നും എഴുത്തുകാരനായ ശ്രീ രാമൻ മേനോൻ അവകാശപ്പെടുന്നു. ഒരു അഭിഭാഷകനായി ജീവിതം ആരംഭിച്ച എഴുത്തുകാരൻ പിന്നീട് പത്ര പ്രവർത്തനത്തിലേക്ക് തിരിഞ്ഞു.   ഇന്ദുലേഖയിലെ കഥയുടെ തുടർച്ചയാണ് ചന്ദ്രലേഖയിൽ ഉള്ളത്. ഇന്ദുലേഖ ഇറങ്ങിയിട്ട് ഏതാണ്ട് 60 വർഷം കഴിഞ്ഞാണ് ചന്ദ്രലേഖ ഇറങ്ങുന്നത്. അതുകൊണ്ട് കഥയിലും ഇവയ്ക്കിടയിൽ 60 വർഷത്തെ വീടവ് ഉണ്ട്...