Posts

നാം ക്ഷമിക്കുന്നതെന്തിന്? -- ഒരു ശാസ്ത്രീയ കാഴ്ചപ്പാട്

Image
ഡോ .  സജീവ്‌ നായര്‍ ചെയ്ത ഒരു പ്രഭാഷണത്തി ന്റെ  രത്നച്ചുരുക്കം    Listen to the talk  here ക്ഷമയെപ്പറ്റി നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളെല്ലാം പറയുന്നു . പ്രത്യേകിച്ച് ബൈബിള്‍ ഇക്കാര്യം ഊന്നിപ്പറയുന്നു . എങ്കിലും നാം ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല . Gratefulness ചിലരെങ്കിലും പ്രയോഗത്തില്‍ വരുത്തുന്നുണ്ട് .  എന്നാല്‍ forgiveness പ്രാക്ടീസ് ചെയ്യാന്‍ മിക്കവര്‍ക്കും പ്രയാസമായിട്ടാണ് കാണുന്നത് . അതുകൊണ്ടാണ് അതിന്റെ ആവശ്യകത ഒരു ശാസ്ത്രീയ കാഴ്ചപ്പാടിലൂടെ വിശദമാക്കാനൊരു ശ്രമം ഇവിടെ നടത്തുന്നത് . ക്ഷമയുടെ ആവശ്യം യുക്തിപരമായി മനസിലാക്കുമ്പോള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് എളുപ്പമാകും . If you are not logically convinced, you cannot be emotionally driven. യുക്തിപരമായ ബോധ്യം ലഭിച്ചപ്പോഴാണ് ഞാനും അത് പ്രാവര്‍ത്തികമാക്കിയത് . 2003 ല്‍ ഞാന്‍  wellness Solutions എന്ന കമ്പനിയുടെ സ്ഥാപനത്തില്‍ പങ്കാളിയായി.  തങ്ങള്‍ക്ക് ബാധിച്ചിരിക്കുന്ന കാന്‍സര്‍ മറ്റൊരു മാര്‍ഗം കൊണ്ടും സുഖപ്പെടുത്താന്‍ സാധിക്കാത്തപ്പോഴാണ് ആളുകള്‍ അവിടെ വരുന്നത് . 2004-5 കാലത്ത...

ജീവല്‍പ്രശ്നങ്ങള്‍ അന്നും ഇന്നും

Image
ഏതാണ്ട് 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമുഖത്ത് ജീവിച്ച ഒരു ജനത അവരുടെ ജീവല്‍പ്രശ്നങ്ങളെ നേരിട്ട രീതിയുമായി ഇന്ന് നാം നമ്മുടെ ജീവല്‍പ്രശ്നങ്ങളെ നേരിടുന്ന രീതി താരതമ്യപ്പെടുത്തുന്നു  പല തരം ജീവല്‍ പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് നാം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് . കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ നാട്ടിലുണ്ടായ പ്രളയം ജനജീവിതത്തെ അടിമുടി ഉലയ്ക്കുകയുണ്ടായി . ഇപ്പോള്‍ ലോകമെങ്ങും പടരുന്ന പകര്‍ച്ചവ്യാധി മനുഷ്യവര്‍ഗ്ഗത്തിനാകെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നു . ആഗോളതാപനം , മലിനീകരണം , തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങള്‍ ഭൂമിയെ ജനവാസയോഗ്യമല്ലാതാക്കിക്കൊണ്ടിരിക്കുന്നു . അതിനിടയില്‍ ജാതി , മതം , നിറം , ലിംഗം , ഭാഷ , സാമ്പത്തികസ്ഥിതി തുടങ്ങി പലതിന്റെയും പേരില്‍ മനുഷ്യകുടുംബത്തില്‍ ഉച്ചനീചത്വം ഉണ്ടാകുന്നു , മനുഷ്യര്‍ പരസ്പരം മല്ലടിക്കുന്നു . കാപട്യവും ദുഷ്ടതയും പല പൈശാചികവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു . കഠിനാധ്വാനം ചെയ്താലും ഒരു വിഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നു . പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് നമ്മുടെ വിശ്വാസം ആര്‍ജിക്കുന്ന ഒട്ടേറെ നേതാക്കള്‍ ഇടയവേഷധാരികളായ ച...