Posts

ഒന്നിച്ചുള്ള ജീവിതം -- എന്തിന്? എങ്ങനെ?

ഷുഗര്‍ലാന്‍ഡ്‌ സെന്‍റ്  മേരീസ് പ്രേയെര്‍  ഫെലോഷിപ്പിന്ടെ പ്രഥമയോഗത്തില്‍ ചെയ്ത പ്രഭാഷണം മനുഷ്യര്‍ ഒന്നിച്ചു ജീവിക്കുന്നത് എന്തിന് വേണ്ടി, എങ്ങനെ ഒന്നിച്ചു ജീവിക്കാനാവും,  എങ്ങനെ മുറിഞ്ഞ ബന്ധങ്ങള്‍ വീണ്ടും യോജിപ്പിക്കാം എന്നീ ചോദ്യങ്ങള്‍ക്ക് ഇവിടെ  ഉത്തരം തേടുന്നു. പ്രഭാഷണം കേള്‍ക്കുക.   Read a summary in English here .

മനുഷ്യനും ബന്ധങ്ങളും

  2010 ജൂണ്‍ മാസം മുഖത്തല  St ജോര്‍ജ് ഓര്‍ത്തോഡോക്സ്  ഇടവകയിലെ ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ വാര്‍ഷിക സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണം. മനുഷ്യന് പ്രകൃതിയോടും സഹജീവികളോടും ദൈവത്തോടും ഉള്ള ബന്ധത്തെ സംബന്ധിക്കുന്ന   ആഴമായ  വിചിന്തനം. ഈ ബന്ധങ്ങള്‍ എന്തിനു വേണ്ടി?   അറ്റു പോയ ബന്ധങ്ങള്‍ എങ്ങനെ പുനസ്ഥാപിക്കാം? ദൈവത്തോടുള്ള ബന്ധത്തില്‍ പ്രാര്‍ഥനയ്ക്കുള്ള സ്ഥാനം എന്ത്? ഭാഗം 1 ഭാഗം 2

ജീവിതം എന്ന സാഹസിക യാത്ര

Image
ഞങ്ങളുടെ മകന്‍ വിനീതിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ (മെയ്‌ 7 , 2010 ) ബിജേഷ് ഫിലിപ്പ് അച്ചന്‍  ചെയ്ത ധ്യാനപ്രഭാഷണം കേള്‍ക്കുക. എന്‍റെ ഒരു ചെറിയ പ്രഭാഷണം    ഇവിടെ  കേള്‍ക്കാം. Read a summary of my talk here .

വലിയ ചിത്രം

Image
പരേതയായ എലിസബത്ത്  ചാണ്ടപ്പിള്ളയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ (ജനുവരി 9) ചെയ്ത ധ്യാനപ്രഭാഷണം. ലിറ്റില്‍ റോക്കില്‍ താമസിക്കുന്ന ഫാദര്‍ ജോണ്‍ ഗീവര്‍ഗീസിന്‍റെ  ജേഷ്ഠസഹോദരനായ ചാണ്ടപ്പിള്ള ഗീവര്‍ഗീസിന്‍റെ പത്നിയാണ് പരേത. ഏതാണ്ട്‌ 12 മിനിട്ട് നീണ്ട ഈ  പ്രഭാഷണം താഴെ കൊടുത്തിരിക്കുന്നു.  . You may also read a summary of this speech in English  here .

സ്വര്‍ലോക രാജകുമാരന്‍

ചൊല്ലുന്നത്  കേള്‍ക്കൂ നമ്മള്‍ പാര്‍ക്കുന്നോരീ ഭൂലോകം പണ്ടുപ - ണ്ടെന്നോ സ്വര്‍ലോകത്തിന്‍ ഭാഗമായി - രുന്നുപോല്‍ , ഭൂലോകവാസികളേവരും സ്വര്‍ഗസുഖത്തില്‍ കഴിഞ്ഞു പോലും . സ്വര്‍ലോകത്തിന്‍ മഹാരാജാവോ സ്നേഹവാ - നാകുമൊരു പിതാവിന്നു തുല്യ - നാകയാല്‍ ഭൂസ്വര്‍ഗലോക ങ്ങളേ ക കു - ടുംബമാ യാ മോദാല്‍ പാര്‍ത്തു പോലും . ഏവ രുമാ മോദത്തോടെ വസിക്കവേ രാജ ന്‍റെ കാരുണ്യം ആത്മാര്‍ഥമോ എന്നൊരു സന്ദേഹം വൃത്തികെ ട്ടോ രു വി - ഷപ്പാപ്പിനെപ്പോലിഴഞ്ഞു കേറി . ഭൂസ്വര്‍ഗങ്ങള്‍ക്കുമിടയിലായ് വൈരത്തിന്‍ വന്മതിലൊന്നങ്ങുയര്‍ന്നു വന്നു ; ഭൂവാസികള്‍ക്കുമിടയിലായ് പൊങ്ങിയു - യര്‍ന്നു വൈരത്തിന്‍ പെരും വേലികള്‍ ഭൂലോകമിവ്വിധം നരകതുല്യമായ് കാലമൊട്ടേറെക്കടന്നു പോയി . രാജാവിന്മേല്‍ തന്നെ ചാര്‍ത്തിയിതിന്‍ കുറ്റം കാരണമെന്തെന്നറിയാതവര്‍ . നല്ലവനാകും മഹാരാജനിവ്വിധം മാനുഷദൃഷ്ടിയില്‍ ദുഷ്ടനായി . രാജന്‍റെ ദുഷ്ടത യെ ങ്ങനെ മാറ്റിയെ - ടുക്കുമെന്നായി മനുഷ്യചിന്ത . സത്യമെന്തെന്നറിയാതെ ഭൂവാസികള്‍ തെറ്റിദ്ധരിപ്പതു കണ്ടു മനം നൊന്തു രാജേശ്വരന്‍ സത്യമറിയിപ്പാന്‍ ദൂതരെയൊട്ടേറെ വിട്ടുനോക്കി . ആരുമവര്‍ക്ക് ചെവി കൊടുക്കാതായി എന്ന് കണ്ടേറ്റമൊടുവിലായി സ്വര്...

ദേഹമേ നിന്നോട് യാത്ര ചോദിപ്പു ഞാന്‍

മാര്‍ അപ്രേമിന്‍റെ ഒരു സങ്കീര്‍ത്തനം ആലാപനം: ജസി സാബു ആത്മാവ് ചൊല്ലുന്നു: ദേഹമാം സത്രത്തില്‍ അല്പകാലത്തേയ്ക്കു ഞാനൊന്ന് പാര്‍ക്കവേ എന്‍ വീട്ടുകാരനിതാ ആളെ വിട്ടിരി- ക്കുന്നെന്നെ കൂട്ടിത്തിരിച്ചു ചെല്ലാന്‍ ചൊല്ലുന്നയാള്‍ "വേഗം വിട്ടാലുമീ ഗേഹം" ആകയാല്‍ നില്‍ക്കുവാനാകില്ലെനിക്കിനി എത്ര കയ്പേറിയതാമീ വേര്‍പാടിന്‍ ച- ഷകമെന്നിന്നു നന്നായറിഞ്ഞീടുന്നേന്‍ അല്പകാലത്തേയ്ക്കു പാര്‍ക്കാനിടം തന്ന ദേഹമേ നിന്നോട് യാത്ര ചോദിപ്പു ഞാന്‍ ഉത്ഥാന നാളത്തില്‍ ആഹ്ലാദത്തോടങ്ങ്‌ കണ്ടുമുട്ടീടാം നമുക്ക് വീണ്ടും ദര്ശിപ്പു ഞാനിതാ എന്‍ ഗൃഹനാഥനെ നാഥാ നയിച്ചാലും വീട്ടിലെക്കെന്നെ നീ നിന്‍ വിശുദ്ധന്‍മാരോടൊപ്പം നിരന്തരം കീര്‍ത്തിച്ചിടും നിന്നെ ഗാനങ്ങളാല്‍

ക്രൈസ്തവസഭയ്ക്ക് വേണ്ടിയുള്ള ഒരു പ്രാര്‍ഥന

[രവീന്ദ്രനാഥ ടാഗോറി ന്‍റെ വിഖ്യാതമായ കവിതയുടെ മാതൃകയില്‍  രാജി ജോണ്‍സന്‍ രചിച്ച ഇംഗ്ലീഷ് കവിതയുടെ മലയാള ആവിഷ്കാരം] ചൊല്ലുന്നത്  കേള്‍ക്കൂ എവിടെ മാനസം നിര്‍ഭയമായിടും, ശീര്‍ഷം അഭിമാനപൂര്‍വമുയര്‍ന്നിടും കണ്‍കളപരനില്‍ ദൈവത്തെ ദര്‍ശിക്കും, നാവുകള്‍ സത്യം പ്രഘോഷിച്ചിടും. ക്രിസ്തുവിന്‍ ഭാവമുള്ളോരാകും മാനുഷര്‍, നല്ലിടയന്മാരായ് മാറിടും നേതാക്കള്‍, മാനിതരായ് ഗണിക്കപ്പെടും നാരികള്‍, നിന്‍ മഹത്വം ദര്‍ശിക്കും ശിശുക്കള്‍. ക്രിസ്തുവിന്‍ പാവനമാം ഉപദേശമാം ശുധജലനദി മാറിയൊഴുകി മൃ- തമാം ആചാരങ്ങളാം മണല്‍ മൂടിയ പാരമ്പര്യ മരുഭൂവില്‍ പതിക്കാ. സിംഹാസനങ്ങള്‍ക്കായ് തല്ലുപിടിക്കാതെ നിന്‍ ശിഷ്യര്‍ പാദം കഴുകും പരസ്പരം. നിന്നുടെ നാമം അപഹാസ്യമാക്കാതെ സ്നേഹച്ചരടൊന്നില്‍ യോജിച്ചു നിന്നിടും. ഇവ്വിധം നിന്‍ സഭ നിന്‍ ഹിതം ചെയ്തിടും ക്രിസ്തുശരീരമായ് മാറിടേണം. എന്നു സ്വര്‍ഗസ്ഥ പിതാവേ നിന്‍ സന്നിധെ യാചിച്ചിടുന്നു ഞാന്‍ കൈകള്‍ കൂപ്പി.