Posts

പരിശുദ്ധന്‍! പരിശുദ്ധന്‍! പരിശുദ്ധന്‍!

Image
കൌമയുടെ ഒരു ധ്യാനപഠനം ഭൂമിയെ സ്വര്‍ഗ്ഗമാക്കുന്ന ധ്യാനചിന്തകള്‍ പുസ്തകപരിചയം എന്താണ് ആരാധന? എന്തിനാണ് നാം ആരാധിക്കുന്നത്? അതിന് നമ്മുടെ ജീവിതവുമായി എന്താണ് ബന്ധം? നമ്മുടെ ആരാധനയെ സംബന്ധിച്ച ഈ അടിസ്ഥാനചോദ്യങ്ങള്‍ക്ക് ഇവിടെ ഉത്തരം തേടുന്നു. അതിപ്രധാനവും അതിപൌരാണികവുമായ ക്രൈസ്തവാരാധനക്രമമാണ് കൌമ. സ്വര്‍ഗ്ഗീയമാലാഖമാര്‍ ദൈവത്തെ ആരാധിക്കുന്നതായി ഏശായാ പ്രവാചകന്‍ ദര്‍ശിച്ചു. വാനവും ഭൂമിയും തന്‍റെ മഹത്വം കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന്‍ അവര്‍ പരസ്പരം ആര്‍ക്കുന്നതാണ് കൌമയുടെ മൂലരൂപമായിത്തീര്‍ന്നത്. അതിനെ വികസിപ്പിച്ചും അതിനോട് കൂട്ടിച്ചേര്‍ത്തും നിരവധി നൂറ്റാണ്ടുകള്‍ കൊണ്ടാണ് കൌമ ഇന്നത്തെ നിലയിലായത്. കൌമയില്ലാതെ നമുക്ക് യാതൊരു ആരാധനയുമില്ല. യാമപ്രാര്‍ത്ഥ നകളെല്ലാം കൌമയില്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. കൌമ നമുക്ക് അര്‍ത്ഥവത്തായാല്‍ ആരാധന മുഴുവന്‍ നമുക്ക് അര്‍ത്ഥവത്താകും. ഈ തിരിച്ചറിവാണ് കൌമയെക്കുറിച്ചുള്ള ഈ പഠനത്തിന് നിമിത്തമായത്. ചെറുപ്പം മുതല്‍ നിരന്തരം ആവര്‍ത്തിച്ച് ചൊല്ലുന്നതുകൊണ്...

ക്രൈസ്തവസമൂഹം കഴുത്തിലണിഞ്ഞിരിക്കുന്ന ചങ്ങലകള്‍

മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് സ്വതന്ത്രനായാണ് . ദൈവത്തോളം വളരുവാനുള്ള സാധ്യത (potential) ഉള്ളവനാണ് മനുഷ്യന്‍ . എന്നാല്‍ മിക്കപ്പോഴും അവന്‍ ചങ്ങലകളിലാണ് . ഈ ചങ്ങലകള്‍ വളരുവാനും വികസിക്കുവാനുമുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു . വിഹായസ്സില്‍ പറന്നു നടക്കേണ്ട ഒരു കഴുകന്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ടു കിടക്കുന്ന രംഗം ഒന്നോര്‍ത്തുനോക്കാം . മറ്റാരെങ്കിലും മനുഷ്യനെ ചങ്ങലയില്‍ പൂട്ടിയിട്ടതല്ല . ആഭരണങ്ങള്‍ എന്ന് കരുതി മനുഷ്യന്‍ തന്നെ എടുത്തണിഞ്ഞിരിക്കുന്നവയാണ് ഈ ചങ്ങലകള്‍ . കഴുത്തിലണിഞ്ഞിരിക്കുന്നത് ആഭരണങ്ങളല്ല , ചങ്ങലകളാണ് എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ അവ ഊരി മാറ്റി നമുക്ക് സ്വതന്ത്രരാകാം . സത്യം നമ്മെ സ്വതന്ത്രരാക്കും എന്ന്‍ യേശുതമ്പുരാന്‍ പറഞ്ഞത് ഓര്‍ക്കാം . ഇത് പറയുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നത് മോപ്പസാങ്ങിന്റെ മാല എന്ന കഥയാണ് . ഒരു യുവതിക്ക് ഡയമണ്ട് മാല നഷ്ടപ്പെടുന്നു . കടം വാങ്ങിയ ആ മാല തിരികെ വാങ്ങി നല്‍കുവാന്‍ ഭീമമായ തുക കടമെടുക്കുന്നു . കടം വീട്ടാന്‍ വേണ്ടി അനേക വര്‍ഷങ്ങളുടെ കഠിനാധ്വാനം . ഒടുവില്‍ ആ സത്യം തിരിച്ചറിയുന്നു : ആ മാല ഡയമണ്ട് ആയിരുന്നില്ല ; ഡയമണ്ട് പ...

TCI -- ഉത്ഭവവും വളര്‍ച്ചയും

Image
Ruth Cohn ഇക്കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ മനശാസ്ത്രതത്വങ്ങളെ അടിസ്ഥാനമാക്കിയ ഒരു പഠനരീതിയെന്ന നിലയില്‍ നാമ്പെടുത്ത TCI പില്‍ക്കാലത്ത് ഒരു ജീവിതരീതി എന്ന നിലയില്‍ വികസിക്കുകയുണ്ടായി . ആധുനിക മനശാസ്ത്രം ഇരുപതാം നൂറ്റാണ്ടിലാണ് ആധുനികമനശാസ്ത്രം വളരുന്നത്‌ . അത് മുളച്ചുവന്നത് യൂറോപ്പിലായിരുന്നെങ്കിലും വളര്‍ന്ന് പന്തലിച്ചത് അമേരിക്കന്‍ മണ്ണിലായിരുന്നു . മനുഷ്യമനസ്സിനെ സംബന്ധിക്കുന്ന രണ്ട് തിരിച്ചറിവുകളാണ് തുടക്കത്തില്‍ പ്രധാനമായും മനശാസ്ത്രം നമുക്ക് നല്‍കിയത് . മനസ്സിന്റെ ബോധതലത്തിന് പിന്നില്‍ അതിലും വളരെയേഴെ ആഴത്തിലും പരപ്പിലും മറഞ്ഞു കിടക്കുന്ന ഉപബോധതലമുണ്ടെന്ന തിരിച്ചറിവാണ് ഒന്ന് . മനുഷ്യന്റെ ജീവിതത്തെയും പ്രവൃത്തികളെയും ബോധമനസിനെക്കാള്‍ സ്വാധീനിക്കുന്നത് ഉപബോധമനസാകുന്നു എന്ന തിരിച്ചറിവ് നമ്മുടെ വിചാരലോകത്തില്‍ ഒരു വന്‍ വിപ്ലവം വരുത്തി . വികാരങ്ങള്‍ വിചാരങ്ങളെക്കാള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന കണ്ടെത്തലാണ് രണ്ടാമത്തെ തിരിച്ചറിവ് . മനസ്സിന്‍റെ പ്രധാന ഘടകം ചിന്തയാണെന്നായിരുന്നു പൊതുവേ ധരിച്ചിരുന്നത് . വികാരങ്ങള്‍ ഗൌരവമായ വിചിന്തനത്തി...

വിപണിയുടെ ദൈവം

Image
ജൂലൈ 23 ന് സമകാലിക മലയാളം വാരികയില്‍ ഡോ . ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുമായി നടത്തിയ സംഭാഷണത്തെ അധികരിച്ച് "വിപണിയുടെ ദൈവത്തെയാണ് സഭകള്‍ ആരാധിക്കുന്നത് "എന്ന തലക്കെട്ടില്‍ ശ്രീ സതീശ് സൂര്യന്‍ രചിച്ച ലേഖനം ചിന്തോദ്ദീപകമായി . അതില്‍ വ്യക്തത പോരാ എന്ന്‍ തോന്നിയ ചില കാര്യങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ആഗ്രഹിക്കുന്നു . പാരിസ്ഥിതികദര്‍ശനത്തെ സംബന്ധിക്കുന്ന ക്രൈസ്തവ ദര്‍ശനം ദ്വൈതവുമല്ല , അദ്വൈതവുമല്ല , പാന്‍എന്‍തീയിസമാണെന്ന് മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടുന്നു . സൃഷ്ടിയില്‍ സ്രഷ്ടാവ് , അഥവാ പ്രകൃതിയില്‍ ദൈവം എന്ന്‍ അതിനെ നിര്‍വചിക്കുകയും ചെയ്യുന്നു . ദ്വൈതത്തില്‍ നിന്നും അദ്വൈതത്തില്‍ നിന്നും എപ്രകാരം പാന്‍എന്‍തീയിസം വ്യത്യസ്തമാണെന്ന് ഈ നിര്‍വചനം വിശദമാക്കുന്നില്ല . തല്‍ഫലമായി വായനക്കാരന്‍ ചിന്താക്കുഴപ്പത്തിലാകുന്നു . ഈ ചിത്രത്തില്‍ അവ തമ്മിലുള്ള വ്യത്യാസം വ്യക്തമാണ് . Theism ദ്വൈതമാണ് . Pantheism അദ്വൈതമാണ് . ഇവ രണ്ടില്‍ നിന്നും വ്യത്യസ്തവും രണ്ടിനെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സങ്കല്‍പ്പമാണ് panentheism. ക്രിസ്താബ്ദം നാലാം നൂറ്റാണ്ട...

സങ്കല്‍പ്പത്തിന്‍റെ മഹാശക്തി

ഭാഗ്യവും വിധിയും കര്‍മ്മത്തിലൂടെ ജി . സുകുമാരി ദേവി ലിപി പബ്ലിക്കേഷന്‍സ് , കോഴിക്കോട് Published in 2017 pages 111 Price Rs. 110 ഈ പുസ്തകത്തിന്റെ അവതാരികയില്‍ ഡോ . പി . എന്‍ . നാരായണന്‍ കുട്ടി ഇപ്രകാരം പറയുന്നു : ജീവിതത്തെ വിജയപ്രദമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഒരു പ്രത്യക്ഷ സഹായി തന്നെയാണ് ഈ പുസ്തകം . മനസ്സിരുത്തി ഈ പുസ്തകം വായിച്ചപ്പോള്‍ ഈ എഴുത്തുകാരനും അക്കാര്യം ബോധ്യമായി . വിജയകരമായ മനുഷ്യജീവിതത്തിലേക്കുള്ള ചവിട്ടുപടികളാണ് ഈ ഗ്രന്ഥത്തില്‍ എഴുത്തുകാരി നമുക്ക് കാട്ടിത്തരുന്നത് . നമ്മുടെ സങ്കല്‍പ്പ ശക്തിയെ നിയന്ത്രിക്കുന്നത് വഴിയാണ് നമ്മുടെ ജീവിതത്തെ വിജയത്തിലേക്ക് നാം തിരിച്ചുവിടുന്നത് . അതിനാവശ്യമായ നിരവധി മനശാസ്ത്രപരമായ അഭ്യാസങ്ങള്‍ എഴുത്തുകാരി നമുക്ക് കാട്ടിത്തരുന്നു . അതിഗഹനമായ ഈ വിഷയം അതിസരളമായി എഴുത്തുകാരിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു . ദീര്‍ഘകാലത്തെ ഗവേഷണത്തിന്‍റെയും പരീക്ഷണനിരീക്ഷണങ്ങളുടെയും ഫലമാണ് ഈ ഗ്രന്ഥം . പുസ്തകത്തിന്‍റെ പേരില്‍ കാണുന്ന മൂന്നു പദങ്ങള്‍ക്കും വ്യാഖ്യാനം ആവശ്യമുണ്ട് . നമ്മുടെ ജീവിതയാത്രയില്‍ അനുകൂലങ്ങളും ...