ക്രിസ്തുസങ്കല്പത്തിന്റെ ഉദയവും പരിണാമവും

ആരാണ് ക്രിസ്തു? ക്രിസ്തുവും യേശുവും ഒരാൾ തന്നെയോ?

പൗരാണിക ഇസ്രായേലിൽ ജനനേതാക്കളെ നിയമിച്ചിരുന്നത് തലയിൽ സുഗന്ധതൈലം ഒഴിച്ചാണ്. രാജാക്കന്മാർ, പ്രവാചകന്മാർ, പുരോഹിതന്മാർ എന്നിവരായിരുന്നു ജനനേതാക്കൾ. തൈലം കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടവർ എന്ന അർത്ഥത്തിൽ മിശിഹാ എന്ന എബ്രായ വാക്കാണ് അവർക്ക് പൊതുവായി ഉപയോഗിക്കപ്പെട്ടിരുന്നത്. ഇതേ അർത്ഥത്തിലുള്ള ഗ്രീക്ക് പദമാണ് ക്രിസ്റ്റോസ്. അത് ഇംഗ്ലീഷിൽ ക്രൈസ്റ്റ് എന്നും മലയാളത്തിൽ ക്രിസ്തു എന്നും ആയി.

 ഇസ്രായേൽ ഒരു രാജ്യമാകുന്നത് ശൗൽ  രാജാവിന്റെ കാലത്താണ്. അദ്ദേഹത്തിന്റെ പിൻഗാമിയായ ദാവീദ് അതിനെ ഒരു സാമ്രാജ്യം ആക്കി വളർത്തി. അദ്ദേഹത്തിന്റെ മകന്റെ കാലത്തും അത് ഒരു സാമ്രാജ്യമായി നിലനിന്നു. എന്നാൽ അതിനുശേഷം സാമ്രാജ്യം വിഭജിക്കപ്പെട്ടു. പലതവണ വിദേശ ശക്തികൾക്ക് മുമ്പിൽ അടിയറ പറയുകയും അവർ ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും ചിതറപ്പെടുകയും ചെയ്തു. ദാവീദിനെ പോലെ ഒരു രാജാവ് ഭാവിയിൽ ഉണ്ടാകുമെന്നും അവരുടെ സാമ്രാജ്യം പുനസ്ഥാപിക്കപ്പെടുമെന്നും ഉള്ള പ്രതീക്ഷ അവരെ മുന്നോട്ട് നയിച്ചു. ഭാവിയിൽ വരാൻ പോകുന്ന ആ രാജാവിനെ, ദൈവത്താൽ നിയമിക്കപ്പെടുന്ന രാജാവ് എന്ന അർത്ഥത്തിൽ, അവർ മശിഹ എന്ന് വിളിച്ചു.

 യേശുവിന്റെ കാലത്ത് അവർ റോമാസാമ്രാജ്യത്തിന്റെ ആധിപത്യത്തിൽ ആയിരുന്നു. ഭീമമായ കരം അടയ്ക്കേണ്ടിയിരുന്നത് കൊണ്ട് അവരുടെ സാമ്പത്തിക നില വളരെ മോശമായി. പട്ടിണിയും ദാരിദ്ര്യവും പകർച്ചവ്യാധികളും നാട്ടിൽ എവിടെയും ഉണ്ടായി. അവർ എപ്പോഴും ഭീതിയിൽ കഴിഞ്ഞു. യഹോവേ ഞങ്ങളെ രക്ഷിക്കണേ (ഹോശന്ന) എന്ന് പ്രാർത്ഥിക്കുകയല്ലാതെ അവർക്ക് മറ്റൊന്നിനും നിവൃത്തിയില്ലായിരുന്നു.

തങ്ങൾക്ക് ഈ ദുസ്ഥിതി ഉണ്ടായത് ലോകം സാത്താന്റെ ഭരണത്തിൽ ആയതുകൊണ്ടാണ് എന്ന ഒരു വിശ്വാസം ആ കാലത്ത് പ്രബലമായിരുന്നു. ലോകത്തിന്റെ ഭരണത്തിൽ തന്നെ സഹായിക്കുവാനായി ദൈവം നിയമിച്ച ലൂസിഫർ എന്ന മാലാഖ ദൈവത്തോട് മറുതലിച്ചാണ് സാത്താനായത്. ദൈവം സാത്താനെ നീക്കുമെന്നും പകരം ദൈവത്തെ അനുസരിക്കുന്ന ഒരാളെ ആ സ്ഥാനത്ത് നിയമിക്കുമെന്നും ജനം ആഗ്രഹിച്ചു. അങ്ങനെ സാത്താന് പകരമായി നിയമിക്കപ്പെടുന്ന ലോകരാജാവിനെയും അവർ മിശിഹാ എന്ന് വിളിച്ചു.

 ഇസ്രായേൽ സാമ്രാജ്യം പുനസ്ഥാപിച്ചുകൊണ്ട്  ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന ഒരു രാജാവ്, സാത്താനെ നീക്കി പകരം ഭരിക്കുന്ന ലോകരാജാവ്  എന്നീ രണ്ട് അർത്ഥങ്ങൾ മിശിഹാ എന്ന വാക്കിന് അക്കാലത്ത് ജനങ്ങൾ നൽകിയിരുന്നു.

 മിശിഹാ എങ്ങനെയാണ് ലോകത്തിലേക്ക് വരുന്നത് എന്ന ചോദ്യത്തിന് രണ്ട് വ്യത്യസ്തമായ ഉത്തരങ്ങൾ നിലവിലിരുന്നു. മിശിഹാ ഒരു ശിശുവായി ലോകത്തിൽ പിറന്നു, വളർന്ന് രാജസിംഹാസനത്തിൽ ഏറും എന്ന് ഒരു കൂട്ടർ വിശ്വസിച്ചു. അതനുസരിച്ച്, ജനങ്ങളെ സ്വാധീനിച്ചുകൊണ്ട് ആര് നേതൃസ്ഥാനത്തേക്ക് വരുമ്പോഴും ആ ആൾ മിശിഹായാകാം എന്ന് ജനം പ്രതീക്ഷിച്ചു. മിശിഹാ സ്വർഗത്തിൽ നിന്ന് ആകാശമേഘങ്ങളിൽ മാലാഖമാരോടൊപ്പം പറന്നുവന്ന് ഇറങ്ങുമെന്ന് മറ്റൊരു കൂട്ടർ വിശ്വസിച്ചു. 

 ഇങ്ങനെ മശിഹായെ കുറിച്ച് വ്യത്യസ്തമായ വിശ്വാസങ്ങൾ നിലവിലിരിക്കുന്ന കാലത്താണ് യേശു ഇസ്രായേലിൽ ജനിച്ച് ജീവിക്കുന്നത്. യേശുവിന്റെ ഉപദേശങ്ങൾ കേൾക്കുകയും അത്ഭുതപ്രവർത്തികൾ കാണുകയും ചെയ്ത അനേകം ആളുകൾ യേശുവാണ് മിശിഹാ/ക്രിസ്തു എന്ന് വിശ്വസിച്ചു. യേശുവിന്റെ കാലശേഷവും അങ്ങനെ വിശ്വസിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. ബൈബിളിലെ സുവിശേഷങ്ങൾ എല്ലാം എഴുതപ്പെട്ടത് യേശു തന്നെയാണ് ക്രിസ്തു എന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ്. യേശു ക്രിസ്തുവല്ല എന്ന വാദഗതി അക്കാലത്ത് വളരെ ശക്തമായി ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. അതുകൊണ്ടാണല്ലോ ആ വാദഗതിയെ ചെറുത്തു തോൽപ്പിക്കുവാൻ ശക്തമായ ശ്രമങ്ങൾ നടന്നത്. അവരെ മറ്റുള്ളവർ ക്രിസ്ത്യാനികൾ (Christianos) എന്ന് വിളിച്ചു. ക്രമേണ യഹൂദസമുദായം അവരെ സമുദായഭ്രഷ്ടരാക്കി.

 യേശു തന്നെയാണ് ക്രിസ്തു എന്ന് വിശ്വസിക്കുന്നവർ യഹൂദമതത്തിൽ നിന്ന് വേർപെട്ട് ഒരു സ്വതന്ത്രമതമായി വളരുവാൻ തുടങ്ങി. ക്രിസ്തു ഒരു ശിശുവായി ലോകത്തിൽ അവതരിച്ചു, അദ്ദേഹത്തെ നിരാകരിച്ചവരാൽ ക്രൂശിക്കപ്പെട്ടു. എങ്കിലും ഉയർത്തെഴുന്നേറ്റു സ്വർഗ്ഗത്തിലേക്ക് പോയി. ഇനി തിരികെ വരാൻ പോകുന്നത് ആകാശമേഘങ്ങളിൽ മാലാഖമാർക്കൊപ്പം ആണ്.  തന്റെ ആദ്യ വരവിൽ തന്നെ സ്വീകരിച്ചവരെ അവിടുന്ന് ചേർത്തു നിർത്തും, നിരാകരിച്ചവരെ അവിടുന്ന് തീച്ചൂളയിൽ എറിഞ്ഞ്  കളയും. ഇങ്ങനെയെല്ലാം വിശ്വസിച്ചു കൊണ്ട് ക്രിസ്തീയ സമുദായം മുന്നോട്ട് പോയി.

 വർഷങ്ങൾ പിന്നിട്ടിട്ടും ക്രിസ്തു ആകാശമേഘങ്ങളിൽ വരുന്നില്ല എന്നത് അവരിൽ നിരാശയുണ്ടാക്കി. തൽഫലമായി യേശു ക്രിസ്തുവായി വീണ്ടും വരും എന്ന വിശ്വാസം  ശോഷിച്ചു വന്നു.  എന്നാൽ അതിനുപകരം ക്രിസ്തു ദൈവത്തിന്റെ വല ഭാഗത്തിരുന്നുകൊണ്ട് ലോകത്തെ മുഴുവൻ ഇപ്പോൾ തന്നെ ഭരിക്കുന്നു എന്ന വിശ്വാസം പ്രബലപ്പെട്ടു.

 നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ റോം കേന്ദ്രമാക്കിയുള്ള ക്രിസ്തു വിശ്വാസികൾ ഇക്കാര്യം വളരെ ആക്ഷരികമായി മനസ്സിലാക്കി. ക്രിസ്തു ശരിക്കും ലോകത്തിന്റെ മുഴുവൻ രാജാവാണെന്നും, റോമിലെ സഭാതലവൻ ക്രിസ്തുവിന്റെ  കാണപ്പെട്ട പ്രതിനിധിയാണെന്നും അവർ വിശ്വസിച്ചു. ക്രിസ്തുവിന്റെ അധികാരം സഭാ തലവനിലൂടെ കീഴിലുള്ള പുരോഹിതന്മാർക്ക് ലഭിക്കുന്നുവെന്നും, അങ്ങനെ പുരോഹിതന്മാർ വഴിയായി സാധാരണജനത്തിന് പാപമോചനവും സ്വർഗ്ഗ പ്രവേശവും ലഭ്യമാകുന്നു എന്നും അവർ വിശ്വസിച്ചു.

 ക്രിസ്തു ലോകത്തെ ഭരിക്കുന്നു എന്ന കാര്യം ആലങ്കാരികമായി മനസ്സിലാക്കിയ ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ രാജ്യം ഒരു സ്നേഹകുടുംബമാണ്. രാജാവായ ക്രിസ്തുവിന്റെ കാണപ്പെടുന്ന പ്രതീകം സഭാ തലവനല്ല, മറിച്ച് യേശുവും യേശുവിനെപ്പോലെ ജീവിക്കുന്ന യേശുവിന്റെ അനുയായികളും ആണ്.

 ക്രിസ്തു യഥാർത്ഥമായി ലോകത്തെ ഭരിക്കുന്നു എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികളാണ് പിൽക്കാലത്ത് ഭൂരിപക്ഷം ആയത്. അവർ കടലും കരയും ചുറ്റിനടന്ന് മറ്റുള്ളവരെയെല്ലാം ക്രിസ്തുമതത്തിൽ ചേർക്കുവാൻ പരിശ്രമിക്കുന്നു. മറ്റു മതങ്ങളെല്ലാം പൈശാചികമാണെന്ന് പഠിപ്പിക്കുന്നു.

 ക്രിസ്തുവിന്റെ രാജ്യം ഒരു സ്നേഹ സാമ്രാജ്യമാണ് എന്ന് വിശ്വസിക്കുന്നവർ ഇന്നും ന്യൂനപക്ഷമാണ്. അവർ മനുഷ്യരെ മനുഷ്യരായി കാണുന്നു. ക്രിസ്ത്യാനികൾ മറ്റാളുകളെക്കാളും മെച്ചപ്പെട്ടവരാണെന്നോ കൂടിയവരാണെന്നോ അവർ കരുതുന്നില്ല.

സമാപനം

 യേശു ഒരു ചരിത്രപുരുഷനാണ്. എന്നാൽ ക്രിസ്തു ഒരു സങ്കല്പമാണ്. ക്രിസ്തുവും യേശുവും ഒരാൾ തന്നെ എന്നതാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാന വിശ്വാസം. യേശുവിന്റെ അതേ സ്വഭാവമാണ് ക്രിസ്തുവിനും എന്ന വിശ്വാസം നന്മയ്ക്ക് കാരണമായിട്ടുണ്ട്. എന്നാൽ യേശുവിൽ നിന്ന് വ്യത്യസ്തമായ സ്വഭാവങ്ങളുള്ള ആളായി ക്രിസ്തുവിനെ സങ്കൽപ്പിക്കുന്നത് തിന്മയ്ക്ക് മുഖാന്തരമായിട്ടുണ്ട്.

Comments

Thomas said…
കഷ്ടതയിൽ ഒരാശ്വാസം, പ്രതീക്ഷയാണ്. ആ. പ്രതീക്ഷയ്ക്കു രൂപം നൽകുകയാണ് , ഭാവന. പ്രതീക്ഷിക്കാൻ ഒന്നുമില്ലാത്ത ജീവിതം, മരണ തുല്യമാണ്. പ്രതീക്ഷകൾ, കൈ പിടിച്ചു നടത്താനാണ്. അവ ഉയർന്നു ഉയർന്നു ആകാശത്തെക്ക് പറക്കാൻ തുടങ്ങുമ്പോൾ,
താഴെ ഭൂമി യും മറ്റെല്ലാവരും ചെറുതായി തോന്നും, എല്ലാ സുഖങ്ങളും ഭക്ഷണങ്ങളും കൊത്തി എടുക്കാനും ആരംഭിക്കും. ദൈവ ത്തിനു വേണ്ടി അവർ സംസാരിക്കും. ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെയും സമാധാനത്തിന്റെയും (മറ്റുള്ളവരെ) കരുതുന്നതിന്റെയും , അങ്ങനെ ഒരു സ്വർഗ രാജ്യം ഭൂമിയിൽ പടുത്തുയർത്തികൊണ്ടു ജീവിക്കാൻ സാധിക്കുക, ഒരു ജീവിതവിജയമാണ്. ഒരു നല്ല ജീവിതത്തിന്റെ സുവിശേഷം വാക്കുകളിൽ മാത്രം ഒതുക്കിക്കൊണ്ടു, "ചടങ്ങുകളിൽ "ഒരു സ്ഥാപനത്തെ ഉയർത്തികൊണ്ടുപോകാൻ, അതിന്റെ മേൽസ്ഥാനങ്ങളിൽ വിലസാ നാണ് താല്പര്യം. അതിനായി രാജാക്കന്മാരും ബുദ്ധി ജീവികളും ഭാഷാപണ്ഡിതരും ഒന്നിച്ചു കൂടി പലതും എഴുതി ഉണ്ടാക്കി. ഒരു നല്ല കൂടിവര വിനും അന്ന്യോന്ന്യം കരുതലിനും ഇതൊക്കെ അക്ഷരാർത്ഥത്തിൽ എടുക്കാം. ഉച്ച നീചത്വങ്ങൾക്കോ, പാർശ്വത്കരണങ്ങൾക്കോ കാ രണമാകാതെ പര-അപര ബന്ധം കാത്തു സൂക്ഷിക്കാൻ ഇടയാകട്ടെ. ഈ ലേഖനം സത്യങ്ങളെ തേടി കാണാൻ വിശ്വാസികളെ സഹായിക്കും. ലേഖകൻ എന്നും ഒരു സത്യാന്വേഷി ആയിരുന്നു, ഇന്നും അത് തുടരുന്നതിൽ അതിയായി സന്തോഷിക്കുന്നു. തുടരുക.. എല്ലാ ഭാവുകങ്ങളും...
Thomas Varghese said…

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും