Posts

ക്രിസ്തുവിൻ ഭാവം

Image
ക്രിസ്തു യേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ! ഫിലിപ്പിയർ . 2:5    (പ്രാർത്ഥന കേൾക്കണമേ -- എന്ന രീതിയിൽ പാടാം) ക്രിസ്തുവിൻ ഭാവം തന്നെ അടിയാർക്കും  തന്നിടണേ പിതാവേ  ദൈവമായിരിക്കെ ദൈവരൂപം വിട്ടു  ദാസവേഷം  ധരിച്ചു  മനുഷ്യനായ് ഭൂവിലവതരിച്ച .... സമ്പന്നനായിട്ടും എല്ലാമുപേക്ഷിച്ചു  ദരിദ്രനായിത്തീർന്നു  ഞങ്ങൾക്കൊരു മാതൃക കാട്ടിത്തന്ന .....  

ആരാധനയിലെ ആവര്‍ത്തനങ്ങള്‍

അടുത്ത കാലത്ത് നമ്മുടെ ഒരു സെമിനാരിയില്‍ ആരാധനയില്‍ സംബന്ധിച്ചപ്പോള്‍ അവിടെ കണ്ട ഒരു കാര്യം എന്നെ വളരെ സന്തോഷിപ്പിച്ചു. ഏഴു നേരത്തെ യാമപ്രാര്‍ഥനകള്‍ മൂന്നു നേരമായാണ്  ഇപ്പോള്‍ ചൊല്ലി വരുന്നത്. പ്രഭാതം, മൂന്നാം മണി, ഉച്ച എന്നീ മൂന്നു നേരത്തെ പ്രാര്‍ഥനകള്‍ ഒന്നിന്  പിറകെ ഒന്നായി ചൊല്ലിയിട്ടാണ് ഞായറാഴ്ച വിശുദ്ധ കുര്‍ബാന തുടങ്ങുന്നത്. നമ്മുടെ ഓരോ  യാമപ്രാര്‍ഥന ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു കൌമാ ... ചൊല്ലിക്കൊണ്ടാണല്ലോ. പ്രഭാതപ്രാര്‍ഥന അവസാനിക്കുമ്പോള്‍ ഒരു കൌമാ ചൊല്ലും. ഉടനെ തന്നെ മൂന്നാം മണിയുടെ ആരംഭത്തിലുള്ള ഒരു കൌമായും ചൊല്ലും. മൂന്നാം മണിയുടെ പ്രാര്‍ഥന അവസാനിക്കുമ്പോഴും ഇത് പോലെ കൌമാ രണ്ടു പ്രാവശ്യം ചൊല്ലും. ചെറുപ്പകാലം മുതലേ ഞാന്‍ കണ്ടിട്ടുള്ളത് കൌമാ ഇങ്ങനെ ആവര്‍ത്തിച്ചു ചൊല്ലുന്നതാണ്. എന്നാല്‍ ഇതില്‍ നിന്നു വിത്യസ്ഥമായ ഒരു രീതിയാണ് ഞാന്‍ സെമിനാരിയില്‍ കണ്ടത്. രണ്ടു കൌമാ അടുത്തടുത്ത് വരുന്ന ഇടങ്ങളില്‍ രണ്ടാമത്തെ കൌമാ ഉറക്കെ  ചൊല്ലാതെ മൌനമായി മാത്രം ചൊല്ലുന്നതാണ് ഈ പുതിയ രീതി. ഇങ്ങനെ ഒരു മാറ്റം എന്നെ വളരെ  സന്തോഷിപ്പിച്ചു. സഭ മുഴുവനും ഈ മാറ്റം വരും എന്...

ഭൂമിയാം ആന

Image
മനുഷ്യകുലം വാസ്തവത്തിൽ ഭൂമി എന്ന മഹാജീവിയുടെ തലച്ചോറാണ്. എന്നാൽ ഇക്കാര്യം മനസിലാക്കാതെ, ഭൂമിയാകുന്ന ആനപ്പുറത്തിരുന്നു അതിന്റെ ചോരയൂറ്റി കുടിക്കുന്ന ഒരു പേൻ പറ്റമായി തീർന്നിരിക്കുന്നു ഇന്ന് നമ്മൾ. ഈ ആശയത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നത് പൌലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ Human Presence എന്ന ഗ്രന്ഥത്തോടാണ്.     ഭൂമിയാം ആന തന്‍ മീതേയിരുന്നതിന്‍ ചോരയൂറ്റീടും പേന്‍പറ്റമായി തീര്‍ന്നു ഹാ മര്‍ത്യകുലം! അതീ ജീവി തന്‍ സ്വന്തം തലച്ചോറു തന്നെയല്ലോ!

സ്തൌമന്‍കാലോസ്

സ്തൌമന്‍കാലോസ്! എന്താണ് ഇതിന്‍റെ അര്‍ത്ഥം? ഈ ചോദ്യത്തിന് എന്‍റെ മനസില്‍ വന്ന ഉത്തരം നിങ്ങളുമായി പങ്കു വയ്ക്കുകയാണിവിടെ.  ആരാധനയില്‍ ഉപയോഗിയ്ക്കുന്ന മിക്ക പ്രയോഗങ്ങളും വന്നിരിക്കുന്നതു സുറിയാനിയില്‍ നിന്നാണ്. എന്നാല്‍ ഗ്രീക്കു ഭാഷയില്‍ നിന്നാണ് സ്തൌമന്‍കാലോസ് വന്നിരിക്കുന്നത്. കുറിയേലായിസോന്‍ വന്നിരിക്കുന്നതും ഗ്രീക്കില്‍ നിന്നാണ്. സ്തൌമന്‍ എന്നാല്‍ നില്‍ക്കണം എന്നു അര്‍ഥമാക്കാം. കാലോസ് എന്നാല്‍ നന്നായി എന്നും അര്‍ഥമാക്കാം.  അപ്പോള്‍ സ്തൌമന്‍കാലോസ് എന്നാല്‍ നന്നായി നില്‍ക്കണം (stand well) എന്നു അര്‍ഥമാക്കാം. നമ്മുടെ ആരാധനക്രമം  വികസിച്ചു വന്ന കാലത്ത് ശുശ്രൂഷക്കാര്‍ ഇല്ലായിരുന്നു എന്നു വേണം മനസിലാക്കാന്‍. ഇന്ന് ശുശ്രൂഷക്കാര്‍ ചെയ്യുന്ന ജോലികള്‍ അന്ന് പട്ടക്കാര്‍ തന്നെ ചെയ്തിരുന്നിരിക്കണം. കിഴക്കോട്ട് തിരിഞ്ഞു പ്രാര്‍ഥിക്കുന്നതിനിടയില്‍ പട്ടക്കാര്‍ പടിഞ്ഞാട്ടു തിരിഞ്ഞു ജനങ്ങള്‍ക്ക് ചില നിദേശങ്ങള്‍ നല്കിയിരുന്നു എന്നു അനുമാനിക്കാം. എന്നാല്‍ പില്‍ക്കാലത്ത് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന ജോലി ശുശ്രൂഷക്കാര്‍ ഏറ്റെടുത്തു. നന്നായി നില്‍ക്കണം, തമ്മില്‍ തമ്മില്‍ സമാധാനം...

കൌമാ ഗാനരൂപത്തില്‍

താതസുതപരിശുദ്ധാത്മാവാകും സര്‍-  വേശനെ വാഴ്ത്തിപ്പാടാം നമുക്ക്  ആദിമുതലെന്നുമെന്നേയ്ക്കുമീശന്‍റെ  നാമം സ്തുതികള്‍ക്ക് യോഗ്യമത്രേ  ശുദ്ധന്‍ പരിശുദ്ധന്‍ ശുദ്ധന്‍ പരിശുദ്ധന്‍  സര്‍വ്വശക്തനാകും സര്‍വേശ്വരന്‍  വാനവും ഭൂമിയും തന്‍ പുകഴ്ചകളാ-  ലേറ്റം മുഖരിതമായിരിപ്പൂ  തമ്പുരനായിടുമീശന്റെ നാമത്തില്‍  നമ്മെയെല്ലാം തേടി വന്നവനും  വീണ്ടും വരുവാനിരിപ്പവനുമായ  ക്രിസ്തുവെ വാഴ്ത്തിടാം മോദമോടെ     തെറ്റുകളേതും വരുത്താതിരിക്കും പ- രിശുദ്ധനീശ്വരാ അങ്ങ് മാത്രം  എല്ലാ കഴിവുകളും തികഞ്ഞുള്ളൊരു   സര്‍വ്വശക്തന്‍ നാഥാ അങ്ങ് മാത്രം   ജീവന്നുറവിടമായ സര്‍വേശ്വരാ  മൃത്യുവില്ലാത്തതങ്ങേയ്ക്ക് മാത്രം  ക്രൂശാര്‍ക്കുമേകാതത്  സ്വയമേറ്റിടും സ്നേഹസ്വരൂപനുമങ്ങ് മാത്രം   തെറ്റുകുറ്റങ്ങള്‍ വരുത്തുന്നവര്‍ ഞങ്ങള്‍  എന്ന് തുറന്നിതാ സമ്മതിപ്പൂ  ഈ കുറ്റസമ്മതം കാരുണ്യപൂര്‍വ്വം കൈ- ക്കൊണ്ട് നാഥാ ക്ഷമയേകിടുക  വാഴ്ത്തിപ്പുകഴ്ത്താം നമുക്ക് സര്‍വ്വേശനെ  വാഴ്ത്താമി ലോകത്തിന്‍ സ്രഷ്ടാവിനെ  വാഴ്ത്ത...

ദൈവത്തെ അഭിവാദ്യം ചെയ്യുന്നതെങ്ങനെ?

പരിചയമുള്ള ഒരാളെ കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്നത് സാധാരണ മര്യാദയാണ്. നമസ്തേ, നമസ്കാരം, സലാം, hello, Good Morning എന്നൊക്കെ നമ്മുടെ അനുദിന ജീവിതത്തില്‍ നാം സാധാരണ പറയാറുണ്ട്. ബന്ധങ്ങള്‍ വിഘടിതമായിപ്പോകാതെ അരക്കിട്ടുറപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് ഇത്. നമ്മള്‍ സുഹൃദ്ബന്ധത്തിലാണ്, ഞാന്‍ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നു എന്നൊക്കെയുള്ള അര്‍ഥങ്ങള്‍ അഭിവാദ്യത്തിനുണ്ട്.   എബ്രായഭാഷയില്‍ ശാലോം എന്നായിരുന്നു ആളുകള്‍ പരസ്പരം അഭിവാദ്യം ചെയ്തിരുന്നത്. സമാധാനം എന്നാണ് സാധാരണ ഈ പദത്തെ തര്‍ജമ ചെയ്യാറുള്ളത്. എന്നാല്‍ സുഖവും, സന്തോഷവും, ആരോഗ്യവും, സുരക്ഷിതത്വവും, സമാധാനവും എല്ലാം ഈ പദത്തില്‍ ഉണ്ട് എന്നു എബ്രായ ഭാഷ അറിയാവുന്നവര്‍ പറയുന്നു. നിങ്ങള്ക്ക് സര്‍വ ഐശ്വര്യങ്ങളും, സുഖവും, സന്തോഷവും, ആരോഗ്യവും, സമാധാനവും ഉണ്ടാകട്ടെ എന്ന ആശംസയാണ് ശാലോം. അറബിക് ഭാഷയില്‍ ഇത് സലാം ആയി. സുറിയാനിയില്‍ ഇത് ശ്ലോമോ ആയി.   ശാലോം പറഞ്ഞു അഭിവാദ്യം ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വേദപുസ്തകത്തിലുണ്ട്. ദൈവദൂതന്‍ മറിയാമിനെ കാണുമ്പോള്‍ (ലൂക്കോസ് 1:28), ശാലോം പറയുന്നുണ്ട്. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ശിഷ്യന്മാരെ കാണ...

ഗ്രിഗോറിയന്‍ ദര്‍ശനം: നമ്മുടെ ദൈവവിശ്വാസം

Image
മലങ്കരസഭാ മാസികയുടെ ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം.