Posts

പൌലോസ് മാര്‍ ഗ്രിഗോറിയോസിന്റെ ദര്‍ശനം

Image
ഏപ്രില്‍ 1 നു ഹ്യൂസ്ടനില്‍ വച്ച് മലയാളം സൊസൈറ്റി ഓഫ് അമേരിക്ക എന്ന സംഘടന താഴെപ്പറയുന്ന വിഷയത്തെക്കുറിച്ച് ഒരു സെമിനാര്‍ നടത്തി  വിഷയം അവതരിപ്പിച്ചത്  ഗ്രിഗോറിയന്‍ വിഷന്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ജോണ് കുന്നത്ത്. പത്രവാര്‍ത്ത  വായിക്കുക . ]utemkv amÀ {KntKmdntbmknsâ ZÀi\w 1893 þ  Nn¡mtKmbn Hcp temIatlmÂkhw \S¡pIbp ണ്ട ­­ ­­mbn þ sImfw_kv Atacn¡bnse¯nbXnsâ 400 þ mw hmÀjnIw {]amWn¨mbncp¶p AXv. Cu atlmÂkh ¯nsâ `mKambn Ht«sd temI kt½f\§Ä \S¶p. Ahbn GÁhpw P\{i²bmIÀjn¨Xv Parliament of World Religions F¶ t]cn \S¶ aXkt½f\amWv. c ണ്ട ­ ­ ­ mgvN \o ണ്ട ­ Cu kt½f\¯nsâ apJy BIÀjWw `mcX¯n \ns¶¯nb Hcp bphk\ymknbmbncp¶p þ kzman hnthIm\µ³. aXkulmÀ±¯neqsS a\pjyhÀKw Hcp IpSpw_ambn hÀ¯n¡Wsa¶ hnthIm\µsâ ktµiw kt½f\s¯ Bthiw sImÅn¨p.   \qdp hÀj§Ä¡p tijw, 1993 þ Â, Nn¡mtKmbn asÁmcp temI aXkt½f\w \S¶p. 1893 þ  \S¶ aXkt½f\¯nsâ Hcp iXm_vZn BtLmjw IqSnbmbncp¶p AXv. GXm ണ്ട ­ ­v 8000 þ t¯mfw t]À ]s¦Sp¯ Cu kt½f\¯nsâ t\Xr\ncbn asÁmcp `mcXob\pmbncp...

അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക്

Image
ഒരു പിറവിക്കുരുടനെ യേശു സൌഖ്യമാക്കുന്ന  കഥ ഹൃദയ സ്പര്‍ശിയാണ്. അയാള്‍ക്ക്‌സൌഖ്യം നല്‍കാന്‍ വേണ്ടി അല്പം മണ്ണ് കുഴച്ചതിന്റെ പേരില്‍ മതപ്രമാണിമാര്‍ യേശുവിനെ പാപി എന്ന് മുദ്ര കുത്തുന്നു. അയാളുടെ പൂര്‍വികര്‍ ചെയ്ത പാപത്തിന്റെ ശിക്ഷയായി ദൈവം അയാളെ അന്ധനായി സൃഷ്ടിച്ചതാണെന്നും അയാളുടെ കണ്ണ് തുറന്ന യേശു ദൈവത്തെ ധിക്കരിക്കുന്ന ഒരാളാണെന്നും അവര്‍ വിലയിരുത്തുന്നു. യേശുവിന്റെ ശക്തി സാത്താന്റെതാനെന്നും അവര്‍ കരുതുന്നു. യേശു ഒരു ദൈവമനുഷ്യനാണ് എന്ന് പറഞ്ഞതിന്റെ പേരില്‍ ആ മനുഷ്യനെ അവര്‍ സമുദായത്തില്‍ നിന്നും ഭ്രഷ്ടനാക്കുന്നു. വിഷമത്തിന്റെ പടുകുഴിയില്‍ പതിച്ച അയാളെ യേശു ചെന്ന് കണ്ടു ആശ്വസിപ്പിക്കുന്നു. ഹ്യൂസ്ടന്‍ സെന്‍റ് മേരിസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ ഞാന്‍ ഇന്ന് ചെയ്ത പ്രഭാഷണത്തിന്റെ ഒരു സംഗ്രഹമാണിത് . പ്രഭാഷണം ഇവിടെ കേള്‍ക്കാം. Read a summary in English here .

കര്‍ത്തൃപ്രാര്‍ഥനയ്ക്ക് ഒരു പുനരാഖ്യാനം

സ്വര്‍ഗ്ഗത്തില്‍ വാണിടും താതാ തവ നാമം  പാവനമെന്ന് വാഴ്ത്തപ്പെടട്ടെ  അങ്ങല്ലാതില്ല പരിശുദ്ധനായാരും  എന്നേവരുമറിയേണം നന്നായ്   നാഥാ അവിടുന്ന് സ്വര്‍ഗ്ഗത്തെ വാഴും പോല്‍  വാഴണേ ഭൂമിയെയും ദയവായ്  താവകയിഷ്ടം സ്വര്‍ലോകെ ഭവിക്കുംപോ- ലീ ഭൂവിലും ഭവിച്ചീടണമേ  അങ്ങേയ്ക്കൊപ്പം മക്കള്‍ ഞങ്ങള്‍ വളരുവാ- നേക തിരിച്ചറിവെന്ന ഭോജ്യം  താവകയിഷ്ടം പോല്‍ ജീവിപ്പതിന്നായി  അഭ്യസിപ്പിക്കടിയാരെയെന്നും   ഞങ്ങള്‍ക്കെതിരായി ദോഷങ്ങള്‍ ചെയ്തിടു-  മേവരോടും ക്ഷമിക്കുന്നു ഞങ്ങള്‍  ഞങ്ങള്‍ ദിനവും വരുത്തുമബദ്ധങ്ങള്‍-  ക്കായ് ക്ഷമ യാചിച്ചിടുന്നു ഞങ്ങള്‍  ആരെയും ന്യായം വിധിക്കാതെ ഞങ്ങളെ  നാഥാ തടയേണമേ ദയവായ്  സാത്താന്‍റെ പാതയില്‍ പോയിടാതെങ്ങളെ  സംരക്ഷിക്കേണമനവരതം   ലോകത്തിന്‍ രാജാവവിടുന്ന് മാത്രമാ -    ണെന്തും കഴിയുന്നോനങ്ങ് മാത്രം   അങ്ങ് മാത്രം വീഴ്ചകള്‍ വരുത്താത്തവന്‍   ആകയാലങ്ങ് മഹത്വയോഗ്യന്‍   

ദൈവത്തെ സ്നേഹിപ്പോര്‍ ഭാഗ്യവാന്‍മാര്‍

( മാര്‍ അപ്രേമിന്‍റെ ഒരു സങ്കീര്‍ ത്തനം) ക്ലേശ സമ്പൂര്‍ണമീ ജീവിത യാത്രയില്‍ ദൈവത്തെ സ്നേഹിപ്പോര്‍ ഭാഗ്യവാന്‍മാര്‍ ജീവഫലങ്ങള്‍ സമൃദ്ധി യായ് കായ്ചിടും നല്‍ വയല്‍ പോലവര്‍ നന്മ ചെയ്‌ വു സ്വര്‍ഗീയ ദൂതരെ പ്പോല്‍ സദാ പാവന ചിന്തയില്‍ വ്യാപരി പ്പോര്‍ക്ക് ഭാഗ്യം ഒന്നിനും ദാസ്യ പ്പെടാതെ യാത്മാവിനെ നിത്യവും കാത്തിടും ശുദ്ധ രവര്‍ ദൈവ സ്മരണ മറഞ്ഞു പോകാതെ മ- നസ്സില്‍ സൂക്ഷിക്കുവോര്‍ ഭാഗ്യ വാന്മാര്‍ സ്വര്‍ഗീയ ദൂതരെ പ്പോലവര്‍ സസ്നേഹം നാഥനെ വാഴ്ത്തി പ്പുകഴ്ത്തും സദാ ഏവരേയും ദൈവ സന്നിധെ എത്തിക്കും പശ്ചാത്താ പത്തെ സ്നേഹി ച്ചിടുവോര്‍ കണ്ടെത്തി ല്ലാനന്ദം പാപകര്‍മ്മങ്ങളില്‍ ആഹ്ലാദിക്കും സല്‍പ്രവര്‍ത്തികളില്‍ താലന്തുകള്‍ നന്നായ്‌ വ്യാപാരം ചെയ്തിടും ഉത്തമ കാര്യ വിചാരകന്‍ പോല്‍ ആത്മാവിനെയും ശരീരത്തെയും പരി- പാലിച്ചിടുന്നവര്‍ ഭാഗ്യ വാന്മാര്‍

അനുഭവിച്ചീടുന്നോര്‍ക്കായി അനുഷ്ടിക്കുന്നീ കുര്‍ബാന

കുര്ബാനയ്ക്കൊടുവില്‍ ധാരാളം ആളുകള്‍ കുര്‍ബാന ഭക്ഷിക്കുവാന്‍ മുന്നോട്ടു വരുന്ന കാഴ്ച ഇന്ന് മിക്ക പള്ളികളിലും സാധാരണയാണ്. ഏതാണ്ട് മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. മിക്കപ്പോഴും കുര്‍ബാന അര്‍പ്പിക്കുന്ന പുരോഹിതന്‍ മാത്രം കുര്‍ബാന ഭക്ഷിക്കുകയായിരുന്നു പതിവ്. വിരലില്‍ എണ്ണാവുന്ന കുറേപ്പേര്‍, മിക്കപ്പോഴും പ്രായമായ കുറെ സ്ത്രീകള്‍, കുര്‍ബാന ഭക്ഷിച്ചെന്നു വരും. ആഴ്ച തോറും കുര്‍ബാനയില്‍ സംബന്ധിച്ച് മടങ്ങുന്ന വിശ്വാസികള്‍ കുര്‍ബാന ഭക്ഷിക്കുന്നത് വര്‍ഷത്തില്‍ ഒരിക്കലാണ് -- പെസഹാ പെരുനാളില്‍. കുര്‍ബാന ഭക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് കരുതപ്പെട്ടിരുന്നില്ല എന്നതാണ് അതിന്റെ ഒരു കാരണം. "അനുഭവിച്ചീടുന്നോര്‍ക്കായി അനുഷ്ടിക്കുന്നീ കുര്‍ബാന" എന്ന ആശയം ഇന്നത്തെപ്പോലെ അന്ന് പ്രബലമായിരുന്നില്ല. കുര്‍ബാനയില്‍ സംബന്ധിച്ചിട്ടു ഭക്ഷിക്കാതെ പോയാല്‍ അത് ഒരു വിരുന്നു ഒരുക്കിയിട്ടു കഴിക്കാതെ പോകുന്നത് പോലെയാണ് എന്ന ആശയം ഇന്ന് ശക്തമായിട്ടുണ്ട്. മറ്റൊരു കാരണം പ്രായോഗിക ബുദ്ധിമുട്ടാണ്. കുര്‍ബാന ഭക്ഷിക്കുന്നതിനുള്ള ഒരുക്കമാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്‌. അന്ന് രാവിലെ ...

ആദം ദൈവത്തിന്റെ മകന്‍

Image
  2011 ഡിസംബര്‍ 18 -നു ഹ്യൂസ്ടനിലെ സെന്റ്‌ മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ ചെയ്ത പ്രഭാഷണം ലൂക്കോസിന്റെ സുവിശേഷത്തില്‍   യേശുവിന്റെ വംശാവലി അവസാനിക്കുന്നത് ഇങ്ങനെയാണ്: ആദം ദൈവത്തിന്റെ മകന്‍. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണെന്ന്  ഉല്പത്തി പുസ്തകം പറയുന്നതിന്റെ അര്‍ഥം ലൂക്കോസ് ഇങ്ങനെയാണ് വ്യക്തമാകുന്നത്. ആദം ദൈവത്തിന്റെ മകനാണെങ്കില്‍ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്നു വരും. ലൂക്കോസിന്റെ ഈ ബോധ്യം യേശുവിന്റെതായിരുന്നു. അതുകൊണ്ടാണല്ലോ ദൈവത്തെ ഞങ്ങളുടെ പിതാവേ എന്ന് വിളിക്കുവാന്‍ യേശു പഠിപ്പിച്ചത്. എല്ലാവര്ക്കും ഈ ബോധ്യം ഉണ്ടായാല്‍ ലോകം ഒരു കുടുംബമാകും. നിര്‍ഭാഗ്യവശാല്‍ എല്ലാവരും   അങ്ങനെ ചിന്ത്ക്കുന്നില്ല. തങ്ങള്‍ മാത്രമാണ് ദൈവത്തിന്റെ മക്കള്‍ എന്ന് കരുതുനവര്‍ ഓരോ മതത്തിലുമുണ്ട്. അനുസരണക്കേട്‌   കാട്ടിയപ്പോള്‍ മനുഷ്യന്റെ പുത്രസ്ഥാനം നഷ്ടപ്പെട്ടു എന്നാണു പടിഞ്ഞാറന്‍ ക്രൈസ്തവ പാരമ്പര്യത്തില്‍ നിലവിലുള്ള വിശ്വാസം. നഷ്ടപ്പെട്ടു എന്ന് തോന്നുന്നത് മനുഷ്യര്‍ക്ക്‌ മാത്രമാണ് എന്നും, ...

"ഗ്രിഗോറിയന്‍ വിഷന്‍" പ്രകാശനം ചെയ്തു

  വിശ്വപ്രശസ്ത ദാര്‍ശനികനും ചിന്തകനും ആയിരുന്ന പൌലോസ് മാര്‍ ഗ്രിഗോറിയോസിന്റെ ചിന്താലോകത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഗ്രിഗോറിയന്‍ വിഷന്‍ എന്ന പുതിയ പുസ്തകം നവംബര്‍ 24 നു കോട്ടയത്ത് ഓര്‍ത്തോഡോക്സ് തിയോളോജിക്കല് സെമിനാരിയില്‍ പ്രകാശനം ചെയ്തു. ഈ മഹാദാര്‍ശനികന്‍ കാലയവനികയില്‍ മറഞ്ഞിട്ട് 15 വര്ഷം തികയുന്നു. ഇന്ത്യയിലെ ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് പൌലോസ് കാതോലിക്ക ബാവയാണ് പ്രകാശനം നിര്‍വഹിച്ചത്. ഗ്രിഗോറിയന്‍ സ്റ്ടി സര്‍ക്കിള്‍ സ്ഥാപിക്കുകയും അതിലൂടെ അനേക വര്‍ഷങ്ങളായി ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്തകളെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ ജോണ് കുന്നത്ത് ആണ് ഗ്രന്ഥകര്‍ത്താവ്‌. ഓര്‍ത്തോഡോക്സ് വൈദിക സെമിനാരിയുടെ പ്രധാനാധ്യാപകനും പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനുമായ കെ. എം. ജോര്‍ജ് അച്ചന് ഈ ഗ്രന്ഥത്തിന് അവതാരിക രചിച്ചിരിക്കുന്നു. ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്താലോകത്തിലേക്ക് ഒരു ജനാല തുറക്കുന്ന ഈ ഗ്രന്ഥം രചിച്ചു ലോകത്തിനു സമര്‍പ്പിച്ച ഗ്രന്ഥകര്‍ത്താവിനെ അദ്ദേഹം അനുമോദിക്കുന്നു. മാര്‍ ഗ്രിഗോരിയോസിന്റെ ചിന്തയോട് അങ്ങേയറ്റം...