കംബോഡിയയിൽ കണ്ടതും കേട്ടതും

അടുത്തിടെ ഞാൻ കംബോഡിയ സന്ദർശിക്കാനിടയായി. തായ്ലൻഡിനും വിയറ്റ്നാമിനുമിടയിൽ കിടക്കുന്ന രാജ്യമാണിത്. കംബോഡിയയുടെ വിസ്തീർണ്ണം കേരളത്തിന്റെ നാല് മടങ്ങാണെങ്കിലും ജനസംഖ്യ പകുതിയേ യുള്ളൂ-- 1.6 കോടി. ജനസാന്ദ്രത ഏതാണ്ട് പത്തിലൊന്നു മാത്രം. ചെന്നിറങ്ങിയ ദിവസം തന്നെ ഇക്കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു നൂറ്റാണ്ട് മുമ്പ്, കംബോഡിയയിൽ ഏകദേശം മൂന്ന് കോടി ആളുകൾ വസിച്ചിരുന്നു. 1970കളോടെ, യുദ്ധങ്ങൾ, ക്ഷാമം, വംശഹത്യ എന്നിവ ഈ സംഖ്യയെ വൻതോതിൽ കുറച്ചു. വംശഹത്യ നടന്നത് ക്രൂരമായ ഖമർ റൂജ് ഭരണകൂടത്തിന്റെ (1975–1979) കാലത്താണ്. ഒരു കാർഷിക ആദർശസമൂഹം സൃഷ്ടിക്കാനായി റാഡിക്കൽ കമ്യൂണിസ്റ്റുകാർ ബുദ്ധിജീവികളെയും ന്യൂനപക്ഷങ്ങളെയും എതിർക്കുന്നവരെയും വധിക്കുകയായിരുന്നു. ജനസംഖ്യ വെറും അര കോടിയിലേക്ക് താണു. 20-ാം നൂറ്റാണ്ടിൽ റഷ്യയിലും ചൈനയിലും രക്തനദികൾ ഒഴുക്കി അധികാരം പിടിച്ചെടുത്ത തീവ്രകമ്യൂണിസം ലോകാധിപത്യത്തിനായി ശ്രമിച്ചു. കംബോഡിയ അതിന്റെ ഏറ്റവും ഭീകരമായ അദ്ധ്യായങ്ങളിലൊന്നായി. ഇന്ത്യ കമ്യൂണിസ്റ്റ് ഭരണത്തിന് അടിയറവ് പറഞ്ഞില്ലെങ്കിലും അതിന്റെ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങൾ ഇത്തരം പ്രവണതകൾ പ്രതിഫലിപ്പിച്...