Posts

ക്രൈസ്തവീകതയുടെ അടിസ്ഥാനം

    ഒരു ജീവിതവീക്ഷണത്തിന്‍റെ പേരാണ് ക്രൈസ്തവീകത. എല്ലാവരും ജീവിതത്തെ നോക്കിക്കാണുന്നത് ഒരു പോലെയല്ല. ജീവിതപ്രശ്നങ്ങളെയും ആദര്‍ശജീവിതത്തെയും പലരും പല വിധത്തിലാണ് നോക്കി മനസിലാക്കുന്നത്‌.  ഒരേ രോഗിക്ക് പല വൈദ്യന്മാര്‍ പല തരത്തില്‍ രോഗനിര്‍ണയവും ചികിത്സയും നടത്തുന്നതിനോട് ഇതിനെ ഉപമിക്കാം.     ജീവിതവീക്ഷണങ്ങള്‍ ചിന്താധാരകളായി ചരിത്രത്തിലൂടെ ഒഴുകുന്നത്‌ കാണാം. പല ചിന്താധാരകള്‍ സമന്വയിച്ച് ഒന്നാകുന്നതും ഒരു ചിന്താധാര പല ഉപശാഖകളായി പിരിയുന്നതും കാണാം. എബ്രായ ജീവിതവീക്ഷണത്തില്‍ നിന്ന് യവന ജീവിതവീക്ഷണത്തിന്‍റെ സ്വാധീനത്തോടെ  രൂപപ്പെട്ടതാണ് ക്രൈസ്തവീകത എന്ന ജീവിതവീക്ഷണം എന്ന് കാണാം. ക്രൈസ്തവീകത തന്നെ പില്‍ക്കാലത്ത് പല ഉപശാഖകളായി പിരിയുകയുണ്ടായി.     പാറമേല്‍ അടിസ്ഥാനമിട്ട ഒരു കെട്ടിടം കൊടുങ്കാറ്റില്‍ ഇളകാതെ നില്‍ക്കുന്നതുപോലെ പാറ പോലെ ഉറപ്പുള്ള ഒരു ജീവിതവീക്ഷണത്തിന്മേല്‍ അടിസ്ഥാനമിട്ട ജീവിതം ഇളകാതെ നില്‍ക്കും. മണ്ണ് പോലെ ഉറപ്പില്ലാത്ത ശാസ്ത്രിപരീശന്മാരുട ജീവിതവീക്ഷണത്തിന്മേലാണ് തന്‍റെ സമുദായം നില്‍ക്കുന്നത് എന്ന് കണ്ടിട്ട് അതിന്‍റെ സ്ഥാനത്ത്...

ക്രൈസ്തവദൌത്യം-- ഒരു പുനര്‍വിചിന്തനം

    ക്രൈസ്തവസഭ  എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന ചോദ്യം  ലോകമെങ്ങുമുള്ള എല്ലാ ക്രൈസ്തവസഭകളും എപ്പോഴും സ്വയം ചോദിച്ചുകൊണ്ടിരിക്കേണ്ട ഒരു ചോദ്യമാണ്. ഈ ചോദ്യത്തിന് അവര്‍ കണ്ടെത്തുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ നിലപാടുകളും പ്രവര്‍ത്തനപരിപാടികളും ആസൂത്രണം ചെയ്യപ്പെടുന്നത്. അടുത്തകാലത്ത് സോപാന അക്കാദമി കോട്ടയത്ത് സംഘടിപ്പിച്ച ഒരു പഠനസമ്മേളനത്തിന്‍റെ  പ്രധാന വിഷയം ഇതായിരുന്നു. അവിടെ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിഷയത്തെപ്പറ്റിയുള്ള ചില ചിന്തകള്‍ ഞാനിവിടെ കുറിക്കുന്നു. 1. എന്താണ് സഭയുടെ മിഷന്‍?     ക്രിസ്തുവിന്‍റെ മിഷന്‍ എന്താണോ അതുതന്നെയാണ് ക്രൈസ്തവസഭയുടെ മിഷനും എന്ന് പൌലൊസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ ആവര്‍ത്തിച്ചുറപ്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ക്രിസ്തുവിന്‍റെ മിഷന്‍ എന്തായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ആദ്യം നമുക്ക് ഉണ്ടാകണം.      സ്വര്‍ഗ്ഗരാജ്യം സമീപമുണ്ട് എന്നതായിരുന്നു അവിടുന്നു പ്രഘോഷിച്ച സദ്വാര്‍ത്ത. അങ്ങയുടെ രാജ്യം ഭൂമിയില്‍ വരണമേ എന്ന് പ്രാര്‍ഥിക്കുവാന്‍...

ഭിന്നശേഷി ക്രിസ്തുവിന്‍റെ കാഴ്ചപ്പാടില്‍

(2015 ഒക്ടോബര്‍ മാസത്തിലെ ജോര്‍ജിയന്‍ മിററില്‍ പ്രസിദ്ധീകരിച്ചത്) യേശുതമ്പുരാന്‍ യെരൂശലേം ദൈവാലയം ശുദ്ധീകരിച്ച കഥ നമുക്ക് പരിചിതമാണ് . അത്തിവൃക്ഷത്തില്‍ ഫലം കാണും എന്ന് പ്രതീക്ഷിച്ചപോലെ , യെരുശലേം ദേവാലയം ദൈവം വസിക്കുന്ന ആലയമാണെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ് അവിടെ ചെല്ലുന്നത് . എന്നാല്‍ അതിനുള്ളില്‍ ദൈവമല്ല , കള്ളന്മാരാണ് എന്ന സത്യം അതിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് നോക്കിയപ്പോഴാണ് ദൃശ്യമായത് . പുറമെ നിന്നു നോക്കിയാല്‍ ആടുകള്‍ക്ക് സുരക്ഷിതമായി വിശ്രമിക്കുവാനുള്ള ആട്ടിന്‍തൊഴുത്ത് , എന്നാല്‍ അകത്തുകയറി സൂക്ഷിച്ചു നോക്കിയാല്‍ കാണുന്നത് ഞെട്ടിക്കുന്ന കാഴ്ച : ഇടയവേഷത്തില്‍ അവിടെ നില്‍ക്കുന്നത് ചെന്നായ്ക്കളാണ് . ജനത്തിന് ആശ്വാസമേകാന്‍ കടപ്പെട്ട മതനേതാക്കള്‍ ജനത്തെ വല്ലാതെ വിഷമിപ്പിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ദുഖകരമായ കാഴചയാണ് യേശുതമ്പുരാന്‍ കണ്ടത് . യേശുതമ്പുരാന്‍ അവിടെ നിന്നു വില്‍ക്കുന്നവരെയും വാങ്ങുന്നവരെയുമെല്ലാം പുറത്താക്കി . അങ്ങനെ കള്ളന്മാരുടെ ഗുഹയില്‍ നിന്ന് യേശുതമ്പുരാന്‍ കള്ളന്മാരെയൊക്കെ പുറത്താക്കി അതിനെ വീണ്ടും ദേവാലയമാക്കി മാറ്റിയപ്പോള്‍ മുടന്തരും കുരുടരും ദേവാലയ...

സ്ത്രീപുരുഷബന്ധം ക്രിസ്തുവിന്‍റെ കാഴ്ചപ്പാടില്‍

യേശു ജീവിച്ചിരുന്ന സമൂഹത്തില്‍ പുരുഷന് ഉണ്ടായിരുന്നത്ര സ്വാതന്ത്ര്യം സ്ത്രീക്ക് ഉണ്ടായിരുന്നില്ല. ഒരു പുരുഷന് തന്‍റെ ഭാര്യയെ ഉപേക്ഷിക്കാമോ എന്ന ചോദ്യം അക്കാലത്ത് അവരുടെ ചിന്താവിഷയമായിരുന്നു. യേശുവിനോടും ഒരാള്‍ ആ ചോദ്യം ചോദിക്കുന്നുണ്ട് (മത്താ 19: 3). എന്നാല്‍ ഒരു സ്ത്രീക്ക് തന്‍റെ ഭര്‍ത്താവിനെ ഉപേക്ഷിക്കാമോ എന്ന ചോദ്യം അക്കാലത്ത് ആരും ചോദിച്ചിരുന്നില്ല. കാരണം അങ്ങനെയൊരു കാര്യം അന്നത്തെ വ്യവസ്ഥിതിയില്‍ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. പുരുഷന്‍ ഉടമസ്ഥനായിരുന്നു-- വീട്ടിന്‍റെയും അവിടെയുള്ള കന്നുകാലികളുടെയും ഉടമസ്ഥന്‍. സ്ത്രീക്ക് ഒന്നിന്‍റെയും ഉടമസ്ഥതയില്ല. ആ സാഹചര്യത്തില്‍ പുരുഷന് സ്ത്രീയെയല്ലാതെ സ്ത്രീക്ക് പുരുഷനെ ഉപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. പുരുഷന് സ്ത്രീയെ ഉപേക്ഷിക്കുന്നതിന് അവര്‍ അവരുടെ വേദലിഖിതത്തില്‍ ആധാരവും കണ്ടെത്തിയിരുന്നു. ഒരു ഉപേക്ഷണപത്രം എഴുതിക്കൊടുത്ത് ഭാര്യയെ പിരിച്ചുവിടാം എന്ന് മോശയുടെ ന്യായപ്രമാണത്തില്‍ ഉണ്ട്. അപ്രകാരം വേദലിഖിതത്തില്‍ പറഞ്ഞിരിക്കുന്നത് പ്രമാണമായി അംഗീകരിക്കാനാവില്ല എന്നായിരുന്നു യേശുവിന്‍റെ നിലപാട്. മോശ അന്നത്തെ സാഹചര്യങ്ങള്‍ക്കനു...

സ്വര്‍ഗരാജ്യത്തിലെ ആശയവിനിമയം

ഒരാളിന്‍റെ മനസ്സിലുള്ള ഒരാശയത്തെ മറ്റൊരാളിന്‍റെ മനസ്സില്‍ എത്തിക്കുന്നതാണ് ആശയവിനിമയം . ശരീരഭാഷ , telepathic ആശയവിനിമയം എന്നിവ ബോധപൂര്‍വമല്ലാതെ നടക്കുന്ന ആശയവിനിമയമാണ് . ബോധപൂര്‍വം നടക്കുന്ന ആശയവിനിമയം ഭാഷ ഉപയോഗിച്ചുള്ളതാണ് . ഭാഷ പഞ്ചേന്ദ്രിയങ്ങള്‍ക്ക് പ്രത്യക്ഷമായ ഒരു പ്രതീകസമുച്ചയത്തെയാണ് ഭാഷ എന്നു വിളിക്കുന്നത് . ഉദാഹരണത്തിന് തന്‍റെ മനസ്സിനുള്ളിലുള്ള ആശയങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒരാള്‍ വായ് കൊണ്ട് ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു . ഏതേതു ശബ്ദങ്ങള്‍ ഏതേതു ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ആശയം സ്വീകരിക്കുന്ന ആളും അറിയണം . അങ്ങനെ ശബ്ദങ്ങള്‍ മാധ്യമമായി ഉപയോഗിച്ചുകൊണ്ട് ആശയവിനിമയം നടക്കുന്നത് സംസാരഭാഷ . ശബ്ദങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് ദൃശ്യമായ ചില വരകള്‍ പേപ്പറില്‍ ഇടുമ്പോള്‍ അത് എഴുത്തുഭാഷ . വരകളെ സ്പര്‍ശിച്ചറിയാവുന്ന തരത്തില്‍ മാറ്റുമ്പോള്‍ അത് ബ്രെയില്‍ . മനുഷ്യന്‍ ആശയവിനിമയത്തിന് ഉപയോഗിയ്ക്കുന്ന ഭാഷ എന്ന പ്രതീകസമുച്ചയം ദൈവത്തിന്‍റെ സൃഷ്ടിയല്ല , മനുഷ്യന്‍റെ സൃഷ്ടി തന്നെ . ഏദന്‍തോട്ടത്തില്‍ എല്ലാ ജീവജാലങ്ങള്‍ക്കും പേരിടുന്നത് മനുഷ്യനാണെന്നോര...