Posts

മൃത്യുവിന്‍ മൃതി

Image
അഗ്നിസിംഹാസനമതിലാരൂഢനായ്‌ വാഴും ഭൂസ്വര്ഗങ്ങള്‍ക്കധിപതിയാകും രാജരാജന്‍ ഇരുലോകങ്ങളുമതി ഭംഗ്യാ പരിപാലിക്കവേ ഉണ്ടായി ഗുരുതരമൊരു പ്രശ്നം പാരിടത്തില്‍ ഭൂഗര്‍ഭേയുള്ളൊരു വന്‍ഗുഹയില്‍ നിന്നും വന്ന മൃത്യുവെന്നറിയപ്പെട്ടിടുമൊരു ഭീകരരൂപി നിര്‍ഭയരായ് ഭൂവില്‍ മേവീടും മാനവരെ ബന്ധിതരാക്കി തന്‍  ഗുഹയതിലടിമകളായ് മാറ്റി അന്ധകാരത്തിലാണ്ടോരാ ഗുഹയില്‍ നിന്നും ബന്ധിതരുടെ നിലവിളിശബ്ദം സ്വര്‍ഗേയെത്തി മൃത്യുവില്‍ നിന്നും മാനവരെ രക്ഷിച്ചീടാന്‍ വന്നു ഭൂവില്‍  സ്വര്‍ഗോന്നതിയില്‍ നിന്നും രാജന്‍ വേഷപ്രച്ഛന്നനായ്‌ രാജന്‍ ഭയമില്ലാതെ ചെന്നു ഭീകരരൂപിതന്‍ സവിധത്തില്‍ മെല്ലെ ആരിതെന്നറിയാതാ രാജനെ ഭീകരരൂപി ബന്ധിച്ചു വേഗം തന്നുടെ ഗുഹയതിലാക്കീനാന്‍ ബന്ധിതനായ് ഗുഹയിലകപ്പെട്ടൊരു രാജരാജന്‍ ചങ്ങല പൊട്ടിച്ചതിവേഗം സ്വരൂപം പൂണ്ടു ഭൂസ്വര്ഗങ്ങള്‍ക്കധിപധിയെത്തന്‍ ഗുഹതന്നുള്ളില്‍ ദര്ശിച്ചാ ഭീകരരൂപി അതിഭീതനായി ശക്തരാമെതിരാളികളുടെ പോരാട്ടത്തിങ്കല്‍ ഭൂമി ഞെട്ടി വിറച്ചു സ്വര്‍ഗം കിടിലം കൊണ്ടു പോരാട്ടത്തിന്നൊടുവില്‍ മൃത്യു മൃതനായ്‌ വീണു ഭൂസ്വര്‍ഗങ്ങളിലെങ്ങും വിജയഭേരി മുഴങ്ങി മൃത്യുവിന്‍ ഗുഹയിലടിമകള...

മനസ്സിനും വേണം വ്യായാമം

Image
2011 മാര്‍ച്ച് 6 -നു വൈകിട്ട് 4 മണിക്ക് ഹ്യൂസ്റ്റനില്‍ വച്ചു നടന്ന  മലയാളം  സൊസൈറ്റിയുടെ  സാഹിത്യ  സമ്മേളനത്തില്‍   അവതരിപ്പിച്ച  വിഷയം.  ഡ്രൈവിംഗ് വശമില്ലാത്ത ഒരാള്‍ കാറോടിച്ചാല്‍ എങ്ങനെയിരിക്കും? അപകടം സുനിശ്ചിതം. എത്തേണ്ടിടത്ത്  എത്തുകയുമില്ല.  മനസ്സ്  എന്ന  കാറോടിച്ചാണ് മനുഷ്യന്‍ ജീവിതയാത്ര ചെയ്യുന്നത്. എന്നാല്‍ നമ്മുടെ  ഈ കാലഘട്ടത്തില്‍  ഭൂരിപക്ഷം പേര്‍ക്കും  ഈ കാര്‍ വേണ്ടപോലെ ഡ്രൈവ് ചെയ്യാന്‍ അറിഞ്ഞുകൂടാ എന്നുള്ളതാണ് സത്യം.  ഇന്നത്തെ വഴി പിഴച്ച വൈയക്തിക-സാമൂഹ്യ ജീവിതശൈലിയുടെ പ്രധാന കാരണം ഇതാണെന്ന് സംശയലേശമെന്യേ പറയാം. മനസെന്ന കാറിനെ അതിന്റെ വഴിക്ക് പോകാന്‍ വിടാതെ പൂര്‍ണമായ നിയന്ത്രണത്തിലാക്കി വേണ്ടപോലെ ഡ്രൈവ് ചെയ്യുവാന്‍ നമ്മെ കഴിവുള്ളവരാക്കുന്ന ഒരു പരിശീലന പരിപാടിയാണ് മെഡിറ്റെഷെന്‍. ശരീരത്തിന്റെ സൌന്ദര്യത്തിനും ആരോഗ്യത്തിനും അമിത പ്രാധാന്യം നല്‍കി മനസിന്റെ സൌന്ദര്യത്തെയും ആരോഗ്യത്തെയും അവഗണിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ...

രണ്ടാം ഹവ്വ

Image
  2010 Nov 21 -ന് ഹ്യൂസ്ടനിലെ സെന്റ്‌ മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ ചെയ്ത ധ്യാനപ്രഭാഷണം കേള്‍ക്കുക .    ഒന്നാം ഹവ്വ അനുസരണക്കേടിന്റെ പ്രതീകമായിരിക്കുന്നത് പോലെ രണ്ടാം ഹവ്വ അനുസരണത്തിന്റെ പ്രതീകമാണ്. ആദ്യത്തേത്‌ നാശത്തിന്റെ പാതയാണെങ്കില്‍ രണ്ടാമത്തേത്‌ ജിവന്റെ പാതയാണ്. അനുസരിക്കേണ്ടത്‌ ദൈവത്തിന്റെ നിയമങ്ങളെയാണ്. ലോകം നിലനില്‍ക്കുന്നത് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. നിയമങ്ങളെ അനുസരിക്കാതെ നിലനില്‍പ്പില്ല. അതുകൊണ്ടാണ് അനുസരണം ജീവന്റെ മാര്‍ഗമാകുന്നത്.

എന്‍റെ പുസ്തകങ്ങളും ജീവിതവീക്ഷണവും

Image
ഞാന്‍ ഈയിടെ ചില പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കുകയുണ്ടായി.    An Orientation to our Life , A God with a Wider Heart , An Adventure Trip with God എന്നിവയാണ്  അവ.   എന്തിന് വേണ്ടിയാണു ഞാന്‍ ഇവ എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ഇവിടെ ചുരുക്കി പറയാം. ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ഞാന്‍ ഇവ എഴുതിയിരിക്കുന്നത്. അവര്‍ നേരിടുന്ന അതിഗുരുതരമായ ചില അസ്തിത്വ പ്രശ്നങ്ങളെ അതിജീവിച്ചു  ശക്തമായ ഒരു അടിത്തറയിന്മേല്‍ അര്‍ത്ഥവത്തായ ഒരു ജീവിതം കെട്ടിപ്പടുക്കുവാന്‍ അവരെ സഹായിക്കുകയാണ് ഈ പുസ്തകങ്ങളുടെ ഉദ്ദേശം. ഈ പ്രസ്താവന ഞാന്‍ കുറേക്കൂടി വിശദമാക്കാം. ഒരു ജീവിതവീക്ഷണത്തെ  അസിസ്ഥാനമാക്കി അതിന്റെ പുറത്താണ് നമ്മള്‍ ജീവിതം കെട്ടിപ്പടുക്കുന്നത്.  നമ്മുടെ ഭാഷ, സംസ്കാരം എന്നിവയെപ്പോലെ പരമ്പരാഗതമായി നമുക്ക് ലഭിക്കുന്നതാണ് നമ്മുടെ ജീവിതവീക്ഷണവും. ജീവിതത്തെ സംബന്ധിക്കുന്ന  അടിസ്ഥാന ചോദ്യങ്ങള്‍ക്ക് നമ്മുടെ ജീവിതവീക്ഷണം ഉത്തരം നല്‍കുന്നു. നമ്മള്‍ ആരാണ്? നമ്മള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ലോകത്തോട്‌ നം എങ്ങനെ ബന്ധപ്പെട്ടിരിക്ക...

അമ്മമാര്‍ മൂന്നു പേര്‍

  ഹ്യൂസ്ടനില്‍ നടന്ന സമ്മര്‍ മലയാളം സ്കൂളിന്റെ സമാപനസമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം കേള്‍ക്കുക   സ്വന്തം പെറ്റമ്മയെ കൂടാതെ രണ്ടമ്മമാര്‍ കൂടി നമുക്കുണ്ട് എന്ന്   പ്രോഫെസര്‍ സി. ജെ. മണ്ണുമ്മൂട്‌  അദ്ദേഹത്തിന്റെ  അമ്മമാര്‍ മൂന്നു പേര്‍ എന്ന കവിതയില്‍ പറയുന്നു: മാതൃഭാഷയും, മാതൃഭൂമിയും.

ജീവിതവീക്ഷണം പങ്കു വയ്ക്കുവാന്‍ ഒരു വേദി

Image
നമ്മള്‍ ജീവിതയാത്ര ചെയ്യുന്നത് നമ്മുടെ  ജീവിതവീക്ഷണത്തെ   അടിസ്ഥാനമാക്കിയാണ്. നമ്മളെല്ലാം  ഒരു  നാട്ടില്‍  നിന്നുള്ളവരും ഒരു ഭാഷ സംസാരിക്കുന്നവരും  ആണെങ്കിലും  നമ്മുടെ ജീവിതവീക്ഷണം ഒരുപോലെയല്ല. കുറെ അന്ധന്മാര്‍ ആനയെ കാണാന്‍ പോയ കഥയില്‍, അവരെല്ലാം ഒരേ ആനയെയാണ്‌ കണ്ടതെങ്കിലും  ആനയെക്കുറിച്ചുള്ള അവരുടെ വീക്ഷണം വ്യത്യസ്തമായിരുന്നു.  ഒരാള്‍  ആന  ഒരു  തൂണ്  പോലെയാണെന്നും, മറ്റൊരാള്‍ ചൂല് പോലെയാണെന്നും, മൂന്നാമതൊരാള്‍ ഒരു പത്തായം  പോലെയാണെന്നും  അഭിപ്രായപ്പെട്ടു. അവരവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു ഓരോരുത്തരുടെയും നിഗമനം. അന്ധന്മാരുടെ മുമ്പില്‍ ആനയെന്ന പോലെയാണ് നമ്മുടെ മുമ്പില്‍ ജീവിതം  എന്ന മഹാരഹസ്യം. പരിമിതമായ  ജീവിതാനുഭവങ്ങളുടെ  വെളിച്ചത്തില്‍  വ്യക്തികളും സമൂഹങ്ങളും അവരവരുടേതായ ജീവിതവീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നു.  നമ്മുടെയൊക്കെ ജീവിതവീക്ഷണത്തില്‍ സമാനമായി പലതുമുണ്ടാകാം. എങ്കിലും വൈവിധ്യങ്ങള്‍ നിരവധിയാണ്. ന...

ഒന്നിച്ചുള്ള ജീവിതം -- എന്തിന്? എങ്ങനെ?

ഷുഗര്‍ലാന്‍ഡ്‌ സെന്‍റ്  മേരീസ് പ്രേയെര്‍  ഫെലോഷിപ്പിന്ടെ പ്രഥമയോഗത്തില്‍ ചെയ്ത പ്രഭാഷണം മനുഷ്യര്‍ ഒന്നിച്ചു ജീവിക്കുന്നത് എന്തിന് വേണ്ടി, എങ്ങനെ ഒന്നിച്ചു ജീവിക്കാനാവും,  എങ്ങനെ മുറിഞ്ഞ ബന്ധങ്ങള്‍ വീണ്ടും യോജിപ്പിക്കാം എന്നീ ചോദ്യങ്ങള്‍ക്ക് ഇവിടെ  ഉത്തരം തേടുന്നു. പ്രഭാഷണം കേള്‍ക്കുക.   Read a summary in English here .