Posts

മതം എന്ന ജീവിതാരോഗ്യരക്ഷാരീതി

Image
മനുഷ്യശരീരം ആരോഗ്യമുള്ളതോ രോഗമുള്ളതോ ആകുന്നതുപോലെ മനുഷ്യജീവിതവും ആരോഗ്യമുള്ളതോ രോഗമുള്ളതോ ആകാം . മനുഷ്യശരീരത്തിന്‍റെ ആരോഗ്യത്തിന്റെ സംരക്ഷണമാണ് വൈദ്യശാസ്ത്രത്തിന്റെ മേഖല എങ്കില്‍ മനുഷ്യജീവിതത്തിന്റെ ആരോഗ്യസംരക്ഷണമാണ് മതത്തിന്റെ മേഖല . മനുഷ്യശരീരത്തിന്റെ രോഗം , ആരോഗ്യം ഇവ പഠനത്തിന് വിഷയമാക്കുന്നത് താരതമ്യേന എളുപ്പമാണ് ; കാരണം , വസ്തുനിഷ്ടമായ പഠനം സാധ്യമാണ് . എന്നാല്‍ മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന പഠനം അത്ര എളുപ്പമല്ല . ആരോഗ്യമുള്ള മനുഷ്യജീവിതം എന്നാല്‍ എന്താണ് ? അല്ലാത്ത ജീവിതം എങ്ങനെയാണ് ? എങ്ങനെ മനുഷ്യജീവിതത്തിന്റെ ആരോഗ്യം പുനസ്ഥാപിക്കാം ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വസ്തുനിഷ്ടമായ പഠനത്തിന് വിഷയമാക്കാന്‍ പ്രയാസമാണ് . അതുകൊണ്ട് വൈദ്യശാസ്ത്രത്തെക്കാള്‍ വളരെ സങ്കീര്‍ണമാണ് മതം . ഈ മേഖലയെ ശാസ്ത്രീയമായി സമീപിക്കാനുള്ള നമ്മുടെ ശ്രമങ്ങളാണ് മനശാസ്ത്രവും സാമൂഹ്യശാസ്ത്രങ്ങളും മറ്റും . എന്താണ് ആരോഗ്യമുള്ള മനുഷ്യജീവിതം എന്ന് മനസിലാക്കാന്‍ പൌരാണിക കാലം മുതല്‍ മനുഷ്യന്‍ ശ്രമിച്ചിട്ടുണ്ട് . മിക്ക പൌരാണിക സംസ്കൃതികളിലും ആരോഗ്യമുള്ള മനുഷ്യജീവിതത്തെ സ്വര്‍ഗ്ഗം എന്ന് വിളിച്ചു . മനുഷ്യര്‍ സുഖമായും...

മതങ്ങള്‍ നല്ലതോ ചീത്തയോ?

Image
മതങ്ങള്‍ മനുഷ്യന് ഗുണകരമോ ദോഷകരമോ ? ഈ ചോദ്യത്തിന് നിലവില്‍ പ്രചാരത്തിലിരിക്കുന്ന രണ്ട് ഉത്തരങ്ങള്‍ ആദ്യം കാണാം . അതിന് ശേഷം സാമാന്യബുദ്ധിക്ക് നിരക്കുന്ന ഒരു ഉത്തരം നമുക്ക് കണ്ടെത്താം . ഈ ചോദ്യത്തിന് ലോകജനസംഖ്യയുടെ ഏതാണ്ട് 90% ആളുകള്‍ നല്‍കുന്ന ഉത്തരം ഇതാണ് : എല്ലാ മതങ്ങളും ഒരുപോലെയല്ല , നല്ലതും ചീത്തയുമുണ്ട് . പക്ഷെ , നല്ലതേത് ചീത്തയേത് എന്ന് എങ്ങനെ അറിയും ? ലളിതം ! സ്വന്തം  മതം നല്ലത് , ബാക്കിയെല്ലാം ചീത്ത . മതത്തിനുള്ളില്‍ നിന്ന് കൊണ്ടുള്ള കാഴ്ചപ്പാടാണ് ഇത് . ക്രിസ്തുമതത്തിനുള്ളില്‍ നില്‍ക്കുന്ന ചിലരുടെ കാഴ്ചപ്പാടില്‍ ക്രിസ്തുമതം നല്ലത് , ബാക്കിയെല്ലാം ചീത്ത . ഇസ്ലാം മതത്തിനുള്ളില്‍ നില്‍ക്കുന്ന ചിലരുടെ കാഴ്ചപ്പാടില്‍ ഇസ്ലാം മതം നല്ലത് , ബാക്കിയെല്ലാം ചീത്ത . ഹിന്ദുമതത്തിനുള്ളില്‍ നില്‍ക്കുന്ന ചിലരുടെ വീക്ഷണത്തില്‍ ഹിന്ദുമതം നല്ലത് , ബാക്കിയെല്ലാം ചീത്ത . ഈ മതങ്ങള്‍ക്ക് ഒട്ടേറെ ഉപവിഭാഗങ്ങളുണ്ട് . ഓരോ ഉപവിഭാഗത്തില്‍ പെട്ടവരും തങ്ങളുടെ സ്വന്തം വിഭാഗം നല്ലതെന്നും മറ്റുള്ളവരുടേത് ചീത്തയെന്നും കരുതുന്നു . അന്ധന്മാര്‍ ആനയെ കണ്ട കഥയുടെ സഹായത്തോടെ നമുക്ക് ഈ വീക്ഷണത്തെ മനസിലാക്ക...

ബോധവികാസവും ധ്യാനവും

Image
ബുദ്ധിവികാസമോ,   അതോ ബോധവികാസമോ -- ഏതാണ് പ്രധാനം ?  നമുക്ക് ആത്യന്തികമായി വേണ്ടത് അര്‍ത്ഥവത്തായ ഒരു ജീവിതമാണ് . സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം . മാത്രവുമല്ല നമ്മുടെ നാട് നന്നാകണം എന്നും നാം ആഗ്രഹിക്കുന്നു . ഇതിന് നമുക്ക് സഹായകമാകുന്നത് ബുദ്ധിവികാസമാണോ ബോധവികാസമാണോ ? നമുക്ക് ഇത് രണ്ടും വേണം എന്ന് എല്ലാവരും സമ്മതിക്കും . എന്നാല്‍ ഏതാണ് കൂടുതല്‍ പ്രധാനം ? കൂടുതല്‍ അടിസ്ഥാനപരം ? ഇക്കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി മനുഷ്യവംശത്തിന്‍റെ പ്രധാന ചാലകശക്തി യൂറോപ്പില്‍ ജന്മമെടുത്ത ജീവിതദര്‍ശനവും സംസ്കൃതിയുമാണ് . പാശ്ചാത്യസംസ്കാരം എന്നാണ് അത് അറിയപ്പെടുന്നത് . അതിന്‍റെ കാഴ്ചപ്പാടില്‍ ബുധിവികാസമാണ് സര്‍വ്വപ്രധാനം . I think therefore I am എന്ന റെനെ ദെക്കാര്‍ത്തിന്‍റെ പ്രശസ്തമായ പ്രസ്താവന അതാണ്‌ വെളിവാക്കുന്നത് . ചിന്താശക്തിയാണ് മനുഷ്യനെ മൃഗത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് എന്ന് പൊതുവേ കരുതപ്പെടുന്നു . മനുഷ്യന്‍ എന്നാല്‍ മനനം ചെയ്യുന്നവന്‍ . മനുഷ്യന്‍ നന്നാകണമെങ്കില്‍ , നമ്മുടെ ലോകം നന്നാകണമെങ്കില്‍ മനുഷ്യന്‍റെ ചിന്താശക്തി കൂടുതല്‍ വികസിക്കണം . എന്നാല്‍ ചിന്താശക്തി വികസിച്ചതുകൊണ്ട് മാത്ര...

അറിവിന്റെ മഹാരഹസ്യങ്ങൾ

Image
ഒരു കുട്ടി പൂമ്പാറ്റയെ കണ്ട് അതിശയിക്കുന്ന ഒരു ചെറുകഥയിലൂടെ അറിവിന്റെ മഹാരഹസ്യങ്ങള്‍ കുമാരനാശാൻ അനാവരണം ചെയ്യുന്നു. ഒരമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തില്‍. കുട്ടി : ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ! അമ്മ: തെറ്റീ നിനക്കുണ്ണി ചൊല്ലാം നൽപ്പൂമ്പാറ്റകളല്ലേയിതെല്ലാം. കുട്ടി: മേൽക്കുമേലിങ്ങിവ പൊങ്ങീ വിണ്ണിൽ നോക്കമ്മേയെന്തൊരു ഭംഗി! അയ്യോ പോയ്ക്കൂടിക്കളിപ്പാൻ അമ്മേ വയ്യേയെനിക്കു പറപ്പാൻ! അമ്മ: ആകാത്തതിങ്ങനെ എണ്ണീ ചുമ്മാ മാഴ്കൊല്ലായെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ നീയിപ്പിച്ചകമുണ്ടോ നടപ്പൂ? കുട്ടി: അമ്മട്ടിലായതെന്തെന്നാൽ ഞാനൊരുമ്മതരാമമ്മ ചൊന്നാൽ. അമ്മ: നാമിങ്ങറിയുവതല്പം എല്ലാമോമനേ ദേവസങ്കല്പം! 1. കുട്ടിയുടെ കണ്ണിലൂടെ ഒരു പുതിയ അറിവ് മനസ്സിനുള്ളിലേയ്ക്ക് കടക്കുന്നു.  ഇന്ദ്രിയങ്ങൾ എന്ന വാതിലുകളിലൂടെയാണ് അറിവുകൾ മനസിനുള്ളിൽ കടക്കുന്നത്.  "ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ!" 2. പുതിയ അറിവ് പ്രവേശിച്ചാലുടന്‍ നിലവിലുള്ള അറിവുകളുമായി ഒരു ഒത്തു നോക്കല്‍ നടക്കുന്നു. കുട്ടിക്ക് പൂക്കളെക്കുറിച്ച് അറിവുണ്ട്. എന്നാൽ പൂക്കൾ പറക്കും എന്നത് പുതി...

സ്വര്‍ലോക രാജകുമാരന്‍

Image
നമ്മള്‍ പാര്‍ക്കുന്നോരീ ഭൂലോകം പണ്ടുപ- ണ്ടെന്നോ സ്വര്‍ലോകത്തിന്‍ ഭാഗമായി- രുന്നുപോല്‍, ഭൂലോകവാസികളേവരും സ്വര്‍ഗസുഖത്തില്‍ കഴിഞ്ഞു പോലും. സ്വര്‍ലോകത്തിന്‍ മഹാരാജാവോ സ്നേഹവാ- നാകുമൊരു പിതാവിന്നു തുല്യ- നാകയാല്‍ ഭൂസ്വര്‍ഗലോകങ്ങളേക കു- ടുംബമായാമോദാല്‍ പാര്‍ത്തു പോലും. ഏവരുമാമോദത്തോടെ വസിക്കവേ രാജന്റെ കാരുണ്യം ആത്മാര്‍ഥമോ എന്ന സന്ദേഹം മനുഷ്യമനസതില്‍  പാമ്പൊന്നിനെപ്പോലിഴഞ്ഞു കേറി. ഭൂസ്വര്‍ഗങ്ങള്‍ക്കങ്ങിടയിലായ് വൈരത്തിന്‍ വന്മതില്‍ കെട്ടിയുയര്‍ത്തിയവര്‍; ഭൂവാസികള്‍ക്കുമിടയിലായ് പൊങ്ങിയു- യര്‍ന്നു വൈരത്തിന്‍ പെരും വേലികള്‍ ജാതിനിറംലിംഗം രാഷ്ട്രംമതംധനം  എന്നിവ കൊണ്ടവര്‍ വേലികെട്ടി  തമ്മിലറിയാതെയായിപ്പോയ് സോദര-  രായിക്കഴിയേണ്ടും  ഭൂവാസികള്‍    ഭൂലോകമിവ്വിധം നരകതുല്യമായ് കാലമൊട്ടേറെക്കടന്നു പോയി. രാജാവിന്മേല്‍ തന്നെ ചാര്‍ത്തിയിതിന്‍ കുറ്റം കാരണമെന്തെന്നറിയാതവര്‍. നല്ലവനാകും മഹാരാജനിവ്വിധം മാനുഷദൃഷ്ടിയില്‍ ദുഷ്ടനായി. രാജന്റെ ദുഷ്ടതയെങ്ങനെ മാറ്റിയെ- ടുക്കുമെന്നായിയവര്‍ക്ക് ചിന്ത. സത്യമെന്തെന്നറിയാതെ ഭൂവാസികള്‍ തെറ്റിദ്ധരിപ്പതു കണ്ട് മനം നൊന്ത് രാജേശ്വരന്‍ സത്യമറി...

ശ്രീയേശു ജയന്തി

Image
  ക്രിസ്തുമസ് എന്ന വാക്ക് ലാറ്റിന്‍ ഭാഷയില്‍ നിന്നാണ് വന്നിരിക്കുന്നത്. ക്രിസ്തുവിന്റെ പെരുനാള്‍ അല്ലെങ്കില്‍ ആഘോഷം എന്നേയുള്ളു അതിന്റെ അര്‍ഥം. നമ്മുടെ നാട്ടില്‍ മഹാന്മാരുടെ ജന്മദിനത്തെ കുറിച്ച് പറയുവാന്‍ ജയന്തി എന്ന പദം ഉപയോഗിക്കാറുണ്ട്. ഗാന്ധി ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ. ക്രിസ്തുമസ് എന്ന ലാറ്റിന്‍ പദത്തിന് പകരം ശ്രീയേശു ജയന്തി എന്ന് പറയുന്നത് ഇന്നാട്ടില്‍ കൂടുതല്‍ അര്‍ത്ഥവത്താകും എന്നാണ് എന്റെ ചിന്ത.    മഹാന്മാരുടെ ജന്മദിനം നാം ആഘോഷിക്കുന്നത് എന്തര്‍ത്ഥത്തിലാണ്? അവരുടെ മഹത്വം എന്താണെന്ന് ഓര്‍ക്കാന്‍, അവര്‍ കാട്ടിയ വെളിച്ചം ഒന്ന് കൂടി കാണാന്‍, നമ്മുടെ കാലത്ത് അവര്‍ കാട്ടിയ വെളിച്ചത്തിന് പ്രസക്തിയുണ്ടോ എന്ന് ചിന്തിക്കുവാന്‍. യേശുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഈ ചോദ്യങ്ങള്‍ നമുക്ക് ചോദിക്കാം. എന്തായിരുന്നു യേശുവിന്റെ മഹത്വം? ഇന്നും അദ്ദേഹം ആദരിക്കപ്പെടുന്നതെന്തുകൊണ്ട്? തന്റെ സമകാലിക ലോകത്തിന് അദ്ദേഹം കാട്ടിയ വെളിച്ചം എന്തായിരുന്നു. അതിന് ഇന്നും പ്രസക്തിയുണ്ടോ?  അടുത്ത കാലത്ത് ജീവിച്ചിരുന്ന ഗാന്ധി, ശ്രീ നാരായണ ഗുരു തുടങ്ങിയവരെപ്പറ്റി വിശ്വാസങ്ങളെ...