Posts

ലോകത്തെ നമുക്ക് ഒരു ഏദന്‍തോട്ടമാക്കാം

Image
മുഖത്തല YMCA -യുടെ പ്രാര്ധനാവാരം പ്രമാണിച്ച് Nov 11 ഞായറാഴ്ച മുഖത്തല St. George Orthodox  Church -ല്‍ വച്ച് നടന്ന യോഗത്തില്‍ ചെയ്ത പ്രഭാഷണത്തിന്റെ ചുരുക്കം.   Read a summary in English here . എബ്രായ ഭാഷയില്‍ ആളുകള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത് ഷാലോം എന്നാണ്. സമാധാനം എന്നാണ് ഇത് മലയാളത്തില്‍ തര്‍ജമ ചെയ്യാറുള്ളത്. എന്നാല്‍ സമാധാനം കൂടാതെ സുഖവും സന്തോഷവും എല്ലാം ഇതിലുള്‍പ്പെടും. അറമായിക്ക് ഭാഷയില്‍ ഇത് ശ്ലോമോ എന്നായി. അറബി  ഭാഷയില്‍ സലാം എന്നും. ഭാഷ ഏതായാലും  അഭിവാദ്യത്തിന്റെ ഉള്ളടക്കം ഒന്ന് തന്നെ -- നന്മ ഉണ്ടാകട്ടെ  എന്ന്. വ്യക്തികള്‍ക്ക് മാത്രമല്ല  സമൂഹങ്ങള്‍ക്കും നാം  നന്മ ആശംസിക്കാറുണ്ട് സന്തോഷവും സമാധാനവും സുഖവും തീരെയില്ലാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ  ലോകത്തിന്റെ  അവസ്ഥ നാം  മനസിലാക്കുന്നത്‌  സന്തോഷവും സമാധാനവും സുഖവും നിറഞ്ഞ ഒരു  ലോകത്തെ സങ്കല്‍പ്പിച്ചു കൊണ്ടാണ്. പണ്ട് അങ്ങനെയൊരു കാലം ഉണ്ടായിരുന്നു എന്ന്  സങ്കല്‍പ്പിച്ചു കൊണ്ടാണ് നാം ഓണം ആഘോഷിക്കുന്നത്. ഭാവിയില്‍...

ആരാധനക്രമത്തിലില്ലാത്ത രണ്ട് വാചകങ്ങള്‍

 ഇക്കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ സംബധിച്ചപ്പോള്‍ എന്നെ വളരെ സന്തോഷിപ്പിച്ച ഒരു കാര്യം ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നു. ശുശ്രൂഷക്കാരന്‍ ഒന്നാം  തുബ്ദേന്‍ ചൊല്ലിക്കഴിഞ്ഞു. ഇനി അടുത്തത് ക്രമപ്രകാരം  പുരോഹിതന്റെ പ്രാര്‍ഥനയാണ്.  എന്നാല്‍ പ്രാര്‍ഥന ചൊല്ലുന്നതിനു പകരം പുരോഹിതന്‍  ജനത്തോടു സംസാരിക്കുകയാണ്. "പ്രിയമുള്ളവരേ, നമുക്ക് നമ്മുടെ ചുറ്റുപാടുമുള്ള പല പ്രകാരത്തില്‍ വേദന അനുഭവിക്കുന്ന നമ്മുടെ സഹജീവികളെ ഈ സമയത്ത് ഓര്‍ക്കാം.     രോഗങ്ങളാലും ദാരിദ്ര്യത്താലും കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി നമുക്ക് പ്രാര്‍ഥിക്കാം."  ഇപ്രകാരം പറഞ്ഞ ശേഷം പുരോഹിതന്‍  ക്രമപ്രകാരമുള്ള പ്രാര്‍ഥന ചൊല്ലി-- രണ്ടാം തുബ്ദേന്‍ ചൊല്ലുന്നതിനു മുമ്പുള്ള  പുരോഹിതന്റെ പ്രാര്‍ഥന. അത് രോഗങ്ങളാലും ദാരിദ്ര്യത്താലും വേദനിക്കുന്ന മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ഥന ആണെന്ന്  ഞാന്‍   തിരിച്ചറിഞ്ഞു. എനിക്ക് വളരെ സ...

സത്യസന്ധത ബൈബിളിലെ അടിസ്ഥാനപ്രമാണം

 എന്താണ് വേദപുസ്തകത്തിന്റെ കേന്ദ്രസന്ദേശം? വേദപുസ്തകത്തിന് നമ്മോടു പറയാനുള്ളത് ഒറ്റ വാചകത്തില്‍ എങ്ങനെ പറയും? ഹ്യൂസ്ടന്‍ സെന്‍റ് മേരീസ് പള്ളിയില്‍ ഓഗസ്റ്റ് 12 ഞായറാഴ്ച നടത്തിയ പ്രഭാഷണം ഈ വിഷയത്തെക്കുറിച്ചായിരുന്നു. നാം വിശ്വസ്തരായിരിക്കണം എന്നതാണ് വേദപുസ്തകത്തിന് നമ്മോടു പറയാനുള്ള അടിസ്ഥാന സന്ദേശം. വിശ്വാസം, വിശ്വസ്തത എന്നീ പദങ്ങള്‍ക്കു ഒരു വാക്കേ ഉള്ളു ഗ്രീക്ക് ഭാഷയില്‍ --pistis. പലയിടത്തും  വിശ്വസ്തര്‍  എന്ന്  വരേണ്ടടത്തു   വിശ്വാസികള്‍  എന്നാണ് തര്‍ജമ ചെയ്തിരിക്കുന്നത്. നാം നമ്മെക്കുറിച്ചു വിശ്വാസികള്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ വിശ്വസ്തര്‍ എന്ന വിശേഷണമാണ് കൂടുതല്‍ ചേരുന്നത്. ലോകത്തിലുള്ള എല്ലാവരും എന്തെങ്കിലുമൊക്കെ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് വിശ്വാസികളല്ലത്തവര്‍ ആരുമില്ല. എന്നാല്‍ എല്ലാവരും വിശ്വസ്തരല്ല.  മറ്റുള്ളവര്‍ക്ക് എന്നെ വിശ്വസിക്കാമെങ്കില്‍ ഞാന്‍ വിശ്വസ്തനാണ്, സത്യസന്ധനാണ്-- Trustworthy and honest. സത്യസന്ധത ഇല്ലഞ്ഞാല്‍ മറ്റൊന്നും ഉണ്ടാവില്ല.  സ്നേഹമാണ് ഏറ്റവും...

ജോണ് കുന്നത്തും ഗ്രിഗോറിയന്‍ ദര്‍ശനവും

Image
 ഹ്യൂസ്ടന്‍, ജൂലായ്‌ 22.  മലയാളം സൊസൈറ്റി ഓഫ് അമേരിക്ക എന്ന സാംസ്‌കാരിക സംഘടന ജോണ് കുന്നത്തിന് സമുചിതമായ യാത്രയയപ്പ് നല്‍കി ആദരിച്ചു. ഈ സംഘടനയുടെ ആരംഭം മുതല്‍ അതിന്റെ സജീവഭാഗമായിരുന്ന ജോണ് കുന്നത് ഇന്ത്യയിലേക്ക്  താമസം മാറുന്നത് പ്രമാണിച്ചാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്. ജോണ് മാത്യു, തോമസ്‌ വര്‍ഗിസ്, ജോളി വില്ലി, മോളി മാത്യു, ജോര്‍ജ് മണ്ണിക്കരോറ്റ്  എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.  ഗ്രിഗോറിയന്‍ ദര്‍ശനം  പ്രചരിപ്പിക്കുന്നത്  ജോണ് കുന്നത്ത്  തന്റെ ജീവിതദൌത്യമായി സ്വീകരിച്ചിരിക്കുകയാണ്  എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ‍  ഗ്രിഗോറിയന്‍ ദര്‍ശനം എപ്രകാരമാണ് തന്നെ സ്വാധീനിക്കാനിടയായതെന്നു     മറുപടിപ്രസംഗത്തില് ജോണ് കുന്നത്ത്  വിശദമാക്കുകയുണ്ടായി. ഈമലയാളീ online പത്രത്തില്‍ വന്ന വാര്‍ത്ത‍ ഇവിടെ വായിക്കാം. ചിത്രങ്ങള്‍  ഇവിടെ  കാണാം   ജോര്‍ജ് മണ്ണിക്കരോട്ട് ജോണ് മാത്യു ജോളി വില്ലി    മോളി മാത്യു തോമസ്‌ വര്‍ഗിസ് ...

പ്രകാശം ക്രൈസ്തവ പാരമ്പര്യത്തില്‍

Image
പ്രകാശം ക്രൈസ്തവ പാരമ്പര്യത്തില്‍---  ജൂലൈ 21 ശനിയാഴ്ച ഹ്യൂസ്ടന്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്സ് പള്ളിയില്‍ കോട്ടയം  ഓര്‍ത്തോഡോക്സ്  വൈടികസേമിനാരിയുടെ മുന്‍ പ്രിന്‍സിപല്‍ ആയിരുന്ന ഡോക്ടര്‍ കെ. എം. ജോര്‍ജ് അച്ചന്‍ ചെയ്ത പ്രഭാഷണത്തിന്റെ വിഷയം ഇതായിരുന്നു. പ്രഭാഷണം ഇവിടെ കേള്‍ക്കാം. പ്രഭാഷണത്തിന്റെ ഒരു രത്നച്ചുരുക്കം താഴെ കൊടുക്കുന്നു. സൂര്യന്‍ കിഴക്ക് നിന്ന് ഉദിക്കുന്നത് കൊണ്ട് കിഴക്ക് നന്മയുടെ പ്രതീകമായി. സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കുന്നത് കൊണ്ട് പടിഞ്ഞാറു തിന്മയുടെ പ്രതീകമായി. അതുകൊണ്ടാവാം മാമോദീസയുടെ സമയത്ത് യേശുവിനെ സ്വീകരിക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോള്‍ കിഴക്കോട്ടു തിരിയുന്നത് . അത് പോലെ സാത്താനെ നിരാകരിക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോള്‍ പടിഞ്ഞാട്ടു തിരിയുന്നതും. പ്രകാശം സര്‍വജീവജാലങ്ങള്‍ക്കും ജീവന്‍ നല്‍കുന്നു. അതുകൊണ്ട്സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ സര്‍വ ജീവജാലങ്ങളും ആഹ്ളാദിക്കുന്നു. പക്ഷികള്‍ സൂര്യോദയത്തില്‍ ഗാനങ്ങളാലപിച്ചു  സന്തോഷം പ്രകടിപ്പിക്കുന്നു. എന്നാല്‍ സന്ധ്യക്ക്‌ സൂര്യാസ്തമയത്തിങ്കല്‍ പക്ഷികള്‍ പാട...

ഹൃദയശുധിയുള്ളവര്‍ ദൈവത്തെ കാണും

ജൂലൈ 1 ഞായറാഴ്ച ഹ്യൂസ്ടന്‍ സെന്റ്‌ മേരിസ് പള്ളിയില്‍ നടത്തിയ ഒരു വേദപഠന ക്ലാസിന്റെ സംഗ്രഹം താഴെ വായിക്കാം. ഏതാണ്ട് 20 മിനിറ്റ് നീണ്ട ക്ലാസ് ഇവിടെ കേള്‍ക്കാം.  നിങ്ങളുടെ വീട്ടില്‍ വന്ന ഒരതിഥി നിങ്ങളുടെ പ്രതീക്ഷ പോലെ പെരുമാറാതിരുന്നാല്‍  നിങ്ങള്‍ മുഖത്തു നോക്കി അതിഥിയെ ശാസിക്കുമോ? ഈ അതിഥി നിങ്ങള്‍ ആദരിക്കുന്ന ഒരാള്‍ ആണെങ്കില്‍ സ്വപ്നത്തില്‍ പോലും അങ്ങനെ ചെയ്യാന്‍ മുതിരുകയില്ല. എന്നാല്‍ അങ്ങനെയുള്ള ഒരു സംഭവം വേദപുസ്തകത്തിലുണ്ട്. യേശു തമ്പുരാന്‍ ആയിരുന്നു അതിഥി. മാര്ത്തയാണ്  യേശുവിനെ ശാസിക്കാന്‍ ധൈര്യപ്പെട്ട  വീട്ടുകാരി.  മാര്‍ത്തയുടെ മനസ്സ് കലങ്ങി മറിഞ്ഞിരുന്നു. അതാണ്‌ അത്തരം  വിവേകശൂന്യമായ പെരുമാറ്റം ഉണ്ടാവാന്‍ കാരണം. കലങ്ങി മറിയുന്ന മനസ്സ് കൊടുംകാറ്റ് അടിച്ചു കലങ്ങി  മറിയുന്ന   ഒരു  തടാകം  പോലെയാണ്. ശാന്തമായ  ഒരു മനസ്സിനേ  വിജയകരമായ  ഒരു ജീവിതം  പടുത്തുയര്ത്താനാവു. "ഹൃദയശുധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ...

ലക്ഷണമൊത്തവരില്ലേയില്ല

Image
May 5 നു  ഹ്യൂസ്ടനിലുള്ള  ഞങ്ങളുടെ വസതിയില്‍  കൂടിയ  പ്രാര്‍ഥനാ  യോഗത്തില്‍  ഞാന്‍  ചെയ്ത പ്രഭാഷണം    കേള്‍ക്കുക   ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍  ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ എന്നാണു നമ്മുടെ കുഞ്ചന്‍  ‍ നമ്പ്യാര്‍  പറഞ്ഞത്. സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും ലക്ഷണമൊത്തവരാണ് എന്ന ധാരണയെ തിരുത്താനാവണം അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അംഗവൈകല്യങ്ങളും രോഗങ്ങളും സാമ്പത്തിക പരാധീനതയുമൊക്കെ ശാപഗ്രസ്തരായ കുറച്ചു പേര്‍ക്ക് മാത്രമുള്ളതാണ് എന്ന ധാരണ യേശുവിന്റെ കാലത്തെന്ന പോലെ ഇന്നും സര്‍വ സാധാരണയാണ്. അതുകൊണ്ടാണ് അങ്ങനെയുള്ളവരെ സമൂഹം അവജ്ഞയോടെ  നോക്കിക്കാണുന്നത്‌ കുഞ്ചന്‍ ‍ നമ്പ്യാരുടെതില്‍ ‍  നിന്നും കുറേക്കൂടി കടന്ന വീക്ഷണമായിരുന്നു യേശു തമ്പുരാന്റെത്. ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍   ലക്ഷണമൊത്തവരില്ലേയില്ല  എന്നായിരുന്നു യേശു തമ്പുരാന്റെ വീക്ഷണം. ലക്ഷണമൊത്തതായി  ദൈവം തമ്പുരാനേ ഉള്ളു. സല്‍ഗുണ സംപൂര്‍ണന...