Posts

ആരാധനയും ദേവാലയവും ലോകവും

വിശുദ്ധ വേദപുസ്തകത്തിന്‍റെ ആദ്യത്തെ രണ്ടു അദ്ധ്യായങ്ങളില്‍ ലോകം തന്നെ ഒരു ദേവാലയമാണ്. ദൈവം മനുഷ്യനോടൊപ്പം  വസിക്കുന്നതായി നാം അവിടെ വായിക്കുന്നു. യാതൊരു തിന്‍മയും ആ ലോകത്തിലില്ല. അവിടെ മനുഷ്യന്‍ ദൈവത്തോടും, പരസ്പരവും, പ്രകൃതിയോടും സമ്പൂര്‍ണ ഐക്യത്തില്‍ ജീവിക്കുന്നു. ലോകം തന്നെ ഒരു ദേവാലയമായതിനാല്‍ അവിടെ ഒരു ദേവാലയം പണിയേണ്ട ആവശ്യമില്ല. ഏദന്‍തോട്ടത്തില്‍ ദേവാലയം ഇല്ല. ഏദന്‍തോട്ടം തന്നെ ഒരു ദേവാലയമാണ്. ജീവിതം തന്നെ ആരാധനയാണ്. അതുകൊണ്ടു പ്രത്യേക ആരാധനയുടെ ആവശ്യമില്ല. എന്നാല്‍ വേദപുസ്തകത്തിന്‍റെ മൂന്നാം അധ്യായം മുതല്‍ ഇതല്ല സ്ഥിതി. മനുഷ്യന്‍റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന്‍റെ ഫലമായി ലോകം ദേവാലയം അല്ലാതാകുന്നു. ഇതാണ് നമ്മുടെ ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥ. നമ്മുടെ ലോകം ഒരു ദേവാലയമല്ല. ദൈവം ഇവിടെ നമ്മോടൊപ്പം വസിക്കുന്നില്ല. നമ്മുടെ ജീവിതം ഒരു ആരാധനയല്ല. എന്നാല്‍ വേദപുസ്തകത്തിന്‍റെ ഒടുവിലത്തെ രണ്ടു അദ്ധ്യായങ്ങളില്‍ ലോകം പുനസ്ഥാപിക്കപ്പെടുന്നതായി നാം വായിക്കുന്നുണ്ട്. ലോകം വീണ്ടും ഏദന്‍ തോട്ടം പോലെയാകുന്നു.  പുതിയ ആകാശവും പുതിയ ഭൂമിയും അവിടെ പുനസ്ഥാപിക്കപ്പെടുന്നു. വീണ്ടും ദൈവം മ...

ലോകം ഒരു ദേവാലയം

ആരാധിക്കുന്നത് ആര്? ആരാധിക്കുന്നത് എവിടെ? ഈ ചോദ്യങ്ങളുടെ ഉത്തരം തേടി നമുക്ക്  നൂറ്റിനാല്‍പ്പത്തിഎട്ടാം സങ്കീര്‍ത്തനത്തിലേക്ക് പോകാം. (ആ സങ്കീര്‍ത്തനം ഒന്നു വായിച്ച ശേഷം തുടര്‍ന്നു വായിക്കുന്നത് നന്നായിരിക്കും) യെരൂശലേം ദേവാലയത്തിലെ ആരാധനാവേളയില്‍ ആലപിച്ചിരുന്ന ഒരു ഗാനമായിരിക്കണം ഇത്. ലോകത്തിന്‍റെ എല്ലാ തലങ്ങളിലും നിലനില്‍ക്കുന്ന എല്ലാറ്റിനോടും സര്‍വേശ്വരനെ മഹത്വപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്യുകയാണ് ഇതില്‍. ഈ പ്രാപഞ്ചിക ആരാധനാസമൂഹത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍: സ്വര്‍ഗത്തിലെ ദൂതന്മാര്‍, ആകാശത്തിന് മീതെയുള്ള ജലരാശി, ആകാശത്തിലുള്ള സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും. ആകാശം വിട്ടു താഴേക്കു വരുമ്പോള്‍ അഗ്നിയും, കന്മഴയും, മഞ്ഞും, മേഘവും, കാറ്റും പര്‍വതങ്ങളും, ജീവജാലങ്ങളും. ജീവജാലങ്ങളില്‍ വൃക്ഷങ്ങളും മൃഗങ്ങളും ഉണ്ട്. വൃക്ഷങ്ങളുടെ കൂട്ടത്തില്‍ ഫലവൃക്ഷങ്ങളും ദേവദാരുക്കളും. മൃഗങ്ങളുടെ കൂട്ടത്തില്‍ കടല്‍ ജീവികള്‍‍, കാട്ടുമൃഗങ്ങള്‍‍, നാട്ടുമൃഗങ്ങള്‍, ഇഴജന്തുക്കള്‍, പറവകള്‍, മനുഷ്യര്‍. മനുഷ്യരുടെ കൂട്ടത്തില്‍ രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, ന്യായാധിപന്മാര്‍, എന്നീ നേതാക്കളുണ്ട്. മനുഷ്യരില്‍...

ക്രൈസ്തവ ലോകസങ്കല്‍പം

Image

ആരാധനയും സമാധാനവും

നമ്മുടെ ആരാധനയില്‍ വളരെയേറെ ആവര്‍ത്തിക്കപ്പെടുന്ന ഒരു പദമാണ് സമാധാനം. കലഹത്തിന്‍റെ വിപരീതമായാണ് സമാധാനത്തെ നാം മനസിലാക്കുന്നതു. ബന്ധങ്ങളിലുണ്ടാകുന്ന വിഘടനങ്ങളും പിരിമുറുക്കങ്ങളുമാണ് കലഹങ്ങളുണ്ടാകുന്നത്. മനുഷ്യര്‍ തമ്മിലുള്ള കലഹങ്ങള്‍ മാറി സമാധാനം വരുന്നത് ബന്ധങ്ങള്‍ സുഘടിതമാകുമ്പോഴാണു. സമൂഹങ്ങള്‍ (സമുദായങ്ങള്‍, രാജ്യങ്ങള്‍) തമ്മിലും കലഹങ്ങള്‍ ഉണ്ടാകും. കലഹം രാജ്യങ്ങള്‍ തമ്മില്‍ ആകുമ്പോള്‍ അതിനെ യുദ്ധം എന്നു വിളിക്കും. പരസ്പരം കലഹത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ടു കൂട്ടര്‍ കലഹം നിര്‍ത്തി അനുരഞ്ജനത്തിലാകുമ്പോള്‍ അഥവാ നിരപ്പാകുമ്പോള്‍ അവര്‍ക്കിടയില്‍ സമാധാനം ഉണ്ടാകുന്നു. കലഹം ഉണ്ടാകുന്നതു മനുഷ്യര്‍ തമ്മിലും മനുഷ്യസമൂഹങ്ങള്‍ തമ്മിലും മാത്രമല്ല. മനുഷ്യനും ദൈവവും തമ്മിലുള്ള കലഹത്തെപ്പറ്റി വേദഗ്രന്ഥങ്ങളില്‍ നാം വായിക്കുന്നു. അതിന്‍റെ ഫലമായി മനുഷ്യനും പ്രകൃതിയും തമ്മിലും കലഹം ഉണ്ട്. ഈ രണ്ടു ബന്ധങ്ങളിലും ഉണ്ടായിരിക്കുന്ന കലഹത്തിന് കാരണം മനുഷ്യന്‍റെ ബുദ്ധിശൂന്യതയും നിരുത്തരവാദപരമായ പെരുമാറ്റവുമാണ്. കലഹം മനുഷ്യന്‍റെ ഉള്ളിലും ഉണ്ടാകും. മനുഷ്യന്‍ ഉണ്ടായിരിക്കുന്നത് വിവിധ ഘടകങ്ങള്‍ ചേര്‍ന്നാണ്. ശ...

പാശ്ചാത്യ ക്രൈസ്തവ ലോകത്തിന്‍റെ ചിന്താവൈകല്യം -2

Image

ആരാധനയുടെ അടിസ്ഥാന സങ്കല്‍പ്പം

യേശുതമ്പുരാനും ഏതാണ്ട് 700 വര്ഷം മുന്‍പ് ഒരു ദൈവമനുഷ്യന് ഒരു ദൈവദര്‍ശനം ഉണ്ടായി. ഉസിയ രാജാവു മരിച്ച വര്‍ഷം ആയിരുന്നു അത്. ഉസിയ രാജാവ് ഭരിച്ച അര നൂറ്റാണ്ടു കാലം സമ്പല്‍ സമൃദ്ധിയുടെ കാലമായിരുന്നു. ലോകത്തിന്‍റെ മുഴുവന്‍ രാജാവായ സര്‍വേശ്വരന്‍റെ പ്രതിപുരുഷനായി ജനം സ്വീകരിച്ചിരുന്ന മഹാരാജാവ് നിര്‍ഭാഗ്യവശാല്‍ ഒരു കുഷ്ഠരോഗിയായി തീരുകയും മരണമടയുകയും ചെയ്തു. ഈ സംഭവം ജനങ്ങള്‍ക്ക് ഒരു ഞെട്ടലുണ്ടാക്കി. പുരോഹിതന്മാരുടെ വിലക്ക് വകവയ്ക്കാതെ ധൂപാര്‍ച്ചന ചെയ്തത് കൊണ്ടാണ് അത് സംഭവിച്ചത് എന്നു ചിലര്‍ വിശ്വസിച്ചു. ഇത്രയും നല്ലവനും മഹാനുമായിരുന്ന ഒരു രാജാവിനെ ഇത്രയും ക്രൂരമായി ശിക്ഷിച്ചതിന്‍റെ പേരില്‍ അവര്‍ ദൈവത്തെ പഴിച്ചു. ഈ പശ്ചാത്തലത്തിലാണ് ദൈവസന്നിധിയില്‍ ഇരുന്നു ധ്യാനിച്ച ഒരു ദൈവപുരുഷന് ദൈവദര്‍ശനം ഉണ്ടായത്. മഹാരാജാവ് ഒരു കുഷ്ഠരോഗിയായി മരിച്ചതും നാട്ടുകാര്‍ ദൈവത്തെ പഴിക്കുന്നതും അദ്ദേഹത്തെ വല്ലാതെ ആകുലപ്പെടുത്തിയിരുന്നിരിക്കണം. ലോകത്തിന്‍റെ മുഴുവന്‍ മഹാരാജാവായ ദൈവം ഉയര്‍ന്ന  സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതാണ് അദ്ദേഹം ദര്‍ശിച്ചത്. ഏശായ എന്നായിരുന്നു ഈ ദൈവമനുഷ്യന്‍റെ പേര്. ഒരു പ്രവാചകനായി അദ്...

ആരോഗ്യവും ആരാധനയും

നമ്മുടെ ശരീരത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനായി നാം പല കാര്യങ്ങളും ചെയ്യുന്നുണ്ട്. പതിവായി വ്യായാമം ചെയ്യുന്നു, ശരീരവും, വസ്ത്രവും, വീടും, പരിസരവും ശുചിയായി സൂക്ഷിക്കുന്നു, സമീകൃതമായ ആഹാരം ആവശ്യത്തിന് ഭക്ഷിക്കുന്നു, പതിവായി ആവശ്യത്തിന് ഉറങ്ങുന്നു. മാത്രവുമല്ല, എന്തെങ്കിലും അസുഖം ഉണ്ടെന്ന് തോന്നിയാല്‍ അതിനു വേണ്ട ചികില്‍സ തേടുന്നു. ഈ കാര്യങ്ങളെല്ലാം മുറയ്ക്ക് ചെയ്യുന്നത് കൊണ്ടാണ് നമ്മുടെ ശരീരം സാമാന്യം ആരോഗ്യത്തോടെ ഇരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്നു തെറ്റിച്ചാല്‍ ആരോഗ്യം താറുമാറായത് തന്നെ. നമ്മുടെ ശരീരത്തെക്കാള്‍ എത്രയോ പ്രധാനമാണ് നമ്മുടെ ഉള്ളിലുള്ള മനസ്സ്. നമ്മുടെ മനസിന്‍റെ ഒരു വാഹനം മാത്രമാണു നമ്മുടെ ശരീരം. എന്നാല്‍ നാം നമ്മുടെ ശരീരത്തിനു കൊടുക്കുന്നത്ര പ്രധാന്യം മനസ്സിന് കൊടുക്കുന്നില്ല എന്നതാണു സത്യം. നമ്മുടെ മനസ്സ് ആരോഗ്യത്തോടെ ഇരിക്കുന്നതിന് നാം എന്തു ചെയ്യുന്നു? ശരീരത്തെപ്പോലെ മനസ്സിനും വ്യായാമം ആവശ്യമുണ്ട്. ശരീരത്തെപ്പോലെ മനസ്സിനേയും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ശരീരത്തിനു ഉറക്കം എന്നതുപോലെ മനസ്സിനും വിശ്രമം ആവശ്യമാണ്. മനസ്സിനും വേണം ആഹാരം. അസുഖമുണ്ടെങ്കില്‍ മനസിനും വ...