Posts

ആരാധനയുടെ ജീവിതവീക്ഷണം

മനുഷ്യജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ വീക്ഷണത്തെയാണ് ഇവിടെ ജീവിതവീക്ഷണം എന്നു വിളിക്കുന്നത് . ലോകസങ്കല്‍പ്പം , ദൈവസങ്കല്‍പ്പം , മനുഷ്യസങ്കല്‍പ്പം ഇവയെല്ലാം ജീവിതവീക്ഷണ ത്തിന്‍റെ ഭാഗങ്ങളാണ് . ഒരു മനുഷ്യസമൂഹം അതിന്‍റെ ജീവി തം കെട്ടിയുയര്‍ത്തുന്നതു ജീവിതവീക്ഷണം എന്ന അടിസ്ഥാനത്തിന്മേലാണ് . ജീവിതവീക്ഷണം പാറ പോലെ ഉറപ്പുള്ളതായാല്‍ ജീവിതവും ഉറപ്പുള്ളതാകും . എന്നാല്‍ ജീവിതവീക്ഷണം മണല്‍ പോലെ ഉറപ്പില്ലാത്തതായാല്‍ ജീവിതവും ഉറപ്പില്ലാത്തതാകും . ഇന്നത്തെ മനുഷ്യസംസ്കാരം മണല്‍ പോലെ ഉറപ്പില്ലാത്ത ഒരു ജീവിതവീക്ഷണത്തിന്‍റെ മേലാണ് നില്‍ക്കുന്നത് . അ തിന്‍റെ സ്ഥാനത്ത് പാറപോലെ ഉറപ്പുള്ള ഒരു ജീവിതവീക്ഷണം വായനക്കാര്‍ക്ക് പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. ഇന്നത്തെ ജീവിതവീക്ഷണം ഇന്ന് പ്രചാരത്തിലുള്ള ജീവിതവീക്ഷണം വളരെ ഉപരിപ്ലവമായ (superficial) ചില സങ്കല്‍പ്പങ്ങള്‍ ചേര്‍ന്നുള്ളതാണ് . അതിന്‍റെ ലോകസങ്കല്‍പ്പവും ദൈവസങ്കല്‍പ്പവും മനുഷ്യസങ്കല്‍പ്പവും അതിനോടു ബന്ധപ്പെട്ട മറ്റ് സങ്കല്‍പ്പങ്ങളും ഉപരിപ്ലവമാണ് . അറിവു നേടുന്നതിനെക്കുറിച്ചുള്ള ഉപരിപ്ലവമായ സങ്കല്‍പ്പം പ്രധാനമായും രണ്ടു തരത്തിലു...

YMCA എന്ന നല്ല ശമര്യക്കാരന്‍

കുരീപ്പള്ളി YMCA യുടെ പ്രാര്‍ഥനാവാരത്തില്‍ പങ്കെടുത്ത് നടത്തിയ പ്രഭാഷണം ഈ വര്‍ഷത്തെ YMCA യുടെ പ്രാര്‍ഥനാവാരത്തിലെ പ്രധാന ചിന്ത പരിവര്‍ത്തിപ്പിക്കുന്ന ധീരനേതൃത്വം എന്നതാണു. ഇതിനായി ഒരുക്കിയിരിക്കുന്ന ഗൈഡില്‍ ഉദാഹരണമായി എടുത്തു കാണിക്കുന്നത് ധീരരായ ചില സ്ത്രീകളെയാണ്. ഈജിപ്റ്റിലെ അടിമത്തത്തില്‍ നിന്നു ഇസ്രയേല്‍ ജനതയെ രക്ഷിച്ച ധീരനേതാവാണ് മോശ. മോശ ഒരു പൈതലായിരിക്കുമ്പോള്‍ വധിക്കപ്പെടാനുള്ള സാധ്യത വളരെയായിരുന്നു. യിസ്രായേല്‍ക്കാരുടെ എല്ലാ ആണ്‍പൈതങ്ങളെയും ജനിച്ചു വീഴുമ്പോള്‍ തന്നെ കൊന്നു കളയണമെന്ന് ഫറവോ രാജാവു കല്‍പന പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ചില വനിതകളുടെ അവസരോചിതവും  ധീരവുമായ ഇടപെടലുകളും നിലപാടുകളും മൂലം ആ പൈതല്‍ മരണത്തില്‍ നിന്നു രക്ഷപെട്ടു. കുഞ്ഞുങ്ങളെ കൊല്ലാതെ വിട്ട സൂതികര്‍മ്മിണികള്‍, തന്‍റെ കുഞ്ഞിനെ മൂന്നു മാസം ഒളിപ്പിച്ചു വയ്ക്കുകയും വെള്ളത്തില്‍ മുങ്ങിപ്പോകാത്ത ഒരു കുട്ടയുണ്ടാക്കി അതില്‍ കുഞ്ഞിനെ കിടത്തി നദിയില്‍ കൊണ്ട് വയ്ക്കുകയും ചെയ്ത മാതാവ്, കുഞ്ഞിനെ കണ്ടു വളര്‍ത്താന്‍ തീരുമാനിക്കുന്ന രാജകുമാരി, അതിനു രാജകുമാരിയെ സഹായിക്കുന്ന തോഴിമാര്‍, കുഞ്ഞിനെ സംരക്ഷിക്കുവാന്‍ അതി...

ആരാധനയും സൃഷ്ടിയും

  ഇതൊരു ചെറിയ വേദപഠനമാണ്. ഉല്‍പത്തി പുസ്തകത്തിലെ ആദ്യഅദ്ധ്യായമാണ് പഠനവിഷയം.. ദൈവം ആദിയില്‍ ആറു ദിവസം കൊണ്ട് ലോകത്തെ സൃഷ്ടിച്ചിട്ടു ഏഴാം ദിവസം വിശ്രമിച്ചതായാണ് നാം അവിടെ വായിക്കുന്നത്.   മൂലഭാഷയില്‍ ഇത് പഠിച്ചിട്ടുള്ള വേദപണ്ഡിതര്‍ പറയുന്നതു ഇത് ഒരു ആരാധനാഗീതമാണ് എന്നത്രെ. മൂലഭാഷയായ എബ്രായയില്‍ നിന്നു ഗ്രീക്കിലേക്കും ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും ഒക്കെ മൊഴിമാറ്റം നടത്തിയപ്പോള്‍ പദ്യരൂപത്തിലായിരുന്ന ഈ ആരാധനാഗീതം ഗദ്യരൂപത്തിലായിത്തീര്‍ന്നു. ഒരു ഭാഷയില്‍ നിന്നു മറ്റൊന്നിലേക്ക് പദ്യം പദ്യമായിത്തന്നെ മൊഴിമാറ്റം നടത്തുന്നത് ദുഷ്കരമാണ്.   എബ്രായ ഭാഷയില്‍ നിന്നുള്ള പദാനുപദ മൊഴിമാറ്റം ചെയ്തിരിക്കുന്ന Young's Literal Translation എന്ന ഇംഗ്ലീഷ് വേദപുസ്തക പരിഭാഷയില്‍ ഇതിലെ ആദ്യത്തെ അഞ്ചു വാക്യങ്ങള്‍ കൊടുത്തിരിക്കുന്നത് എങ്ങനെയെന്ന് നോക്കുക: In the beginning of God's preparing the heavens and the earth- the earth hath existed waste and void, and darkness [is] on the face of the deep, and the Spirit of God fluttering on the face of the waters, and God saith, `Let light be;' an...

ആരാധനയും ദേവാലയവും ലോകവും

വിശുദ്ധ വേദപുസ്തകത്തിന്‍റെ ആദ്യത്തെ രണ്ടു അദ്ധ്യായങ്ങളില്‍ ലോകം തന്നെ ഒരു ദേവാലയമാണ്. ദൈവം മനുഷ്യനോടൊപ്പം  വസിക്കുന്നതായി നാം അവിടെ വായിക്കുന്നു. യാതൊരു തിന്‍മയും ആ ലോകത്തിലില്ല. അവിടെ മനുഷ്യന്‍ ദൈവത്തോടും, പരസ്പരവും, പ്രകൃതിയോടും സമ്പൂര്‍ണ ഐക്യത്തില്‍ ജീവിക്കുന്നു. ലോകം തന്നെ ഒരു ദേവാലയമായതിനാല്‍ അവിടെ ഒരു ദേവാലയം പണിയേണ്ട ആവശ്യമില്ല. ഏദന്‍തോട്ടത്തില്‍ ദേവാലയം ഇല്ല. ഏദന്‍തോട്ടം തന്നെ ഒരു ദേവാലയമാണ്. ജീവിതം തന്നെ ആരാധനയാണ്. അതുകൊണ്ടു പ്രത്യേക ആരാധനയുടെ ആവശ്യമില്ല. എന്നാല്‍ വേദപുസ്തകത്തിന്‍റെ മൂന്നാം അധ്യായം മുതല്‍ ഇതല്ല സ്ഥിതി. മനുഷ്യന്‍റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന്‍റെ ഫലമായി ലോകം ദേവാലയം അല്ലാതാകുന്നു. ഇതാണ് നമ്മുടെ ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥ. നമ്മുടെ ലോകം ഒരു ദേവാലയമല്ല. ദൈവം ഇവിടെ നമ്മോടൊപ്പം വസിക്കുന്നില്ല. നമ്മുടെ ജീവിതം ഒരു ആരാധനയല്ല. എന്നാല്‍ വേദപുസ്തകത്തിന്‍റെ ഒടുവിലത്തെ രണ്ടു അദ്ധ്യായങ്ങളില്‍ ലോകം പുനസ്ഥാപിക്കപ്പെടുന്നതായി നാം വായിക്കുന്നുണ്ട്. ലോകം വീണ്ടും ഏദന്‍ തോട്ടം പോലെയാകുന്നു.  പുതിയ ആകാശവും പുതിയ ഭൂമിയും അവിടെ പുനസ്ഥാപിക്കപ്പെടുന്നു. വീണ്ടും ദൈവം മ...

ലോകം ഒരു ദേവാലയം

ആരാധിക്കുന്നത് ആര്? ആരാധിക്കുന്നത് എവിടെ? ഈ ചോദ്യങ്ങളുടെ ഉത്തരം തേടി നമുക്ക്  നൂറ്റിനാല്‍പ്പത്തിഎട്ടാം സങ്കീര്‍ത്തനത്തിലേക്ക് പോകാം. (ആ സങ്കീര്‍ത്തനം ഒന്നു വായിച്ച ശേഷം തുടര്‍ന്നു വായിക്കുന്നത് നന്നായിരിക്കും) യെരൂശലേം ദേവാലയത്തിലെ ആരാധനാവേളയില്‍ ആലപിച്ചിരുന്ന ഒരു ഗാനമായിരിക്കണം ഇത്. ലോകത്തിന്‍റെ എല്ലാ തലങ്ങളിലും നിലനില്‍ക്കുന്ന എല്ലാറ്റിനോടും സര്‍വേശ്വരനെ മഹത്വപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്യുകയാണ് ഇതില്‍. ഈ പ്രാപഞ്ചിക ആരാധനാസമൂഹത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍: സ്വര്‍ഗത്തിലെ ദൂതന്മാര്‍, ആകാശത്തിന് മീതെയുള്ള ജലരാശി, ആകാശത്തിലുള്ള സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും. ആകാശം വിട്ടു താഴേക്കു വരുമ്പോള്‍ അഗ്നിയും, കന്മഴയും, മഞ്ഞും, മേഘവും, കാറ്റും പര്‍വതങ്ങളും, ജീവജാലങ്ങളും. ജീവജാലങ്ങളില്‍ വൃക്ഷങ്ങളും മൃഗങ്ങളും ഉണ്ട്. വൃക്ഷങ്ങളുടെ കൂട്ടത്തില്‍ ഫലവൃക്ഷങ്ങളും ദേവദാരുക്കളും. മൃഗങ്ങളുടെ കൂട്ടത്തില്‍ കടല്‍ ജീവികള്‍‍, കാട്ടുമൃഗങ്ങള്‍‍, നാട്ടുമൃഗങ്ങള്‍, ഇഴജന്തുക്കള്‍, പറവകള്‍, മനുഷ്യര്‍. മനുഷ്യരുടെ കൂട്ടത്തില്‍ രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, ന്യായാധിപന്മാര്‍, എന്നീ നേതാക്കളുണ്ട്. മനുഷ്യരില്‍...

ക്രൈസ്തവ ലോകസങ്കല്‍പം

Image

ആരാധനയും സമാധാനവും

നമ്മുടെ ആരാധനയില്‍ വളരെയേറെ ആവര്‍ത്തിക്കപ്പെടുന്ന ഒരു പദമാണ് സമാധാനം. കലഹത്തിന്‍റെ വിപരീതമായാണ് സമാധാനത്തെ നാം മനസിലാക്കുന്നതു. ബന്ധങ്ങളിലുണ്ടാകുന്ന വിഘടനങ്ങളും പിരിമുറുക്കങ്ങളുമാണ് കലഹങ്ങളുണ്ടാകുന്നത്. മനുഷ്യര്‍ തമ്മിലുള്ള കലഹങ്ങള്‍ മാറി സമാധാനം വരുന്നത് ബന്ധങ്ങള്‍ സുഘടിതമാകുമ്പോഴാണു. സമൂഹങ്ങള്‍ (സമുദായങ്ങള്‍, രാജ്യങ്ങള്‍) തമ്മിലും കലഹങ്ങള്‍ ഉണ്ടാകും. കലഹം രാജ്യങ്ങള്‍ തമ്മില്‍ ആകുമ്പോള്‍ അതിനെ യുദ്ധം എന്നു വിളിക്കും. പരസ്പരം കലഹത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ടു കൂട്ടര്‍ കലഹം നിര്‍ത്തി അനുരഞ്ജനത്തിലാകുമ്പോള്‍ അഥവാ നിരപ്പാകുമ്പോള്‍ അവര്‍ക്കിടയില്‍ സമാധാനം ഉണ്ടാകുന്നു. കലഹം ഉണ്ടാകുന്നതു മനുഷ്യര്‍ തമ്മിലും മനുഷ്യസമൂഹങ്ങള്‍ തമ്മിലും മാത്രമല്ല. മനുഷ്യനും ദൈവവും തമ്മിലുള്ള കലഹത്തെപ്പറ്റി വേദഗ്രന്ഥങ്ങളില്‍ നാം വായിക്കുന്നു. അതിന്‍റെ ഫലമായി മനുഷ്യനും പ്രകൃതിയും തമ്മിലും കലഹം ഉണ്ട്. ഈ രണ്ടു ബന്ധങ്ങളിലും ഉണ്ടായിരിക്കുന്ന കലഹത്തിന് കാരണം മനുഷ്യന്‍റെ ബുദ്ധിശൂന്യതയും നിരുത്തരവാദപരമായ പെരുമാറ്റവുമാണ്. കലഹം മനുഷ്യന്‍റെ ഉള്ളിലും ഉണ്ടാകും. മനുഷ്യന്‍ ഉണ്ടായിരിക്കുന്നത് വിവിധ ഘടകങ്ങള്‍ ചേര്‍ന്നാണ്. ശ...